പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 
Kerala

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായ ആക്രമണം; പത്ത് മാനുകള്‍ ചത്തു; പ്രത്യേകസമിതി അന്വേഷിക്കും

സംഭവത്തില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേകസമിതി അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച. തെരുവുനായുടെ ആക്രമണത്തില്‍ പത്ത് മാനുകള്‍ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകള്‍ക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. മൃഗശാലയുടെ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനങ്ങള്‍ സൂചിപ്പിക്കുന്നത്.

സംഭവത്തില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേകസമിതി അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായ പശ്ചാത്തലത്തില്‍ ഡോ. അരുണ്‍സക്കറിയയുടെ നേതൃത്വത്തില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പരിശോധന നടത്തി. അതേസമയം, സംഭവത്തില്‍ സുരക്ഷാവീഴ്ച ആരോപിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധം നടത്തി.

കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയായ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം. വര്‍ഷങ്ങള്‍ക്കു മുമ്പ് തൃശൂര്‍ മൃഗശാലയിലും കൃഷ്ണമൃഗങ്ങളുടെ കൂട്ടില്‍ തെരുവുനായ കടന്നതിനെ തുടര്‍ന്ന് നിരവധി മൃഗങ്ങള്‍ ചത്തിരുന്നു.

Puthur Zoological Park deer stray dog attack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

മുറിയില്‍ കയറി വാതിലടച്ചു; വിളിച്ചിട്ടും തുറന്നില്ല; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍; അന്വേഷണം

റോഡിന് കാത്തിരുന്നു 78 വർഷം, ഒടുവിൽ ഗ്രാമത്തിൽ ബസ് എത്തി; ആഘോഷം കളർഫുൾ! (വിഡിയോ)

ക്ഷേത്രോത്സവത്തിൽ അവൾ പാടി; കലാമണ്ഡലം ​ഹൈദരാലിയുടെ കഥകളി സം​ഗീത പാരമ്പര്യം ഫാത്തിമയിലൂടെ പുനർജനിക്കുന്നു

സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; കേന്ദ്രവിജ്ഞാപനം ഇറങ്ങി

SCROLL FOR NEXT