മഹിളാ മോർച്ച പ്രതിഷേധം/ ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

ഡിജിപിയുടെ വീട്ടിലേക്കുള്ള പ്രതിഷേധം; സുരക്ഷാ വീഴ്‌ച, മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ 

ഉദ്യോ​ഗസ്ഥർക്ക് സുരക്ഷാ വീഴ്‌ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഐജി സസ്പെൻഡ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡിജിപിയുടെ വീട്ടിലേക്കുള്ള മഹിളാ മോർച്ച പ്രതിഷേധത്തിൽ മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ. ഡിജിപിയുടെ വീട്ടിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആർആർആർഎഫിലെ പൊലീസുകാരായ മുരളീധരരൻ നായർ, മുഹമ്മദ് ഷെബിൻ, സജിൻ എന്നിവർക്കെതിരെയാണ് വകുപ്പ് തല നടപടിയെടുത്തത്. 

ഉദ്യോ​ഗസ്ഥർക്ക് സുരക്ഷാ വീഴ്‌ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഐജി സസ്പെൻഡ് ചെയ്തത്. ഡിജിപിയുടെ വീട്ടിലേക്ക് മഹിളാ മോർച്ചാ പ്രവർത്തകർ അതിക്രമിച്ചു കയറുകയും പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. ഇവരെ സ്ഥലത്ത് നിന്നും മാറ്റുന്നതിന് വളരെ ബുദ്ധിമുട്ടിയിരുന്നു. 
പിന്നീട് പൊലീസെത്തിയാണ് ഇവരെ ബലംപ്രയോ​ഗിച്ച് നീക്കിയത്.

ഡിജിപിയുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ അനുമതിയില്ലാതെയാണ് പൊലീസുകാർ ഗേറ്റ് തുറന്നതെന്നും നടപടി പൊലീസിന്റെ പേരിന് കളങ്കമുണ്ടാക്കിയെന്നും സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂനപക്ഷത്തെ എക്കാലവും ഇടതുപക്ഷം സംരക്ഷിച്ചിട്ടുണ്ട്, അത് തെരഞ്ഞെടുപ്പ് ഫലത്താല്‍ അളക്കാനാകില്ല: സമസ്ത വേദിയില്‍ മുഖ്യമന്ത്രി

പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസം

തൊട്ടതും കെട്ടിപ്പിടിച്ചതും മെസിയെ അസ്വസ്ഥനാക്കി, കൊല്‍ക്കത്തയിലെ പരിപാടി താറുമാറാക്കിയത് ഒരു ഉന്നതന്‍; സതാദ്രു ദത്ത

വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കാസര്‍കോട് വയോധിക വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

രാത്രിയില്‍ വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ട സ്‌റ്റോപ്പില്‍ ഇറക്കിയില്ല; കെഎസ്ആര്‍ടിസി കണ്ടക്ടറെ സര്‍വീസില്‍ നിന്ന് നീക്കി- വിഡിയോ

SCROLL FOR NEXT