പുൽപ്പള്ളി സംഘർഷം പിടിഐ
Kerala

പുൽപ്പള്ളി ആക്രമണം; അഞ്ച് പേർ കൂടി അറസ്റ്റിൽ

സംഭവവുമായി ബന്ധപ്പെട്ടു ആകെ പിടിയിലായത് പത്ത് പേര്‍

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ചു വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ ഹർത്താലിനിടെ ഉണ്ടായ സംഘർഷങ്ങളിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ. ഇതോടെ സംഭവവുമായി ബന്ധപ്പെട്ടു പത്ത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

സുരേഷ്, സണ്ണി, സജി ജോസഫ്, ഷെഞ്ജിത്ത്, വിൻസന്റ് മാത്യു എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ വനംവകുപ്പിന്റെ വാഹനം ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിലായിരുന്നു. കുറിച്ചിപ്പറ്റ സ്വ​ദേശി ഷിജു കാഞ്ഞിരത്തിങ്കൽ, പുൽപ്പള്ളി സ്വദേശി വാസു എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കണ്ടാലറിയുന്ന 100 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അക്രമ സംഭവങ്ങളിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചു, ഉ​ദ്യോ​​ഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസിനെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങൾ പ്രതിഷേധക്കാർക്കെതിരെ ചുമത്താൻ തീരുമാനമുണ്ട്. കൃത്യമായി പ്രതികളെ കണ്ടെത്തി അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് നിലപാട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

SCROLL FOR NEXT