Thiruvananthapuram Mayor V V Rajesh, deputy mayor reach out to Sreelekha amid murmurs of dissent  
Kerala

'പാലുകാച്ചലില്‍ പങ്കെടുക്കാനുണ്ട്', സത്യപ്രതിജ്ഞാ ചടങ്ങു വിട്ടിറങ്ങിയ ശ്രീലേഖ അതൃപ്തിയില്‍ തന്നെ; പുതിയ പദവി പരിഗണിച്ചേക്കും

അതൃപ്തി പ്രകടമാക്കുന്ന പെരുമാറ്റമായിരുന്നു ഇന്നലെ നടന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഉള്‍പ്പെടെ ശ്രീലേഖ സ്വീകരിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അവസാന നിമിഷ ട്വിസ്റ്റില്‍ പ്രതീക്ഷിച്ച തിരുവനന്തപുരം മേയര്‍ പദവി കൈവിടേണ്ടി വന്ന ആര്‍ ശ്രീലേഖ കടുത്ത അതൃപ്തിയില്‍. നേതാക്കള്‍ ഇടപെട് അനുനയത്തിനുള്ള ശ്രമങ്ങള്‍ തുടരുമ്പോഴും അതൃപ്തി പ്രകടമാക്കുന്ന പെരുമാറ്റമായിരുന്നു ഇന്നലെ നടന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഉള്‍പ്പെടെ ശ്രീലേഖ സ്വീകരിച്ചത്.

വി വി രാജേഷ് മേയറായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കൗണ്‍സില്‍ ഹാള്‍ വിട്ട് ശ്രീലേഖ പുറത്തേക്കുപോയിരുന്നു. അടുത്ത വീട്ടില്‍ പാലു കാച്ചല്‍ ചടങ്ങില്‍ പങ്കെടുക്കാനുണ്ടെന്ന് അറിയിച്ചായിരുന്നു മടക്കം. ഉച്ചയ്ക്കു ശേഷം ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിന്റെ സമയത്താണ് പിന്നീട് മടങ്ങിയെത്തിയത്. പുതിയ ഭരണ സമിതിക്ക് ആശംസ അറിയിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പ്രതികരണം പോലും ശ്രീലേഖ പങ്കുവച്ചിട്ടില്ല.

സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഇന്നലെ വൈകീട്ട് മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും ശ്രീലേഖയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ സ്വീകരണത്തിനു ശേഷമായിരുന്നു ഇരുവരും ആര്‍ ശ്രീലേഖയുടെ വീട്ടിലെത്തിയത്. പ്രധാന നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം എന്നായിരുന്നു ഇതിന് വിവി രാജേഷ് നല്‍കിയ വിശദീകരണം.

അതേസമയം, ആര്‍ ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഭാരവാഹിസ്ഥാനത്തിന് ഒപ്പം സുപ്രധാനമായ ചുമതല തന്നെ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ബിജെപി കേന്ദ്ര നേതൃത്വമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഭരണത്തിലെത്തിയാല്‍ മേയര്‍ പദവി ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയെ സംസ്ഥാന ഭാരവാഹികളില്‍ ചിലര്‍ മത്സരത്തിന് ഇറക്കിയത് എന്നാണ് വിവരം. മേയര്‍സ്ഥാനം ശ്രീലേഖയ്ക്ക് നല്‍കണമെന്ന് ഒരു വിഭാഗം സംസ്ഥാന നേതാക്കളും നിലപാട് എടുത്തിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളും ആര്‍എസ്എസും ഇടപെട്ടാണ് വി വി രാജേഷിന് മേയര്‍ സ്ഥാനം ഉറപ്പിച്ചത്.

Newly elected mayor V V Rajesh and Deputy Mayor Asha Nath visited BJP councillor R Sreelekha at her residence, amid reports that she was unhappy over being denied the mayoral post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനിയും വേട്ടയാടിയാല്‍ ജീവനൊടുക്കും, എന്‍റെ പേരില്‍ പെറ്റിക്കേസ് പോലും ഇല്ല'; മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് മണി

ബിപിയുടെ ഗുളിക കഴിച്ചില്ല, പ്രാഥമികകര്‍മം നടത്താന്‍ പോലും അനുവദിച്ചില്ല, പൊലീസ് ഫോണ്‍ പിടിച്ചെടുത്തെന്ന്; എന്‍ സുബ്രഹ്മണ്യന്‍

വെറും 852 പന്തില്‍ ടെസ്റ്റ് തീര്‍ന്നു; 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ജയിച്ചു!

വിദേശകാര്യ മന്ത്രാലയത്തിൽ ഒഴിവ്; പ്രതിമാസം 2.75 ലക്ഷം ശമ്പളം

Year Ender 2025|ബെൻസും സ്റ്റാൻലിയും അജേഷും പിന്നെ ചന്ദ്രയും; ഈ വർഷത്തെ മികച്ച പെർഫോമൻസുകൾ

SCROLL FOR NEXT