PSC Ranklist ഫയല്‍ ചിത്രം
Kerala

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി; 30,000 ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് 'പ്രതീക്ഷ'

289 റാങ്ക് പട്ടികകളുടെ കാലാവധിയാണ് പുതിയ ഉത്തരവ് പ്രകാരം നീട്ടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മന്ത്രിസഭാ ശുപാര്‍ശ പിഎസ് സി അംഗീകരിച്ചു. മെയ് 25 നും ഓഗസ്റ്റ് 31 നും ഇടയില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നവംബര്‍ 30 വരെ നീട്ടിയത്.

30,845 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് പിഎസ് സിയുടെ തീരുമാനം. 289 റാങ്ക് പട്ടികകളുടെ കാലാവധിയാണ് പുതിയ ഉത്തരവ് പ്രകാരം നീട്ടുന്നത്. തെരഞ്ഞെടുപ്പ് അടക്കം പലവിധ കാരണങ്ങളാല്‍ നിയമനം വൈകുന്നതിനെത്തുടര്‍ന്ന്, റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യം ശക്തമായിരുന്നു.

വിഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചിരുന്നു. മന്ത്രിസഭാ തീരുമാനം ശുപാര്‍ശയായി പിഎസ് സിക്ക് നല്‍കുകയും ചെയ്തിരുന്നു. ഇതിനാണ് ഇന്നത്തെ പി എസ് സി യോഗം അംഗീകാരം നല്‍കിയത്.

PSC rank list deadline extended

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നു'; അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ജാതി സെന്‍സസിന്റെ ചോദ്യാവലി റദ്ദാക്കണം; പ്രധാനമന്ത്രിക്ക് രാഹുലിന്റെയും ഖാര്‍ഗേയുടെയും കത്ത്

'സൗന്ദര്യത്തിന്റെ അവസാന വാക്ക് എന്നൊന്നും പറയാവുന്ന ആളല്ല; വീട്ടുകാരിട്ട പേര് 'നമിത', അത് 'മമിത'യായത് ഇങ്ങനെ'

8.05 ശതമാനം പലിശ, ബാങ്ക് എഫ്ഡിയേക്കാള്‍ മെച്ചം; അറിയാം ഈ ആര്‍ബിഐ സ്‌കീം

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്; പ്രതികരിക്കാതെ വാഷിങ്ടനും മോസ്‌കോയും