പി വി അൻവർ, സി കെ ജാനു 
Kerala

പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍; അസോസിയേറ്റ് അംഗങ്ങളാക്കും

മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനുവും യുഡിഎഫില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനുവും യുഡിഎഫില്‍. ഇരുവരെയും അസോസിയേറ്റ് അംഗങ്ങളാക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. വിഷ്ണുപുരം ചന്ദ്രശേഖന്റെ വിഎസ്ഡിപിയും യുഡിഎഫിന്റെ ഭാഗമാകും.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. ഇതിന് മുന്നോടിയായി മുന്നണി വിപുലീകരിച്ച് കൂടുതല്‍ ശക്തമായി പ്രചാരണരംഗത്തേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഇരുവരെയും യുഡിഎഫില്‍ എടുക്കാന്‍ തീരുമാനിച്ചത്. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എം നിലപാട് പറയട്ടെയെന്നും യോഗം വ്യക്തമാക്കി. അങ്ങോട്ട് പോയി ചര്‍ച്ചയില്ലെന്നാണ് തീരുമാനം. സീറ്റ് വിഭജനം ജനുവരിയില്‍ പൂര്‍ത്തിയാക്കി നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തേയ്ക്ക് കടക്കാനാണ് യോഗത്തില്‍ ധാരണയായിരിക്കുന്നത്.

ഓഗസ്റ്റിലാണ് സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ അവഗണന നേരിടുന്നുവെന്ന് ആരോപിച്ചാണ് ജാനു എന്‍ഡിഎ വിട്ടത്.

സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ച പി വി അന്‍വര്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് മെമ്പറാക്കി യുഡിഎഫ് പാളയത്തിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പന്‍ കൂടിക്കാഴ്ച നടത്തിയത് അന്ന് വാര്‍ത്തയായിരുന്നു.

PV Anwar and CK Janu join UDF as associate members

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ആര്‍ക്കും അപേക്ഷ കൊടുത്തിട്ടില്ല'; യുഡിഎഫിലേക്കില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ

'ഉപ്പ് ചെയ്യാത്തത് ഉപ്പിലിട്ടത്തിന് ചെയ്യാന്‍ സാധിക്കില്ല'; സി കെ ജാനുവിന് നീല്‍ സലാം പറഞ്ഞ് അനുരാജ്

ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ അപകടം; 14 വയസുകാരന് ദാരുണാന്ത്യം

ഭക്ഷണത്തോടുള്ള ഇഷ്ടം ഒഴിവാക്കാനാകില്ല, ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി റാണ ദ​ഗ്​ഗുബട്ടി

ക്ലീൻ കേരള കമ്പനിയിൽ എൻജിനിയറുടെ ഒഴിവ്

SCROLL FOR NEXT