തൃശൂർ: പുത്തൂരിലെ സുവോളജിക്കൽ പാർക്ക് നാടിനു സമർപ്പിച്ച് മുഖ്യമന്ത്രി. 300 ഏക്കറിലേറേ പരന്നു കിടക്കുന്ന മൃഗശാല ജനുവരിയോടെ മാത്രമേ പൂർണമായും പ്രവർത്തന സജ്ജമാകൂ. അതുവരെ സന്ദർശകർക്ക് നിയന്ത്രിത പ്രവേശനമായിരിക്കും.
341 കോടി കിഫ്ബി വഴി ലഭിച്ച സഹായമാണ് നാല് പതിറ്റാണ്ടു നീണ്ട സ്വപ്നം യാഥാർഥ്യമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'പദ്ധതികൾ നടപ്പിലാക്കുന്നതിന് സർക്കാരിന് പണം വേണം. ആ ചിന്തയിൽ നിന്നാണ് കിഫ്ബി എന്ന സംവിധാനം രൂപം കൊള്ളുന്നത്. അതിലൂടെ നാട് വികസന കാര്യത്തിൽ മുന്നേറ്റം നടത്തി.'
നാടിൻ്റെ ആവശ്യം വലുതും നമ്മുടെ വിഭവം ചെറുതുമാണെന്നതാണ് നമ്മുടെ പ്രധാന പ്രശ്നമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂർ മൃഗശാലയിൽ കൃഷ്ണ മൃഗങ്ങൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ വേദനിച്ചു വൈലോപ്പിള്ളി എഴുതിയ കൃഷ്ണ മൃഗങ്ങൾ എന്ന കവിതയും മുഖ്യമന്ത്രി പരാമർശിച്ചു.
മന്ത്രിമാരായ കെ രാജൻ, എകെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി, ആർ ബിന്ദു, മേയർ എംകെ വർഗീസ് തുടങ്ങി ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates