തിരുവനന്തപുരം: 28 തസ്തികകളിലേക്ക് വിജ്ഞാപനമിറക്കാൻ പിഎസ്‍സി തീരുമാനിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള ഇന്റർവ്യൂ സെപ്റ്റംബർ 1 മുതൽ 30 വരെ നടത്താനും പിഎസ് സി യോഗത്തിൽ തീരുമാനമായി.
വിജ്ഞാപനമിറക്കുന്ന തസ്തികകൾ:
ജനറൽ, സംസ്ഥാനതലം: ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2, സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ നിയോനറ്റോളജി, സയന്റിഫിക് അസിസ്റ്റന്റ് ( ഫിസിയോതെറപ്പി ), മിൽമയിൽ ഡപ്യൂട്ടി എൻജിനീയർ (സിവിൽ) പാർട്ട് 1 ജനറൽ കാറ്റഗറി, പാർട്ട് 2 സൊസൈറ്റി കാറ്റഗറി, ഡപ്യൂട്ടി എൻജിനീയർ (മെക്കാനിക്കൽ) പാർട്ട് 1 ജനറൽ കാറ്റഗറി, പാർട്ട് 2 സൊസൈറ്റി കാറ്റഗറി, ഡപ്യൂട്ടി എൻജിനീയർ (ഇലക്ട്രിക്കൽ) പാർട്ട് 1 ജനറൽ കാറ്റഗറി, പാർട്ട് 2 സൊസൈറ്റി കാറ്റഗറി, പോൾട്രി ഡവലപ്മെന്റ് കോർപറേഷനിൽ മാർക്കറ്റിങ് സൂപ്പർവൈസർ, കേരള അഗ്രോ മെഷിനറിയിൽ വർക് അസിസ്റ്റന്റ്.
ജനറൽ, ജില്ലാതലം: കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ മോട്ടർ മെക്കാനിക്.
എൻസിഎ– സംസ്ഥാനതലം: അസി.പ്രഫസർ ഇൻ ഫാർമക്കോളജി (വിശ്വകർമ), അസി.പ്രഫസർ ഇൻ ഫൊറൻസിക് മെഡിസിൻ (മുസ്‌ലിം), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ ഫാർമക്കോളജി (പട്ടികജാതി), അസി.പ്രഫസർ ഇൻ പഞ്ചകർമ (പട്ടികജാതി), അസി.പ്രഫസർ ഇൻ റേഡിയോ ഡയഗ്നോസിസ് (ഈഴവ/ തീയ /ബില്ലവ), അസി.പ്രഫസർ ഇൻ കാർഡിയോളജി (വിശ്വകർമ,പട്ടികജാതി),അസി.പ്രഫസർ ഇൻ പീഡിയാട്രിക് സർജറി (ഈഴവ/ബില്ലവ/തീയ, ഹിന്ദു നാടാർ), കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ മേറ്റ് (മൈൻസ്–പട്ടികജാതി) അസി.പ്രഫസർ ഇൻ ഫൊറൻസിക് മെഡിസിൻ (ഹിന്ദു നാടാർ, വിശ്വകർമ), അസി. പ്രഫസർ ഇൻ അനസ്തീസിയോളജി (മുസ്‌ലിം), അസി.പ്രഫസർ ഇൻ ഫിസിയോളജി (ഈഴവ, വിശ്വകർമ,പട്ടികവർഗം), അസി.പ്രഫസർ ഇൻ ഫിസിയോളജി (പട്ടികജാതി), അസി.പ്രഫസർ ഇൻ ന്യൂറോളജി (മുസ്‌ലിം, ധീവര), .
എൻസിഎ– ജില്ലാതലം: എറണാകുളം ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി– പട്ടികജാതി–വിമുക്തഭടൻമാർ). തിരുവനന്തപുരം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 ( മുസ്‌ലിം)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates