Protests are rising against the distortion of 'The Last Supper' at the Biennale ഫെയ്‌സ്ബുക്ക്‌
Kerala

'ഇരുപത്തിനാലു മണിക്കൂറിനകം പിന്‍വലിക്കണം', ബിനാലെ ചിത്രത്തിനെതിരെ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

''തനി തോന്നിവാസം സൃഷ്ടിക്കുന്നിടത്താണ് ഇവിടെ വിവാദങ്ങള്‍ ഉയരുന്നത്. സമാന സംഭവങ്ങള്‍ ഇവിടെ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്നതാണ് പ്രതിഷേധം. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് പറഞ്ഞ് ദയവായി ആരും വരല്ലേ''

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിനാലെയില്‍ മൃദുവാംഗിയുടെ ദുര്‍മൃത്യു എന്ന പേരില്‍ വരച്ച ചിത്രാവിഷ്‌കാരം മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കേരള ലത്തീന്‍ കത്തോലിക്കാ സഭ രംഗത്ത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഈ കലാസൃഷ്ടി പിന്‍വലിച്ച് മാപ്പ് പറയണം. ഇത് കലാസ്വാതന്ത്ര്യത്തിന്റെ ദൃശ്യബോധത്തെ ഗുരുതരമായി അപമാനിക്കുന്നതാണെന്നും കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. വിഖ്യാത ചിത്രകാരന്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ 'അന്ത്യഅത്താഴം' എന്ന പ്രശസ്ത ചിത്രത്തിനോട് സാമ്യമുള്ള രീതിയിലാണ് ഇത് വരച്ചിരിക്കുന്നതെന്നാണ് ആരോപണം.

''ഇത് ആവിഷ്‌കാര സ്വാതന്ത്ര്യവുമല്ല കലയുമല്ല. നിങ്ങള്‍ക്ക് പേരും പ്രശസ്തിയും കുറച്ച് കുറയുമ്പോള്‍ ഒരു വിവാദം വേണം. അതിന് ക്രൈസ്തവ സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തിയാല്‍ മാത്രമേ കുഴപ്പമില്ലാതെ പോവൂ എന്ന് നിങ്ങള്‍ക്കറിയാം. തനി തോന്നിവാസം സൃഷ്ടിക്കുന്നിടത്താണ് ഇവിടെ വിവാദങ്ങള്‍ ഉയരുന്നത്. സമാന സംഭവങ്ങള്‍ ഇവിടെ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്നതാണ് പ്രതിഷേധം. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് പറഞ്ഞ് ദയവായി ആരും വരല്ലേ, കൊച്ചി ബിനാലെ നടത്തിപ്പുകാര്‍ ഇത് പിന്‍വലിച്ച് മാപ്പ് പറഞ്ഞ് ഇത് ആവിഷ്‌കരിച്ച ടോം വട്ട്ക്കുഴി എന്ന വട്ടനെ പിടിച്ച് പുറത്താക്കുകയാണ് വേണ്ടത''്, കേരള കാത്തലിക് അസോസിയേഷന്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ബിജു പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ ഈ ചിത്രം ബിനാലയിൽ നിന്ന് മാറ്റണം. മാറ്റിയില്ലെങ്കിൽ കൂടിയാലോചനകൾക്ക് ശേഷം ഞങ്ങൾ വന്ന് മാറ്റും . അപ്പോൾ ഉണ്ടാകുന്ന മുഴുവൻ അനിഷ്ട്ട സംഭവങ്ങളുടെയും ഉത്തരവാദി നിങ്ങൾ മാത്രം ആയിരിക്കും . ഈ പറയുന്നത് പാർശ്വവത്കരിക്കപെട്ട ലത്തീൻ സമുദായത്തിന്റെ സമുദായ സംഘടനയായ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) ആണ് . ഞങ്ങളെ അറസ്റ്റ് ചെയ്താൽ കിടത്താൻ മട്ടാഞ്ചേരിയിലെ സബ് ജയിലുകൾ പോരാതെ വരും എന്ന് കൂടി മുന്നറിയിപ്പ് നൽകുന്നു.

സർക്കാരിന്റെ പണം കൈപറ്റി , ബിനാലയിൽ ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞു എന്തു തോന്നിയവാസവും കാണിക്കാം എന്ന് വിചാരിയ്ക്കരുത് . ഞങ്ങളും കൂടി നൽകുന്ന നികുതി പണം ഉപയോഗിച്ച് ഞങ്ങളെ അവഹേളിയ്ക്കുന്നോ . ലോക പ്രശസ്ത ചിത്രകാരൻ ലിയോനാർഡോ ഡാവിഞ്ചി വരച്ച വിശ്വവിഖതമായ ചുവർ ചിത്രമാണ് ഏതോ പിതൃശൂന്യൻ ഈ വിധത്തിൽ മാറ്റി വരച്ചത്.

പോസ്റ്റിനോട് അസഹിഷ്ണുത ഉള്ളവർ സദയം ക്ഷമിയ്ക്കുക .

ഇത് ഗാഗുൽത്താ മലയിൽ രക്തം ചിന്തി സ്ഥാപിതമായ സഭയാണ്. ആ സഭയുടെ സ്ഥാപകനായ ക്രിസ്തുവിനെയാണ് വികൃതമായി വരച്ചു അവഹേളിയ്ക്കുന്നത്. .

മറ്റ് മതങ്ങളിൽ ഉള്ളവർ ഈ ചിത്രത്തിന്റെ പശ്ചാത്തലം കൂടി ഒന്ന് മനസിലാക്കണം . ക്രൈസ്തവരുടെ ഏറ്റവും വലിയ പ്രാർത്ഥനയായ , ഞങ്ങൾ ദിവസവും പങ്കെടുക്കുന്ന പരിശുദ്ധ കുർബാന , ക്രിസ്തു മരണം വരിച്ചതിന്റെ തലേ നാൾ സ്ഥാപിയ്ക്കുന്നതിന്റെ ചിത്രം ആണ് "ഒടുവിലെ അത്താഴം" ( Last Supper ) എന്ന ചിത്രത്തിന്റെ ഇതിവൃത്തം . കൂടാത്ത ഇന്ന് ളോഹ ഇട്ടു നടക്കുന്ന ഞങ്ങളുടെ വൈദീകരുടെ പൗരോഹിത്യം ക്രിസ്തു സ്ഥാപിച്ച ദിനവും സമയവും ആണ് ഈ വിശുദ്ധ നിമിഷങ്ങൾ . ഇനി താങ്കൾ പറയൂ , ഇത് മൂലം ഒരു ക്രൈസ്തവന് ഉണ്ടായ മനോവിഷമം ചെറുതാണോ .

ശബരിമലയിൽ നിന്ന് നേരെ ഗാഗുൽത്തായിലേയ്ക്ക്.

Protests are rising against the distortion of Leonardo da Vinci's famous painting 'The Last Supper' at the Biennale

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു'; എസ്‌ഐടി കടകംപള്ളിയെ ചോദ്യം ചെയ്തത് രണ്ടു മണിക്കൂര്‍

ശാലിനിക്കും മകനുമൊപ്പം പാലക്കാട്ടെ ക്ഷേത്രത്തില്‍ അജിത്ത്; ഈ വര്‍ഷം ഇത് രണ്ടാം തവണ

ധര്‍മ്മടം മുന്‍ എംഎല്‍എ കെകെ നാരായണന്‍ അന്തരിച്ചു

ശസ്ത്രക്രിയക്ക് പിന്നാലെ ശരീരഭാരം കുറയുന്നു; ശ്രേയസിന്റെ തിരിച്ചുവരവ് വൈകും

ഗ്രാൻഡ് മസ്ജിദിലെ ആത്മഹത്യാശ്രമം തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം

SCROLL FOR NEXT