CUET PG 2026| പരീക്ഷാ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു,എൻടിഎ ടൈം ടേബിൾ ഇവിടെ അറിയാം

എൻടിഎയുടെ അവസാന കണക്ക് അനുസരിച്ച് 4,11,366 വിദ്യാർത്ഥികളാണ് സിയുഇടി പിജി എഴുതുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
CUET PG 2026 exam schedule, National Testing Agency
CUET PG 2026 exam schedule released by National Testing Agency showing complete time table and exam datesNTA
Updated on
2 min read

സി യുഇടി (CUET PG 2026) പരീക്ഷാ ടൈം ടേബിൾ: എം എ, എംഎസ് സി, എംകോം, എം ബിഎ തുടങ്ങി വിവിധ ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള ഇന്ത്യയിലെ ദേശീയതല പ്രവേശന പരീക്ഷയാകോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET PG) പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.

കേന്ദ്ര, സംസ്ഥാന, ഡീംഡ്, സ്വകാര്യ സർവകലാശാലകളിലുടനീളമുള്ള വിവിധ പ്രവേശനത്തിനായുള്ള ഈ പരീക്ഷയ്ക്ക് ദേശീയ തലത്തിൽ നാല് ലക്ഷത്തിലേറെ പേർ അപേക്ഷിച്ചിട്ടുണ്ട്. നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA-എൻടിഎ)യാണ് ഈ പരീക്ഷ നടത്തുന്നത്.

CUET PG 2026 exam schedule, National Testing Agency
സെൻട്രൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ ഒഴിവുകൾ, പത്താം ക്ലാസ്സുകാർക്ക് മുതൽ എൻജിനിയർമാർക്ക് വരെ അവസരം

സിയുഇടി പിജി പരീക്ഷ മാർച്ച് ആറ് മുതൽ മാർച്ച് 27 വരെയുള്ള ദിവസങ്ങളിലായി നടത്തുമെന്ന് എൻടിഎ അറിയിച്ചു. കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT) മോഡിൽ ആണ് പരീക്ഷ നടത്തുന്നത്. ദിവസവും രണ്ട് മുതൽ മൂന്ന് വരെ ഷിഫ്റ്റുകളിൽ ആയിരിക്കും പരീക്ഷ നടത്തുക.

എൻടിഎയുടെ അവസാന കണക്ക് അനുസരിച്ച് 4,11,366 വിദ്യാർത്ഥികളാണ് സിയുഇടി പിജി എഴുതുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.

രജിസ്റ്റർ ചെയ്ത 4,11,366 ഉദ്യോഗാർത്ഥികൾക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET PG) 2026 പരീക്ഷാ ടൈം ടേബിൾ പുറത്തിറക്കി. 2026 മാർച്ച് 6 മുതൽ മാർച്ച് 27 വരെ കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT) മോഡിൽ ദിവസവും രണ്ട് മൂന്ന് ഷിഫ്റ്റുകളിലായാണ് പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്‌ത വിദ്യാർത്ഥികൾക്ക് ഇവിടെയോ ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.nic.in-ലോ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന വിഷയം തിരിച്ച് പരിശോധിച്ച് ഡൗൺലോഡ് ചെയ്യാം.

CUET PG 2026 exam schedule, National Testing Agency
പ്ലസ്ടു പാസായവർക്ക് ആധാർ സൂപ്പർവൈസർ/ഓപ്പറേറ്റർ ആകാം, കേരളത്തിലെ 11 ജില്ലകളിൽ ഉൾപ്പടെ 252 ഒഴിവുകൾ

സിയുഇടി പിജി (CUET PG 2026) പരീക്ഷാ തീയതി, ഷിഫ്റ്റുകളുടെ എണ്ണം, പരീക്ഷാ സമയം.

•2026 മാർച്ച് 6, 7, 8, 9, 10, 11, 12, 13, 16, 17, 18,19, 24, 25, 27, തീയതികളിലായി നടക്കും.

•മൊത്തം 44 ഷിഫ്റ്റുകളിലായിട്ടായിരിക്കും പരീക്ഷകൾ നടത്തുക.

•ഓരോ പരീക്ഷയുടെ സമയം 90 മിനിറ്റ് വീതമായിരിക്കും.

•157 വിഷയങ്ങൾക്കായാണ് പരീക്ഷ നടത്തുന്നത്. നാല് വിഷയങ്ങൾ വരെ ഒരു പരീക്ഷാർത്ഥിക്ക് തെരഞ്ഞെടുക്കാൻ അനുമതി നൽകിയിട്ടുണ്ടായിരുന്നു.

ഭാഷ

•CUET (PG) - 2026 ലെ ചോദ്യങ്ങൾ പൊതുവിൽ ഇംഗ്ലീഷും ഹിന്ദിയും ആയിരിക്കും. എന്നാൽ ചില വിഷയങ്ങളിൽ രണ്ട് ഭാഷകൾ ഉണ്ടാകില്ല.

•ദ്വിഭാഷ ഒഴിവാക്കിയിട്ടുള്ള വിഷയങ്ങൾ ഇവയാണ്:

•41 ഭാഷാ വിഷയങ്ങൾ

•എം ടെക്./ഹയർ സയൻസസ് വിഷയങ്ങളിൽ ഇംഗ്ലീഷിൽ മാത്രമായിരിക്കും

CUET PG 2026 exam schedule, National Testing Agency
ഐസറിൽ പഠിക്കാം: അഭിരുചി പരീക്ഷ ജൂൺ ഏഴിന്, മാർച്ച് അഞ്ച് മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം; പ്രധാന തീയതികളും യോഗ്യതയും അറിയാം

CUET PG 2026: സിറ്റി സ്ലിപ്പ് റിലീസ് തീയതി

സിറ്റി സ്ലിപ്പ് പരീക്ഷയ്ക്ക് 10 ദിവസം മുമ്പ് റിലീസ് ചെയ്യുമെന്ന് എൻടിഎ അറിയിച്ചു. മാർച്ച് ആറിലെ പരീക്ഷയുടെ സിറ്റി സ്ലിപ്പ് ഫെബ്രുവരി 24 അല്ലെങ്കിൽ 25-ന് റിലീസ് ചെയ്യും.

Summary

Education News: The National Testing Agency (NTA) has released the CUET PG 2026 exam schedule. Candidates can now check the complete time table, exam dates, and session details online. Get the latest updates here.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com