ഐസറിൽ പഠിക്കാം: അഭിരുചി പരീക്ഷ ജൂൺ ഏഴിന്, മാർച്ച് അഞ്ച് മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം; പ്രധാന തീയതികളും യോഗ്യതയും അറിയാം

സയൻസ് വിഷയങ്ങൾ പഠിച്ച് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയോ പാസായവർക്കും അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
IISER,
IISER opens admissions for 2026 through Aptitude Test; application window March 5–April 13.Photo: Navneeth Krishnan
Updated on
1 min read

രാജ്യത്തെ പ്രമുഖ ശാസ്ത്ര ഗവേഷണ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചുകളിൽ (IISER-ഐസർ) 2026-ലെ അക്കാദമിക് വർഷത്തിലേക്ക് പ്രവേശനത്തിനായി മാർച്ച് മുതൽ അപേക്ഷിക്കാം. അഭിരുചി പരീക്ഷ ജൂണിൽ നടക്കും.

IISER,
അനിംസിൽ ഫാക്കൽറ്റി തസ്തികയിൽ 34 ഒഴിവുകൾ, ഡോക്ടർമാർക്ക് അവസരം; ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

തിരുവനന്തപുരം , കൊൽക്കത്ത, പുനെ, മൊഹാലി, ഭോപ്പാൽ, തിരുപ്പതി, ബെർഹാംപൂർ എന്നിങ്ങനെ ഏഴ് ഐസറുകളിൽ പ്രവേശനം ലഭിക്കും.ഇതിന് പുറമെ ഐഐഎസ്സി ബെംഗളുരൂ, മദ്രാസ് ഐഐടി തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും ഐസറിലേക്കുള്ള അഭിരുചി പരീക്ഷയുടെഫലം പരിഗണിക്കും.

സയൻസ് വിഷയങ്ങൾ പഠിച്ച് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമായ പരീക്ഷയോ പാസായവർക്കും അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.

ബിഎസ്-എംഎസ് ഡ്യുവൽ ഡിഗ്രി, ബിഎസ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനാണ് അഭിരുചി പരീക്ഷ. കെവിപിവൈ, ജെഇഇ അഡ്വാൻസ്ഡ് എന്നിവയിലെ സ്കോറും ഐസർ പ്രവേശനത്തിന് പരിഗണിക്കും. മൊഹാലി ഐസറിൽ ജിയോളജിയിലും എൻവയോൺമെ​ന്റൽ സയൻസസിലും ബിഎസ്- എംഎസ് കോഴ്സുകൾ ആരംഭിക്കും.

പൊതുവിവരങ്ങൾ അറിയാൻ

IISER,
പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഇനി ഓണ്‍- സ്‌ക്രീന്‍ മാര്‍ക്കിങ്; അറിയാം സിബിഎസ്ഇയുടെ പുതിയ മാറ്റം

പ്രധാന തീയതികൾ

മാർച്ച് അഞ്ച് മുതൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

ഏപ്രിൽ 13 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ഏപ്രിൽ 13 മുതൽ ഏപ്രിൽ 15 വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം നൽകും.

മെയ് 24 ഞായറാഴ്ച ഹാൾടിക്കറ്റ് റിലീസ് ചെയ്യും.

ജൂൺ ഏഴ് ഞായറാഴ്ച ആയയിരിക്കും അഭിരുചി പരീക്ഷ.

രാവിലെ ഒമ്പത് മുതൽ ഉച്ചയക്ക് 12 മണി വരെയാകും പരീക്ഷ

തീയതി സംബന്ധിച്ച അറിയിപ്പ്

അപേക്ഷാ ഫീസ്

അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം അപേക്ഷ ഫീസ് കൂടെ ഒടുക്കേണ്ടതുണ്ട്.

◉ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി, ഒബിസി-എൻസിഎ വിഭാഗങ്ങളിലുള്ള അപേക്ഷകർ 2,000 രൂപയാണ് അപേക്ഷാ ഫീസ് ആയി നൽകേണ്ടത്.

◉എസ് സി, എസ് ടി, പിഡബ്ല്യുഡി,കശ്മീരി മൈഗ്രന്റ്സ്,കശ്മീരി പണ്ഡിറ്റ്സ്, കശ്മീരി ഹിന്ദു കുടുംബങ്ങൾ( നോൺ-മൈഗ്രന്റ്) എന്നിവർക്ക് 1,000 രൂപയാണ് അപേക്ഷാ ഫീസ്.

◉ഫോറിൻ നാഷണൽ കാറ്റഗറയിൽ 12,000 രൂപയാണ് അപേക്ഷാ ഫീസ്

അപേക്ഷാ ഫീസ് സംബന്ധിച്ച വിവരങ്ങൾ

Summary

Education News: IISER invites applications from students for admission through the Aptitude Test on June 7. Apply online between March 5 and April 13

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com