Kerala

മണ്ണുമാന്തി കയറി റോഡുപണിക്കിടെ മലമ്പാമ്പ്‌ ചത്തു, ഡ്രൈവർ അറസ്റ്റിൽ 

വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: ദേശീയപാത സർവീസ് റോഡ് നിർമാണത്തിനിടയിൽ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെത്തുടർന്ന് ഡ്രൈവർ അറസ്റ്റിൽ. വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് ഇതരസംസ്ഥാന തൊഴിലാളിയായ ഡ്രൈവറെയും മണ്ണുമാന്തിയന്ത്രത്തെയും കസ്റ്റഡിയിലെടുത്തത്.  ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ഞായറാഴ്‌ച റോഡുപണിക്കിടെ കൂട്ടിയിട്ട കല്ലുകൾ നീക്കംചെയ്യുന്നതിനിടയിലാണ് മലമ്പാമ്പ് പുറത്തേക്കുവന്നത്.  കല്ല് നീക്കുന്നതിനിടയിൽ മലമ്പാമ്പിന് മുറിവേറ്റിരുന്നു. പരിക്കേറ്റ മലമ്പാമ്പ്‌ പിന്നീട്‌ ചത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതരാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ഇതോടെ സർവീസ് റോഡ് നിർമാണം താത്‌കാലികമായി നിർത്തിവെയ്ക്കുകയാണ്. 

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മലമ്പാമ്പിനെ അപായപ്പെടുത്തുന്നത് ഗുരുതരമായ  ശിക്ഷ കിട്ടുന്ന കുറ്റമാണ്. മൂന്നു മുതൽ ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT