പിണറായി വിജയന്‍/ഫയല്‍ 
Kerala

പുതുപ്പള്ളിയിൽ പോര് മുറുകുന്നു; സർവ സന്നാഹങ്ങളോടെ മുന്നണികൾ, മുഖ്യമന്ത്രി ഇന്ന് പ്രചാരണത്തിനിറങ്ങും

എൽഡിഎഫിന് പ്രചാരണത്തിന് വേണ്ടി മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് പ്രചാരണത്തിനായി ഇന്ന് മണ്ഡലത്തില്‍ എത്തും. മീനടം, മണര്‍കാട്, കൂരോപ്പട എന്നീ പഞ്ചായത്തുകളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ മുഖ്യമന്ത്രി  പങ്കെടുക്കും.

പുതുപ്പള്ളി പോളിങ് ബൂത്തിലേക്ക് എത്താന്‍ ഇനി ഒരാഴ്ച ബാക്കിനില്‍ക്കെ വന്‍ സന്നാഹങ്ങളോടെയാണ് മുന്നണികളുടെ അവസാനവട്ട തെരഞ്ഞെടുപ്പ് പ്രചാരണം. ഓണാവധി കഴിഞ്ഞ് തിരികെയെത്തുന്ന എംഎല്‍എമാര്‍ അടക്കം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതല്‍ പ്രചാരണ പരിപാടികളില്‍ സജീവമാകും.

യുഡിഎഫിന് വേണ്ടി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് മണ്ഡലത്തില്‍ തിരിച്ചെത്തും. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖറും അനില്‍ ആന്റണിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായ് ഇന്നിറങ്ങും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT