ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025-26 അധ്യയന വർഷത്തെ യു ജി പി ജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കുവാനുള്ള തീയതി ഒക്ടോബർ 10 വരെ നീട്ടി. 28 യു ജി / പി ജി പ്രോഗ്രാമുകൾക്കാണ് ഓപ്പൺ യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 16 യു ജി പ്രോഗ്രാമുകളും, 12പി ജി പ്രോഗ്രാമുകളുമാണുള്ളത്. ഇതിൽ ആറ് പ്രോഗ്രാമുകൾ നാലുവർഷ ബിരുദ ഘടനയിലാണ്.
പഠന കേന്ദ്രങ്ങളിലൂടെ അവധി ദിവസങ്ങളിൽ നേരിട്ടുള്ള അക്കാദമിക് കൗൺസലിംഗ് ക്ലാസുകൾക്ക് പുറമെ റെക്കോർഡഡ് ക്ലാസ്സുകളും, എൽ ഡസ്ക് എന്ന പഠന ആപ്പും പഠിതാക്കൾക്ക് പ്രയോജനപ്പെടുത്താം. സെൽഫ് ലേർണങ്ങ് മെറ്റീരിയലുകൾ, ഓൺലൈൻ പഠന സാമഗ്രികൾ എന്നിവയും ഓപ്പൺ യൂണിവേഴ്സിറ്റിയിലെ പഠനം സുഗമമാക്കുന്നു. മിനിമം യോഗ്യതയുള്ള ആർക്കും പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഇഷ്ടമുള്ള വിഷയത്തിൽ ഉപരി പഠനം നടത്താം. ടി സി നിർബന്ധമല്ല.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന എല്ലാ യു ജി/പി ജി പ്രോഗ്രാമുകളും യു ജി സി യുടെ അംഗീകാരത്തോടെയാണ് നടത്തുന്നത്. പി എസ് സി/യു പി എസ് സി യുടെ അംഗീകാരം ഈ പ്രോഗ്രാമുകൾക്ക് ഉണ്ട്. മറ്റ് എല്ലാ ഉന്നത വിദ്യാഭ്യാസത്തിനും ഓപ്പൺ സർവകലാശാലയുടെ ബിരുദം സ്വീകാര്യമാണ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രദാനം ചെയ്യുന്ന ഡിഗ്രി യു.ജി.സി റെഗുലേഷൻ 22(2020) പ്രകാരം റെഗുലർ ഡിഗ്രിക്ക് തുല്യമാണ്. കൂടാതെ തുല്യ വെയ്റ്റേജുമുണ്ട്.
നിലവിൽ ഒരു അക്കാഡമിക് പ്രോഗ്രാം ചെയ്യുന്നവർക്കും യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേ സമയം പഠിക്കാൻ സാധിക്കും. യു ജി സി യുടെ മാനദണ്ഡപ്രകാരമാണ് യൂണിവേഴ്സിറ്റി ഇത്തരത്തിൽ ഡ്യൂവൽ ഡിഗ്രി സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.sgou.ac.in.
വിളിക്കേണ്ട നമ്പർ : 0474 2966841,9188909901,9188909902,9188909903( ടെക്നിക്കൽ സപ്പോർട്ട് )
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates