യുഡിഎഫ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്, വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര ഇന്ന് മുതല്‍

ഒരു മാസം നീണ്ടുനില്‍ക്കുന്ന പര്യടനത്തിന് ശേഷം തിരുവനന്തപുരം ജില്ലയില്‍ പുത്തരിക്കണ്ടം മൈതാനത്ത് മാര്‍ച്ച് ഏഴിന് യാത്ര സമാപിക്കും
The Kerala tour led by Opposition Leader VD Satheesan
The Kerala tour led by Opposition Leader VD Satheesan
Updated on
1 min read

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫിനെ സജ്ജമാക്കുക ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കം. പുതുയുഗയാത്ര എന്ന് പേരിട്ടിരിക്കുന്ന പ്രചാരണ പരിപാടി കാസര്‍കോട് കുമ്പളയില്‍ നിന്നാണ് ആരംഭിക്കുന്നത്. വൈകിട്ട് നാലിന് കുമ്പള ടൗണില്‍ നടക്കുന്ന ചടങ്ങില്‍ കെ സി വേണുഗോപാല്‍ എം പി പുതുയുഗ യാത്ര ഉദ്ഘാടനം ചെയ്യും. ഒരു മാസം നീണ്ടുനില്‍ക്കുന്ന പര്യടനത്തിന് ശേഷം തിരുവനന്തപുരം ജില്ലയില്‍ പുത്തരിക്കണ്ടം മൈതാനത്ത് മാര്‍ച്ച് ഏഴിന് യാത്ര സമാപിക്കും.

The Kerala tour led by Opposition Leader VD Satheesan
സിനിമാനടന്റെ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്; വാഹനം നിര്‍ത്താതെ പോയി

വി ഡി സതീശനോടൊപ്പം യു.ഡി.എഫ് ഘടകകക്ഷികളുടെ പ്രമുഖ സംസ്ഥാന നേതാക്കളും യാത്രയിലുടനീളം പങ്കാളികളാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തുക.

അണികളെ സജ്ജമാക്കുക എന്നിവയാണ് യാത്രയുടെ ലക്ഷ്യം. രാഷ്ട്രീയ റാലികളില്‍ നിന്നും വ്യത്യസ്തമായി, സംസ്ഥാനത്തെ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയാണ് ഇത്തവണ പുതുയുഗയാത്ര സ്വീകരിച്ചിരിക്കുന്നത്. ഓരോ മേഖലയിലെയും വികസന കാഴ്ചപ്പാടുകള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്യുന്ന പ്രത്യേക കൂടിക്കാഴ്ചകളും പര്യടനത്തിന്റെ ഭാഗമായി നടക്കും.

The Kerala tour led by Opposition Leader VD Satheesan
വിഎസിന് ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ല? 'പാര്‍ട്ടി നിലപാടിന് ഒപ്പമെന്ന്' കുടുംബം

നാനാതുറകളിലുള്ളവരുമായി നേരിട്ട് സംവദിക്കുന്ന രീതിയിലാണ് ഈ പര്യടനം വിഭാവനം ചെയ്തിരിക്കുന്നത്.കേരളത്തിന്റെ ഭാവി വികസന രേഖ വരച്ചുകാട്ടുന്ന ചരിത്രപരമായ യാത്രയായിരിക്കും ഇതെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി. ഇതിനൊപ്പം സര്‍ക്കാരിന്റെ വീഴ്ചകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടാനും നേതൃത്വം പദ്ധതിയിടുന്നു. യു.ഡി.എഫ് മുന്നോട്ട് വയ്ക്കുന്ന ബദല്‍ രാഷ്ട്രീയം ജനങ്ങളെ ബോധ്യപ്പെടുത്താനും യാത്ര ഉപയോഗിക്കും.

Summary

The Kerala tour led by Opposition Leader VD Satheesan begins today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com