ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹം വിഭജിച്ചുപോവുകയാണെന്ന ആശങ്ക ഉയര്‍ത്തി, സ്വന്തം അനുഭവം പങ്കുവയ്ക്കുകയാണ് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ പിവി ഷാജികുമാര്‍ ഈ കുറിപ്പില്‍. മെട്രോ നഗരമായ കൊച്ചിയില്‍ വാടക വീടു തിരക്കി നടന്നപ്പോള്‍ നേരിടേണ്ട വന്ന അനുഭവമാണ് ഷാജികുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.
കുറിപ്പ്:
ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാന്‍ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയില്‍ പോയി.
ബ്രോക്കര്‍ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒറ്റനിലവീട്. വീടിന് മുന്നില്‍ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തില്‍ പടമായിട്ടുണ്ട്. മുറികള്‍ നോക്കുമ്പോള്‍ ബ്രോക്കര്‍ ചോദിക്കുന്നു.
'പേരേന്താ..?'
'ഷാജി'
അയാളുടെ മുഖം ചുളിയുന്നു.
'മുസ്ലീമാണോ..?'
ഞാന്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കുന്നു.
'ഒന്നും വിചാരിക്കരുത് , മുസ്ലീങ്ങള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞിരിക്കുന്നത്..'
'ഓ... ഓണര്‍ എന്ത് ചെയ്യുന്നു..'
'ഇന്‍ഫോപാര്‍ക്കില്‍.. കമ്പ്യൂട്ടര്‍ എഞ്ചിനിയറാ..'
'ബെസ്റ്റ്..'
ഞാന്‍ സ്വയം പറഞ്ഞു.
ഇപ്പോഴും അയാള്‍ എന്റെ മതമറിയാന്‍ കാത്തുനില്‍ക്കുകയാണ്.
ഷാജിയെന്നത് സര്‍വ്വമതസമ്മതമുള്ള പേരാണല്ലോ..
മുമ്പും രണ്ട് വട്ടം വീട് നോക്കാന്‍ പോയപ്പോള്‍ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസില്‍ നിന്ന് കളഞ്ഞതാണ്...
'എനിക്ക് വീട് വേണ്ട ചേട്ടാ...'
ഞാന്‍ ഇറങ്ങുന്നു.
ചുമരിലെ പാവം യേശു എന്നോട് പറയുന്നു.
'ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു...'
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates