ജി സുകുമാരന്‍ നായര്‍ /ഫയല്‍ ചിത്രം 
Kerala

മദ്യശാലകള്‍ തുറക്കാം, ആരാധനാലയങ്ങള്‍ക്ക് അനുമതിയില്ല ; വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നുവെന്ന് എന്‍എസ്എസ്

നിയന്ത്രിതമായ രീതിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കാനും സര്‍ക്കാര്‍ പുനര്‍ചിന്തനം നടത്തണമെന്ന് സുകുമാരന്‍ നായര്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : ലോക്ഡൗണില്‍ ഇളവ് അനുവദിക്കുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍എസ്എസ്. ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി ഇനിയും ലഭ്യമാക്കാത്തത്  വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആരോപിച്ചു. 

രോഗവ്യാപന തോതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് സോണുകളായി തിരിച്ചാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് എ, ബി, സി മേഖലകളില്‍ തുറക്കാവുന്ന കടകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഈ മേഖലയിലെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കാം. 

എന്നാല്‍ മേഖലയില്‍പ്പെടുന്ന ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയില്ല. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ലോക്ഡൗണിന്റെ ആരംഭകാലത്ത് ഇളവുകള്‍ ഉണ്ടായിരുന്നു.  ആരാധനാലയങ്ങളിലെ ദൈനംദിന ചടങ്ങുകളോടൊപ്പം, നിയന്ത്രിതമായ രീതിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നടത്താനുള്ള അനുമതി നല്‍കാനും സര്‍ക്കാര്‍ പുനര്‍ചിന്തനം നടത്തണമെന്ന് സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫുള്‍ അടിച്ച്' ടീം ഇന്ത്യ; ലങ്കയെ തൂത്തുവാരി; ജയം 15 റണ്‍സിന്

കെഎഫ്‌സി വായ്പാ ക്രമക്കേട്: പി വി അൻവർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല

പുതുവത്സരാഘോഷം: ബാറുകളും ബിയര്‍- വൈന്‍ പാര്‍ലറുകളും ഇന്ന് രാത്രി 12 മണി വരെ

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം; സംസ്ഥാനത്തും വിപുലമായ പരിപാടികള്‍, കര്‍ശന സുരക്ഷ

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; അപകടത്തില്‍പ്പെട്ടത് ഗവി ഉല്ലാസയാത്രാ ബസ്

SCROLL FOR NEXT