സിബിഎസ്ഇ 10, 12 പരീക്ഷ : വിദ്യാർത്ഥികൾ നിർബന്ധമായും കൈവശം കരുതേണ്ട കാര്യങ്ങളും കൊണ്ടുവരാൻ പാടില്ലാത്തവയും ഇവയാണ്, വിദ്യാർത്ഥികൾക്കുള്ള പ്രധാന നിർദ്ദേശങ്ങൾ

സിബിഎസ്ഇ 2026 പരീക്ഷ കാതലായ മാറ്റങ്ങളോടെയാണ് നടത്തുന്നത്. പരീക്ഷാ ഹാളിൽ പാലിക്കേണ്ട നിയമങ്ങൾ സംബന്ധിച്ച് ബോർഡ് അറിയിപ്പ് നൽകിയിട്ടുണ്ട്.
CBSE Class 10 and 12 Board Exams: What Students Must Carry and What Is Strictly Prohibited
CBSE Class 10 and 12 Board Exams Begin Tuesday: What Students Must Carry and What Is Strictly Prohibited Gemini AI
Updated on
1 min read

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ ഈ അക്കാദമിക് വർഷത്തെ വാർഷിക ബോർഡ് പരീക്ഷകൾ ചൊവ്വാഴ്ച (ഫെബ്രുവരി 17 ) മുതൽ ആരംഭിക്കും.

ഈ വർഷം, സിബിഎസ്ഇ സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതാൻ ഏകദേശം 46 ലക്ഷം ഉദ്യോഗാർത്ഥികൾ ഉണ്ടാകും. ഇന്ത്യക്കത്തും വിദേശത്തുമുള്ള സിബിഎസ്ഇ വിദ്യാർത്ഥികളുടെ എണ്ണമാണിത്.

CBSE Class 10 and 12 Board Exams: What Students Must Carry and What Is Strictly Prohibited
'ബോർഡ് പരീക്ഷകളാണ് ജീവിതം തീരുമാനിക്കുന്നതെങ്കിൽ പകുതി സിഇഒമാരും തൊഴിൽരഹിതരായേനെ' വൈറലായി മുൻ സിഇഒയുടെ ട്വീറ്റ്

സിബിഎസ്ഇ നേരത്തെ പുറത്തിറക്കിയ പരീക്ഷാ ടൈംടേബിൾ അനുസരിച്ച്, രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ ഒറ്റ ഷിഫ്റ്റിലാകും ഓരോ ദിവസത്തെയും പരീക്ഷകൾ നടത്തുക.

സിബിഎസ്ഇ ബോർഡ് വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ദിവസത്തെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു. പരീക്ഷാകേന്ദ്രത്തിൽ എന്തെല്ലാം നിർബന്ധമായി കൊണ്ടുവരണം, എന്തെല്ലാം കൊണ്ടുവരാൻ പാടില്ല എന്ന കാര്യങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.

CBSE Class 10 and 12 Board Exams: What Students Must Carry and What Is Strictly Prohibited
പത്താം ക്ലാസ് വിദ്യാർത്ഥികൾ ഒന്നാം ബോർഡ് പരീക്ഷ നിർബന്ധമായും എഴുതണം, നയം വിശദീകരിച്ച് സിബിഎസ്ഇ

വിദ്യാർത്ഥികൾ നിർബന്ധമായും പരീക്ഷാ കേന്ദ്രത്തിൽ കൊണ്ടുവരേണ്ട കാര്യങ്ങൾ ഇവയാണ്.

◆ പരീക്ഷാർത്ഥിയുടെ ഹാൾ ടിക്കറ്റിന്റെ ഹാർഡ് കോപ്പി കൊണ്ടുവരണം. ഹാൾ ടിക്കറ്റ് മറന്നു പോയാൽ അവർക്ക് പരീക്ഷാ ഹാളിലേക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെടും.

◆ വിദ്യാർത്ഥികൾ അവരവരുടെ സ്കൂൾ യൂണിഫോം ധരിക്കേണ്ടതാണ്,

◆ അവരുടെ സ്കൂൾ തിരിച്ചറിയൽ (ഐഡി) കാർഡ് കൈവശം വയ്ക്കണം.

◆ പരീക്ഷ ആരംഭിക്കുന്നതിന് 30 മിനിട്ട് മുമ്പ് (ഇന്ത്യയിലെ സ്കൂളുകളിൽ രാവിലെ 10 മണിക്കോ അതിന് മുമ്പോ) തന്നെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണം.

◆ പരീക്ഷാ കേന്ദ്രത്തിലേക്ക് വരുന്ന വിദ്യാർത്ഥികൾ സ്വന്തം സ്റ്റേഷനറി സാധനങ്ങൾ (പേന, പെൻസിൽ,സ്കെയിൽ തുടങ്ങിയവ) കൈവശം കൊണ്ടുവരേണ്ടതാണ്. പരീക്ഷാ മുറിയിൽ സ്റ്റേഷനറി സാധനങ്ങൾ ആവശ്യപ്പെടാൻ അനുവദിക്കില്ല.

◆ ഉത്തരക്കടലാസിൽ 'നീല അല്ലെങ്കിൽ കറുപ്പ്' നിറത്തിലുള്ള മഷി മാത്രമേ ഉപയോഗിക്കാവൂ

◆ ചോദ്യപേപ്പർ വായിച്ചു മനസ്സിലാക്കാൻ പരീക്ഷ എഴുതാൻ തുടങ്ങുന്നതിന് മുമ്പ് വിദ്യാർത്ഥികൾക്ക് 15 മിനിറ്റ് സമയം നൽകും

◆ സുതാര്യമായ കുപ്പിയിൽ വെള്ളം കൊണ്ടുവരുന്നത് അനുവദനീയമാണ്.

CBSE Class 10 and 12 Board Exams: What Students Must Carry and What Is Strictly Prohibited
പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഇനി ഓണ്‍- സ്‌ക്രീന്‍ മാര്‍ക്കിങ്; അറിയാം സിബിഎസ്ഇയുടെ പുതിയ മാറ്റം

കൊണ്ടുവരാൻ പാടില്ലാത്തവ

◆സി ബി എസ് ഇ ബോർഡ് നിരോധിച്ചിരിക്കുന്ന വസ്തുക്കൾ, സ്മാർട്ട് വാച്ച്, മൊബൈൽ ഫോൺ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പരീക്ഷാ കേന്ദ്രങ്ങളിൽ കൊണ്ടുവരാൻ പാടില്ല.

◆ഏതെങ്കിലും വിദ്യാർത്ഥിയുടെ കൈവശം ഇത്തരത്തിലുള്ള ഉപകരണങ്ങൾ കണ്ടെത്തിയാൽ, അവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

◆പത്താം ക്ലാസിൽ രണ്ട് ബോർഡ് പരീക്ഷ നടത്തുന്നുണ്ടെങ്കിലും എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും ഒന്നാം ബോർഡ് പരീക്ഷ എഴുതണമെന്ന് സിബിഎസ്ഇ അറിയിച്ചു.

Summary

Education News: CBSE Class 10 and 12 board exams start Tuesday. Check the must-carry items, banned objects, and important exam day guidelines for students and parents.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com