പി എസ് പ്രശാന്ത്/ ഫെയ്സ്ബുക്ക് 
Kerala

പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; 14 ന് ചുമതലയേല്‍ക്കും

കെപിസിസി സെക്രട്ടറിയും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്നു പ്രശാന്ത് 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്കെത്തിയ പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ്. നവംബര്‍ 14 ന് രാവിലെ 11 ന് ദേവസ്വം സെക്രട്ടറി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് പ്രശാന്ത് ചുമതലയേല്‍ക്കും. നിലവിലെ പ്രസിഡന്റ് കെ അനന്തഗോപന്റെ കാലാവധി 13 ന് അവസാനിക്കും. 

കെപിസിസി സെക്രട്ടറിയും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും ആയിരുന്ന പ്രശാന്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. മന്ത്രി ജി ആര്‍ അനിലിനോട് തോറ്റു. ഇതിനു ശേഷമാണ് തോല്‍വിക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന് ആരോപിച്ച് പ്രശാന്ത് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. 

നിലവില്‍ സിപിഎം ബ്രാഞ്ച് അംഗവും കര്‍ഷക സംഘം തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റുമാണ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പി എസ് പ്രശാന്തിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആക്കണമെന്ന നിര്‍ദേശം  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് മുമ്പാകെ വെച്ചത്. 

ദേവസ്വം ബോര്‍ഡ് അംഗമായി സിപിഐയിലെ എ അജികുമാറും 14 ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗമായ അജികുമാര്‍, കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായിരുന്നു. സിപിഐ നോമിനി ജീവന്‍കുമാറിന്റെ കാലാവദി കഴിഞ്ഞ സാഹചര്യത്തിലാണ് അജികുമാരിന്റെ നിയമനം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി