17 ലക്ഷം മുതൽ 70 ലക്ഷം രൂപ വരെ ശമ്പളം നേടിത്തരുന്ന ആറ് കോഴ്സുകൾ, പഠിക്കാം യു കെയിൽ

വിദേശത്ത് ബിരുദാനന്തര ബിരുദം പരിഗണിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക്, യുകെയിലെ മികച്ച ശമ്പളമുള്ള ജോലികൾ ലഭിക്കാൻ സാധ്യതയുള്ള ചില ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ഇവയാണ്.
Study Abroad
Six courses that earn salaries ranging from Rs 17 lakh to Rs 70 lakh can be studied in the UK Freepik.com representative purpose only
Updated on
3 min read

ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നായി യുകെ വീണ്ടും മാറിയിട്ടുണ്ട്.

ആഗോളതലത്തിൽ റാങ്ക് ചെയ്യപ്പെട്ട സർവകലാശാലകൾ, ബഹുസ്വര സാംസ്കാരിക അന്തരീക്ഷം, ശക്തമായ വ്യവസായ-അക്കാദമിക് സഹകരണങ്ങൾ എന്നിവ കൊണ്ട് രാജ്യാന്തര തലത്തിൽ തന്നെ വിദ്യാർത്ഥികളെ ആകർഷിക്കുന്ന പ്രദേശമാണ് യുകെ .

Study Abroad
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് പ്രിയപ്പെട്ട രാജ്യമായി യുകെ

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം 2024-ൽ പുറത്തിറക്കിയ കണക്കുകൾ പ്രകാരം, വിദേശത്ത് പഠിക്കുന്ന 13 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളിൽ ഏകദേശം 1.85 ലക്ഷം പേർ യുകെയിലായിരുന്നു.

ജൂൺ 2025 ൽ അവസാനിച്ച അക്കാദമിക് വർഷ കണക്കിനെ അടിസ്ഥാനമാക്കി ഹോം ഓഫീസ് ഡേറ്റാ പ്രകാരം 98,014 ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് യു കെയിൽ വിദ്യാഭ്യാസ വിസ ലഭിച്ചത്.

ഇത് ഈ കാലയളവിൽ യുകെ നൽകിയ മൊത്തം അന്താരാഷ്ട്ര വിദ്യാഭ്യാസ വിസകളുടെ പകുതിയോളം വരും

Study Abroad
Fact Check: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുത ഇതാണ്

ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ, നാല് യുകെ സ്ഥാപനങ്ങൾ ആദ്യ പത്ത് റാങ്കിനുള്ളിൽ സ്ഥാനം നേടി. ഇംപീരിയൽ കോളജ് ലണ്ടൻ (രണ്ടാം സ്ഥാനം), യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫഡ് (നാലാം സ്ഥാനം), യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ് (ആറാം സ്ഥാനം), യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ (ഒമ്പതാം സ്ഥാനം) എന്നിവയാണവ.

ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്ന ഏറ്റവും വലിയ ഘടകങ്ങളിലൊന്ന് ഒരു വർഷത്തെ മാസ്റ്റേഴ്‌സ് പ്രോഗ്രാം ഘടനയാണ്, ഇത് വിദ്യാഭ്യാസ ചെലവ് കുറയ്ക്കുന്നതിന് സഹായകമാകുന്നു. കുറഞ്ഞ ട്യൂഷൻ ഫീസും ജീവിതച്ചെലവും കൂടാതെ, വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലയിൽ പ്രവേശിക്കാൻ അനുമതി നൽകുന്നതിനുള്ള കുറഞ്ഞ കാലയളവ് കൂടുതൽ ആകർഷകമാണ്.

പ്രായോഗിക തൊഴിൽപരീശീലനത്തിനൊപ്പം അക്കാദമിക് പരിശീലനവും ഉൾപ്പെടുന്ന സാൻഡ്‌വിച്ച് കോഴ്‌സുകൾ പോലുള്ള ഓപ്ഷനുകളും യുകെയിൽ സാധ്യമാണ്.

Study Abroad
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി, 80% വിസ അപേക്ഷകൾ നിരസിച്ച് കാനഡ

പ്രൊഫഷണൽ പരിചയം നേടുന്നതിന് ഗ്രാജുവേറ്റ് റൂട്ട് വിസയ്ക്ക് (യുകെയിൽ ബിരുദം,ഗവേഷണ ബിരുദം എന്നിവ വിജയകരമായി പൂർത്തിയാക്കിയ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിശ്ചിത കാലയളവ് അവിടെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഒരു താൽക്കാലിക വിസ.) കീഴിൽ ബിരുദധാരികൾക്ക് രണ്ട് വർഷം വരെയും ഡോക്ടറൽ ബിരുദധാരികൾക്ക് മൂന്ന് വർഷം വരെയും യുകെയിൽ തുടരാം.

വിദേശത്ത് ബിരുദാനന്തര ബിരുദം പരിഗണിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക്, യുകെയിലെ മികച്ച ശമ്പളമുള്ള ജോലികൾ ലഭിക്കാൻ സാധ്യതയുള്ള ചില ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ഇവയാണ്.

Study Abroad
വിദേശത്തെ ഇന്ത്യൻ വിദ്യാർത്ഥികളെ ആശങ്കയിൽ നിർത്തുന്ന സംഭവങ്ങൾ, അഞ്ച് വർഷത്തിനിടെ 91 ആക്രമണങ്ങൾ, 30 മരണം

1. നഴ്സിങ് (എം.എസ്‌സി)

യുകെയിൽ ആരോഗ്യ സംരക്ഷണ മേഖലയിലെ ജീവനക്കാരുടെ കുറവ് കണക്കിലെടുക്കുമ്പോൾ, ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകളുള്ള ഒന്നായി കണക്കാക്കുന്നതാണ് നഴ്സിങ്.

ഈ പ്രോഗ്രാം വിദ്യാർത്ഥികളെ അഡ്വാൻസ്ഡ് ക്ലിനിക്കൽ കെയർ, ലീഡർഷിപ്പ്, ഗവേഷണം എന്നിവയിൽ പരിശീലിപ്പിക്കുന്നു. 2036 ആകുമ്പോഴേക്കും യുകെയിൽ നിലവിൽ ഉള്ളതിനേക്കാൾ 260,000-ത്തിലധികം ആരോഗ്യ പ്രവർത്തകരെ ആവശ്യമുണ്ടാകുമെന്ന് എൻഎച്ച്എസ് പ്രൊജക്ഷനുകൾ സൂചിപ്പിക്കുന്നു.

ലൈസൻസുള്ള നഴ്‌സുമാരുടെ തുടക്ക ശമ്പളം പ്രതിവർഷം 20,000 ഡോളർ (17,62,886 രൂപ) മുതൽ 26,000 ഡോളർ (22,91,673 രൂപ) വരെയാണ്.

Study Abroad
ഒമാൻ സർവകലാശാലയും കുസാറ്റും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

2. ഫിനാൻഷ്യൽ ടെക്നോളജി (ഫിൻടെക്) (എംഎസ് സി)

ഡിജിറ്റൽ ഫിനാൻസിലെ ദ്രുതഗതിയിലുള്ള വളർച്ച, ഈ കോഴ്‌സിന് കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്.

വിദ്യാർത്ഥികളെ ബാങ്കിങ്, നിക്ഷേപം, ഇൻഷുറൻസ് മേഖലകളിലെ വിവിധ റോളുകളിൽ ജോലി ചെയ്യുന്നതിനായുള്ള അറിവ് നൽകുന്നു. പ്രോഗ്രാം മൊഡ്യൂളിൽ ബ്ലോക്ക്ചെയിൻ, എഐ, ഫിനാൻസ് രംഗത്തെ സൈബർ സുരക്ഷ എന്നിവ ഉൾപ്പെടുന്നു.

ബിരുദധാരികൾ ഫിൻടെക് അനലിസ്റ്റുകൾ അല്ലെങ്കിൽ പ്രോഡക്ട് മാനേജർമാർ പോലുള്ള ജോലികളിൽ താൽപ്പര്യമുള്ളവർക്ക് ഈ കോഴ്സ് സഹായകമാകും.

70,000 ഡോളർ (61,70,15 രൂപ) മുതൽ ശമ്പളം ലഭിക്കാം.

Study Abroad
ഇനി ദിവസങ്ങൾ മാത്രം, ഐ ബി പി എസിന്റെ 12,718 ഒഴിവുകളിലേക്ക് അപേക്ഷിക്കാം; കേരളത്തിലും നിയമനം

3. ബിസിനസ് അനലിറ്റിക്സ് (എം.എസ്‌സി)

ബിസിനസ് രംഗത്തെ വെല്ലുവിളികളിൽ ഡേറ്റാ അടിസ്ഥാനമായി ഉൾക്കാഴ്ചയോടെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്ത ഒരു പ്രോഗ്രാമാണിത്.

പ്രെഡിക്ടീവ് മോഡലിങ്, ഡേറ്റാ ഇന്റർപ്രെട്ടേഷൻ, ഡിസിഷൻ സ്ട്രാറ്റർജീസ് എന്നിവ ഈ കോഴ്‌സിൽ ഉൾപ്പെടുന്നു. ഈ കോഴ്സ് കഴിയുന്നവർക്ക് ബിസിനസ് അനലിസ്റ്റുകളോ കൺസൾട്ടന്റുകളോ ആയി ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ഈ കോഴ്സ് പഠിക്കാം.

നിലവിൽ ആരംഭ ശമ്പളം ഏകദേശം 45,000 ഡോളർ (39,66,407 രൂപ) ആണ്.

Study Abroad
പൂക്കളും ഷാളും പാടില്ല,പകരം പുസ്തകം നൽകാം, കോളജുകൾക്ക് നിർദ്ദേശം നൽകി രാജീവ്ഗാന്ധി ആരോഗ്യ സർവകലാശാല

4. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എം.എസ്‌സി)

ആരോഗ്യ സംരക്ഷണം, ധനകാര്യം, മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിൽ നിർമ്മിത ബുദ്ധി അഥവാ എ ഐ മേഖലയിൽ നൈപുണ്യമുള്ളവരെ ആവശ്യമുണ്ട്.

മെഷീൻ ലേണിങ്, റോബോട്ടിക്സ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിങ് എന്നിവയിൽ ഈ കോഴ്‌സ് പരിശീലനം നൽകുന്നു.

യുകെയിലെ എ ഐ പ്രൊഫഷണലുകൾക്ക് പ്രതിവർഷം ഏകദേശം 70,000 ഡോളർ (61,69,961 രൂപ) ലഭിക്കും.

Study Abroad
CLAT 2026: എങ്ങനെ സ്കോർ ചെയ്യാം? ഈ സ്റ്റഡി പ്ലാൻ ഒന്നു പരീക്ഷിച്ച് നോക്കൂ

5. സൈബർ സുരക്ഷ (എം.എസ്‌സി)

ബിസിനസുകൾ സങ്കീർണ്ണമായ സൈബർ ഭീഷണികൾ നേരിടുന്ന സാഹചര്യത്തിൽ, വൈദഗ്ധ്യമുള്ള സൈബർ സുരക്ഷാ വിദഗ്ധരുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഈ കോഴ്‌സ് വിദ്യാർത്ഥികളെ എത്തിക്കൾ ഹാക്കിങ്, ഡിജിറ്റൽ ഫോറൻസിക്‌സ്, നെറ്റ്‌വർക്ക് ഡിഫൻസ് എന്നിവയെക്കുറിച്ചുള്ള അറിവ് നേടാൻ സഹായിക്കുന്നു.

ബിരുദധാരികൾക്ക് ശരാശരി 50,000 ഡോളർ (44,07,946.64) മുതൽ 80,000 ഡോളർ (70,52,714 രൂപ) വരെ ശമ്പളമുള്ള ജോലികൾ നേടാൻ കഴിയും.

Study Abroad
ഐഎസ്ആർഒയിൽ സയന്റിസ്റ്റ്, എൻജിനിയർ തസ്തികയിൽ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

6. കോർപ്പറേറ്റ് നിയമം ( എൽ എൽ എം)

നിയമ സ്ഥാപനങ്ങളുടെയും ബഹുരാഷ്ട്ര കോർപ്പറേഷനുകളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കമ്പനികളുടെ ലയനങ്ങൾ, ഭരണനിർവ്വഹണം തുടങ്ങിയ മേഖലകളിലാണ് ഈ കോഴ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കോർപ്പറേറ്റ് അഭിഭാഷകർക്ക് 45,000 ഡോളർ (രൂപ 39,66,816) മുതൽ 70,000 ഡോളർ (രൂപ 61,70,603) ശമ്പളമാണ് തുടക്കത്തിൽ ലഭിക്കുന്നത്.

Summary

Education News: For Indian students considering a postgraduate degree abroad, these are some of the postgraduate degree programs that are likely to lead to high-paying jobs in the UK.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com