സുപ്രധാന മാർഗനിർദ്ദേശം പ്രസിദ്ധീകരിച്ച് സിബിഎസ്ഇ, 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിക്കും

ഈ വർഷം ഇന്ത്യയിലുടനീളവും വിദേശത്തുള്ള 26 രാജ്യങ്ങളിലുമായി 46 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്നത്.
CBSE Board Exams Date Sheet 2026: Class 10, 12 exam schedule advisory
CBSE Class 10 and Class 12 board exams 2026 advisory released for students, parents and schools പ്രതീകാത്മക ചിത്രം
Updated on
2 min read

ഫെബ്രുവരി 17-ന് ആരംഭിക്കുന്ന പരീക്ഷകൾക്ക് മുന്നോടിയായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) സ്‌കൂളുകൾക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രധാന മാർഗനിർദ്ദേശം പ്രസിദ്ധീകരിച്ചു. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായിട്ടാണ് ഇത് പ്രസിദ്ധീകരിച്ചത്. പരീക്ഷാസമയം, സ്കൂളിൽ എത്തിച്ചേരേണ്ട സമയം, ഇതിന് സ്വീകരിക്കേണ്ട നടപടികൾ എന്നിവ സംബന്ധിച്ചാണ് ഇത്.

CBSE Board Exams Date Sheet 2026: Class 10, 12 exam schedule advisory
17 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ ശമ്പളം നേടിത്തരുന്ന ആറ് കോഴ്സുകൾ, പഠിക്കാം യു കെയിൽ

വിദ്യാർത്ഥികൾ രാവിലെ പത്ത് മണിക്കോ അതിന് മുമ്പോ തന്നെ അവരവരുടെ പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരകാണമെന്നതാണ് പ്രധാന നിർദ്ദേശം. പരീക്ഷ രാവിലെ 10.30ന് ആരംഭിക്കും. പത്ത് മണിവരെ മാത്രമേ വിദ്യാർത്ഥികളെ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ.

പ്രധാന ദേശീയ രാജ്യാന്തര ഉച്ചകോടികൾ, ഉന്നതതല യോഗങ്ങൾ, പരീക്ഷാ കാലയളവിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള മറ്റ് പരിപാടികൾ എന്നിവ കണക്കിലെടുത്ത്, ഗതാഗത നിയന്ത്രണങ്ങൾ വിവിധ ഭാഗങ്ങളിൽ തിരക്ക്, വഴിതിരിച്ചുവിടൽ, എന്നിവയ്ക്ക് കാരണമായേക്കാം എന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോൾ പ്രസീദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു.

പ്രാദേശികമായ സ്ഥിതി വിശേഷങ്ങൾ, കാലാവസ്ഥ, ഗതാഗതക്കുരുക്ക്, പരീക്ഷാ കേന്ദ്രത്തിലേക്ക് വീട്ടിൽ നിന്നുള്ള ദൂരം എന്നിവയൊക്കെ കണക്കാക്കി നേരത്തെ യാത്ര ആസൂത്രണം ചെയ്യണമെന്ന് അതിൽ വ്യക്തമാക്കുന്നു.

CBSE Board Exams Date Sheet 2026: Class 10, 12 exam schedule advisory
CUET PG 2026| പരീക്ഷാ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു,എൻടിഎ ടൈം ടേബിൾ ഇവിടെ അറിയാം

സിബിഎസ്ഇ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ അനുസരിച്ച്, കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ വിദ്യാർത്ഥികളും നേരത്തെ വീട്ടിൽ നിന്ന് പുറപ്പെടണമെന്ന് അറിയിപ്പിൽ നിർദ്ദേശിക്കുന്നുണ്ട്.

എല്ലാ സ്‌കൂളുകളോടും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും സഹായിക്കാനും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികൾ അവരവരുടെ പരീക്ഷാ കേന്ദ്രങ്ങൾ മുൻകൂട്ടി സന്ദർശിക്കാനും എല്ലാ പരീക്ഷാ ദിവസങ്ങളിലും കൃത്യസമയത്ത് എത്തിച്ചേരുന്നത് ഉറപ്പാക്കാൻ യാത്ര തയ്യാറെടുപ്പ് ആസൂത്രണം ചെയ്യണമെന്നും പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് പറഞ്ഞു.

ഈ വർഷം ഇന്ത്യയിലുടനീളവും വിദേശത്തുള്ള 26 രാജ്യങ്ങളിലുമായി 46 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്നത്.

CBSE Board Exams Date Sheet 2026: Class 10, 12 exam schedule advisory
സെൻട്രൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ ഒഴിവുകൾ, പത്താം ക്ലാസ്സുകാർക്ക് മുതൽ എൻജിനിയർമാർക്ക് വരെ അവസരം

പരീക്ഷാ പ്രക്രിയ ശക്തിപ്പെടുത്തുന്നതിന്, സിബിഎസ്ഇ മൂന്ന് പ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്:

◆പത്താം ക്ലാസിലെ രണ്ടാം ബോർഡ് പരീക്ഷ (ഇത് ആദ്യ ബോർഡ് പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് ഇംപ്രൂവ് ചെയ്യണമെന്നുള്ളവർക്ക് അവസരം നൽകുന്നു)

◆പന്ത്രണ്ടാം ക്ലാസ്സിനുള്ള ഓൺ-സ്ക്രീൻ മാർക്കിങ്

◆പത്താം ക്ലാസിലെ സയൻസ്, സോഷ്യൽ സ്റ്റഡീസ് ചോദ്യപേപ്പറുകൾ വിഷയം തിരിച്ച് നൽകൽ

എന്നിവയാണ് അവ എന്ന് പരീക്ഷാ കൺട്രോളർ പറഞ്ഞു.

മൂല്യനിർണ്ണയ പ്രക്രിയ, ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനത്തിലെ നേട്ടങ്ങൾ, പത്താം ക്ലാസിലെ രണ്ട് ബോർഡ് പരീക്ഷകൾ നടപ്പിലാക്കൽ, പരീക്ഷാ സമയത്ത് മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങൾ, ബോർഡ് പരീക്ഷകളുടെ നടത്തിപ്പ്, മാർഗ്ഗനിർദ്ദേശങ്ങൾ, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്കായി പുതുതായി നടപ്പാക്കുന്ന ഓൺ-സ്ക്രീൻ മാർക്കിങ് (OSM) സംവിധാനം എന്നിവ വിശദീകരിക്കുന്നതിന് സിബിഎസ്ഇ സംഘടിപ്പിച്ച വെബ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

അറിയിപ്പ് ഇവിടെ വായിക്കാം

Summary

Education News: CBSE has issued an important advisory for Class 10 and 12 board exams 2026. Exams start on February 17. Students and parents should check exam instructions, reporting times, and key recommendations here.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com