പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം, പൊന്നപ്പന്‍ / ഫയല്‍ 
Kerala

ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം കാട്ടി ജോലി തട്ടിപ്പ് : പിഎസ്പി സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: തൊഴില്‍ തട്ടിപ്പ് കേസില്‍ ബിജെപി സഖ്യകക്ഷിയായ പിഎസ്പിയുടെ സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍. എന്‍ഡിഎ സഖ്യകക്ഷിയായ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കുതിരപ്പന്തി സ്വദേശി കെ കെ  പൊന്നപ്പനാണ് കായംകുളത്ത്  പിടിയിലായത്. 

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.  ബിജെപി നേതാക്കളോടൊപ്പമുള്ള  ചിത്രങ്ങള്‍ കാട്ടിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. 

ഇയാള്‍ക്കെതിരെ എതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചതായും വിശദമായ അന്വേഷണം നടത്തിവരുന്നതായും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി