Latha Devi 
Kerala

കെസിആറിനു പിന്നാലെ ഒരു മുന്‍ എംഎല്‍എ കൂടി സ്ഥാനാര്‍ത്ഥി; ആര്‍ ലതാദേവി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും

ചടയമംഗലം മുന്‍ എംഎല്‍എയായ ലതാദേവി, ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ ഭാര്യയാണ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ ആര്‍ ലതാദേവിയെ മത്സരിപ്പിക്കാന്‍ സിപിഐ തീരുമാനം. കൊല്ലം ജില്ലാ പഞ്ചായത്തിലെ ചടയമംഗലം ഡിവിഷനിലാണ് ലതാദേവി മത്സരിക്കുക. ഇന്നലെ ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ലതാദേവിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് ആര്‍ ലതാദേവി. കടയ്ക്കലില്‍ സിപിഐ മണ്ഡലം സെക്രട്ടറിയുടെ ചുമതലയും ലതാദേവിയാണ് നിര്‍വഹിക്കുന്നത്. ചടയമംഗലം മുന്‍ എംഎല്‍എയായ ലതാദേവി, ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ ഭാര്യയാണ്. കൊല്ലം ജില്ലാ പഞ്ചായത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പാര്‍ട്ടിയിലെ ഏറ്റവും ഉയര്‍ന്ന ഘടകത്തില്‍ നിന്നുള്ള നേതാവാണ് ലതാദേവി.

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ വനിതയ്ക്കാണ്. ലതാദേവി വിജയിക്കുകയും ഭരണം എല്‍ഡിഎഫിന് ലഭിക്കുകയും ചെയ്താല്‍ ലതാദേവി ആദ്യ രണ്ടര വര്‍ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. ആറന്മുള മുന്‍ എംഎല്‍എ കെ സി രാജഗോപാല്‍ മെഴുവേലി ഗ്രാമ പഞ്ചായത്തിലേക്ക് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്.

CPI has decided to field former MLA R Latha Devi in ​​the local body election 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു, ഒരു കുട്ടിക്കു പരിക്ക്

എപ്പോഴും ഓര്‍മ്മക്കുറവും അശ്രദ്ധയും ആണോ? 'ബ്രെയിന്‍ ഫോഗ്' എങ്ങനെ മനസിലാക്കാം?

അടൂരും മമ്മൂട്ടിയും വീണ്ടും വരുന്നു; സിനിമയാകുന്നത് ക്ലാസിക് നോവല്‍?

508 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 1 മണിക്കൂര്‍ 57 മിനിറ്റ്; ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റില്‍ സര്‍വീസ് നടത്തും

'ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു, നഗ്നത പ്രദര്‍ശിപ്പിച്ചു'; സോളോ ട്രിപ്പുകള്‍ എപ്പോഴും ആനന്ദകരമല്ല; വനിതാ വിനോദ സഞ്ചാരിയുടെ കുറിപ്പ്

SCROLL FOR NEXT