കെഎസ്‌യു പതാക ഫെയ്‌സ്ബുക്ക്‌
Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ച: പരീക്ഷ റദ്ദാക്കില്ലെന്ന നിലപാടിനെതിരെ കെഎസ്‌യു സമരത്തിന്

ഗവര്‍ണര്‍ക്കും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ടെന്നും സ്വകാര്യ ട്യൂഷന്‍ സെന്ററുകളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും കെഎസ്‌യു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ക്രിസ്മസ് അര്‍ധവാര്‍ഷിക പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച് കെഎസ്‌യു.

ഗവര്‍ണര്‍ക്കും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ടെന്നും സ്വകാര്യ ട്യൂഷന്‍ സെന്ററുകളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. പരീക്ഷ റദ്ദാക്കി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണം.

അധ്യാപകരും സ്വകാര്യ ട്യൂഷന്‍ സെന്ററുകളും ചേര്‍ന്നുള്ള ഒത്തുകളിയുണ്ട്. മുന്‍പും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വകാര്യ ട്യൂഷന്‍ സെന്റര്‍ ലോബിയെ നിലക്ക് നിര്‍ത്താത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നുമാണ് കെഎസ്‌യു ആരോപിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ ക്ലാസെടുക്കാന്‍ പോകുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. ഇത്തരം സ്ഥാപനങ്ങളുടെ പേരില്‍ നടക്കുന്ന സാമ്പത്തിക നിക്ഷേപം, കള്ളപ്പണ ഇടപാടുകള്‍ എന്നിവ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം. പരീക്ഷയുടെ തലേദിവസങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ ചോദ്യങ്ങള്‍ വിശകലനം നടത്തുന്നത് ഒഴിവാക്കണമെന്നും കെഎസ്‌യു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT