പുത്തൻപാലം രാജേഷ്  ടിവി ദൃശ്യം
Kerala

ബലാത്സംഗക്കേസില്‍ പുത്തന്‍പാലം രാജേഷ് അറസ്റ്റില്‍; പിടിയിലായത് കോട്ടയത്ത് നിന്ന്

ഗുണ്ടാസംഘത്തലവന്‍ ഓംപ്രകാശിന്റെ കൂട്ടാളിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ബലാത്സംഗക്കേസില്‍ ഗുണ്ട പുത്തന്‍പാലം രാജേഷ് അറസ്റ്റില്‍. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍, ഒളിവില്‍ കഴിഞ്ഞിരുന്ന രാജേഷിനെ കോട്ടയം കോതനല്ലൂരില്‍ നിന്നാണ് അറസ്റ്റുചെയ്തത്. ഗുണ്ടാസംഘത്തലവന്‍ ഓംപ്രകാശിന്റെ കൂട്ടാളിയാണ്.

രാജേഷ് കോട്ടയം ജില്ലയിലെത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്, കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും കടുത്തുരുത്തി പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഏഴുപേര്‍ക്കൊപ്പം കോതനല്ലൂരിലെ വാടക വീട്ടില്‍നിന്നും രാത്രി 10-ന് ഇയാളെ പിടികൂടിയത്.

വാടകവീട്ടില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഏഴുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിടുണ്ട്. കൊച്ചിയില്‍ ഓംപ്രകാശ് നടത്തിയ ലഹരി പാര്‍ട്ടിയുമായി പുത്തന്‍പാലം രാജേഷിന് ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ട പോള്‍ മുത്തൂറ്റിന്റെ വാഹനത്തിനുള്ളില്‍ ഓംപ്രകാശും, പുത്തന്‍പാലം രാജേഷും ഉണ്ടായിരുന്നതായി അന്നത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം