അനിംസിൽ ഫാക്കൽറ്റി തസ്തികയിൽ 34 ഒഴിവുകൾ, ഡോക്ടർമാർക്ക് അവസരം; ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി മാർച്ച് ഏഴിനകം ലഭിച്ചിരിക്കണം.
Doctor job
ANIIMS Recruitment 2026: 34 Faculty Vacancies for Doctors at Andaman and Nicobar Islands Institute of Medical Sciences Freepik.com
Updated on
1 min read

ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ANIIMS) 13ഫാക്കൽറ്റികളിലായി 34 ഒഴിവുകൾ നികത്തുന്നതിന് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

Doctor job
പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഇനി ഓണ്‍- സ്‌ക്രീന്‍ മാര്‍ക്കിങ്; അറിയാം സിബിഎസ്ഇയുടെ പുതിയ മാറ്റം

അനാട്ടമി / ബയോകെമിസ്ട്രി / ഫാർമക്കോളജി / കമ്മ്യൂണിറ്റി മെഡിസിൻ / ജനറൽ മെഡിസിൻ / സൈക്യാട്രി / ഡെർമറ്റോളജി / ജനറൽ സർജറി / ഓർത്തോപീഡിക്സ് / അനസ്തേഷ്യോളജി / റേഡിയോ-ഡയഗ്നോസിസ് / പീഡിയാട്രിക്സ് / ഒഫ്താൽമോളജി എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ANIIMS-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി മാർച്ച് ഏഴിനകം ലഭിച്ചിരിക്കണം. ഡെപ്യൂട്ടേഷനിൽ താൽപ്പര്യമുള്ളവർക്കും അപേക്ഷിക്കാം.

Doctor job
ജെഇഇ വേണ്ട, വീട്ടിലിരുന്ന് പഠിച്ച് എയറോനോട്ടിക്സ് ആൻഡ് സ്പേസ് ടെക്നോളജിയിൽ ബിരുദം നേടാം; ഓൺലൈൻ ബിഎസ് കോഴ്സുമായി മദ്രാസ് ഐഐടി

തസ്തിക, ഒഴിവുകൾ, ശമ്പളം

തസ്തികയുടെ പേര് : പ്രൊഫസർ / അസോസിയേറ്റ് പ്രൊഫസർ / അസിസ്റ്റന്റ് പ്രൊഫസർ

ആകെ ഒഴിവുകളുടെ എണ്ണം: 34 തസ്തികകൾ

പ്രൊഫസർ ഒഴിവുകൾ: നാല്

അസോസിയേറ്റ് പ്രൊഫസർ ഒഴിവുകൾ :15

അസിസ്റ്റന്റ് പ്രൊഫസർ:15 ഒഴിവുകൾ

യോഗ്യത : എംബിബിഎസ്സും ബന്ധപ്പെട്ട വിഷയത്തിൽ എംഡി/എംഎസ്/ഡിഎൻബി (എൻഎംസി ചട്ടങ്ങൾ 2025 പ്രകാരം)യും

ഉയർന്ന പ്രായപരിധി: വ്യക്തമാക്കിയിട്ടില്ല. (വിരമിച്ച ഉദ്യോഗാർത്ഥികൾക്ക് യോഗ്യതയുണ്ട്)

നിയമന കാലയളവ്: അഞ്ച് വർഷം (രണ്ട് വർഷത്തേക്ക് കൂടി നീട്ടി നൽകാം)

ശമ്പളം

അസിസ്റ്റന്റ് പ്രൊഫസർ:പ്രതിമാസം 2,05,000 രൂപയും അലവൻസുകളും

അസോസിയേറ്റ് പ്രൊഫസർ:പ്രതിമാസം 2,50,000 രൂപയും അലവൻസുകളും

പ്രൊഫസർ:പ്രതിമാസം 2,75,000 രൂപയും അലവൻസുകളും

Doctor job
മലയാളി നഴ്സുമാർക്ക് ജർമനിയിൽ ജോലി, 250 ഒഴിവുകൾ,അപേക്ഷിക്കാൻ ജർമൻ ഭാഷ പ്രാവീണ്യം വേണ്ട; നോർക്ക വഴി ഇപ്പോൾ അപേക്ഷിക്കാം

സോഫ്റ്റ് കോപ്പി (ഓൺലൈൻ) അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : ഫെബ്രുവരി 28

ഹാർഡ് കോപ്പി ലഭിക്കാനുള്ള അവസാന തീയതി : മാർച്ച് ഏഴ്

വിശദമായ വിജ്ഞാപനം ഇവിടെ കാണാം

ഔദ്യോഗിക വെബ്സൈറ്റ്

Summary

Job Alert:Andaman and Nicobar Islands Institute of Medical Sciences (ANIIMS) invites applications from doctors for 34 faculty posts. Apply before February 28

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com