Kerala PSC file
Kerala

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരിക്ക് സസ്‌പെന്‍ഷന്‍

വിരമിച്ച ഉദ്യോഗസ്ഥന്റെ ആനുകൂല്യങ്ങള്‍ തടയും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ അഡീഷണല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. ആര്‍ ഹരിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ കേസില്‍ ഹരിയെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു. പിന്നാലെയാണ് നടപടി.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പിഎസ്‌സി ഉദ്യോഗസ്ഥനായിരുന്ന പി സതീഷിന്റെ ആനുകൂല്യങ്ങള്‍ തടയാനും തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹം വിരമിച്ച ഉദ്യോഗസ്ഥനാണ്.

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ നടത്തിപ്പില്‍ ഇരുവരും നേരിട്ട് ഇടപെട്ടിരുന്നു എന്നാണ് കണ്ടെത്തല്‍. ഇരുവരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് കേസില്‍ പ്രതി ചേര്‍ത്തത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്ന പരാതിയ്ക്ക് പിന്നാലെ പിഎസ്‌സിയുടെ പരീക്ഷാ നടത്തിപ്പിലെ ഗുരുതരമായ വീഴ്ചകള്‍ പുറത്തു വന്നിരുന്നു. ഇതോടെയാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

PSC Exam Malpractice: Additional Secretary R Hari Placed Under Suspension

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ മാസപ്പടി കേസ്: എഫ്ഐആറിലെ തുടർനടപടികൾ ഡിവിഷൻ ബെഞ്ച് തടഞ്ഞു; പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സും യൂണിഫോമും ഇല്ല; സീറ്റ് ബെല്‍റ്റും ധരിച്ചില്ല; സ്‌കൂള്‍ ബസുകള്‍ക്ക് പിഴ

ഡിഎസ്പി ഇമ്പരാജായി സൂര്യ; ആരാധകര്‍ കാത്തിരുന്ന ഗ്ലിംപ്‌സ് വിഡിയോ എത്തി; തീയിട്ട് സുഷിന്റെ മ്യൂസിക്!

മിന്നും ബൗളിങുമായി കേരളം; 'ഉഷ്ണിച്ച്' കരുത്തരായ ബം​ഗാൾ

'മുസ്ലിം കഥാപാത്രങ്ങള്‍ എത്തി നോക്കാത്ത ഗിരീഷ് എഡി സിനിമകള്‍'; ചര്‍ച്ചയായി കുറിപ്പ്