Minister Bindu 
Kerala

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് ഓണസമ്മാനമായി 5000 രൂപ വീതം പ്രൊഫിഷ്യന്‍സി അവാര്‍ഡ്

23.50 ലക്ഷം രൂപ ഇതിനായി അനുവദിച്ചു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രൊഫിഷ്യന്‍സി അവാര്‍ഡായി 5000 രൂപ വീതം ഓണനാളുകളില്‍ ലഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. 23.50 ലക്ഷം രൂപ ഇതിനായി അനുവദിച്ചു.

എ ഗ്രേഡോ അതിനു മുകളിലോ നേടി വിജയിക്കുന്ന ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ പാസാകുന്ന ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ആണ് 5000 രൂപ വീതം അവാര്‍ഡായി നല്‍കുക. ഇതിനായി ലഭ്യമായ അപേക്ഷകള്‍ പരിശോധിച്ചാണ് അര്‍ഹരായവരെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുത്തത്. എസ്എസ്എല്‍സി ജനറല്‍ വിഭാഗത്തില്‍ 34 പേര്‍ക്കും ബൗദ്ധിക വെല്ലുവിളി നേരിടുന്നവരില്‍ 235 പേര്‍ക്കും, പ്ലസ് ടു ജനറല്‍ വിഭാഗത്തില്‍ 35 പേര്‍ക്കും ബൗദ്ധിക വെല്ലുവിളി നേരിടുന്നവരില്‍ 166 പേര്‍ക്കുമായാണ് തുക അനുവദിച്ചത്.

സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ മുഖേനയാണ് പ്രൊഫിഷ്യന്‍സി അവാര്‍ഡ് നല്‍കി വരുന്നത്. അവാര്‍ഡ് തുക വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. അവാര്‍ഡിന് അര്‍ഹരായവരുടെ വിശദവിവരങ്ങള്‍ www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഭിന്നശേഷിക്കാരെ ചേര്‍ത്ത് പിടിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ഭിന്നശേഷിക്കാരുടെ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തു നല്‍കാനും ആശ്വാസകിരണം അര്‍ഹരായ മുഴുവന്‍ പേര്‍ക്കും എത്തിക്കാനും കഴിഞ്ഞത് ഈ ഓണക്കാലത്ത് ഭിന്നശേഷിക്കാരുടെ കുടുംബങ്ങള്‍ക്ക് ഏറെ സന്തോഷം പകരും - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

Proficiency award of ₹5000 each as Onam gift for differently-abled students

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT