

ചാല ഗവ. ഐ.ടി.ഐ.യിൽ അഡിറ്റീവ് മാനുഫാക്ച്ചറിങ് (3D പ്രിന്റിങ്ങ്) ടെക്നീഷ്യൻ (ഓപ്പൺ കാറ്റഗറി), മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ എഫക്ട്സ് ട്രേഡുകളിൽ ജൂനിയർ ഇൻട്രക്ടർ,നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ (ടർണിങ്) ഒഴിവുകൾ നികത്തുന്നു
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിലെ മറയൂർ മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിങ് കം കുക്കിങ് അസിസ്റ്റന്റ് ഒഴിവുകളുണ്ട്.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ എൻപിപിഎംബിഐ പ്രോജക്ടിൽ മെഡിക്കൽ ഓഫീസറെ കരാറിൽ നിയമിക്കുന്നു.
തിരുവനന്തപുരം ചാല ഗവ. ഐ ടി ഐ യിൽ അഡിറ്റീവ് മാനുഫാക്ച്ചറിങ് (3D പ്രിന്റിങ്ങ്) ടെക്നീഷ്യൻ (ഓപ്പൺ കാറ്റഗറി), മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ എഫക്ട്സ് ട്രേഡുകളിൽ ജൂനിയർ ഇൻട്രക്ടർ (ഈഴവ/ തിയ്യ/ ബില്ല) ഒഴിവുകളിലേക്ക് (PSC റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവുകൾ നികത്തുന്നു. ഇതിനായി താൽക്കാലിക നിയമനം നടത്തുന്നതിനായി സെപ്റ്റംബർ 24 രാവിലെ 10ന് അഭിമുഖം നടത്തും.
മെക്കാനിക്കൽ/ ഇൻഡസ്ട്രിയൽ/ മെക്കാട്രോണിക്സ്/ മാനുഫാക്ച്ചറിങ്ങ്/ പ്രൊഡക്ഷൻ/ ഓട്ടോമൊബൈൽ എന്നീ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക്/ എൻജിനീയറിങ് ഡിഗ്രി/ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ N T C/ N A C യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് അഡിറ്റീവ് മാനുഫാക്ചറിങ് ടെക്നീഷ്യൻ യോഗ്യത.
മൾട്ടിമീഡിയ & അനിമേഷനിൽ ബി.വോക്ക്/ ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലെ രണ്ട് വർഷ ഡിപ്ലോമ / ബന്ധപ്പെട്ട ട്രേഡിൽ N T C/ N AC യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ എഫക്ട്സ് ജൂനിയർ ഇൻസ്ട്രക്ടറുടെ യോഗ്യത.
താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ചാല ഗവ. ഐ ടി ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471-2459255.
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ (ടർണിങ്) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് സെപ്റ്റംബർ 24 രാവിലെ 10 ന് അഭിമുഖം നടത്തും.
ബന്ധപ്പെട്ട വിഷയത്തിൽ ടിം എച്ച് എസ് എൽ സി / ഐ റ്റി ഐ / വി എച്ച് എസ് ഇ ആണ് യോഗ്യത. താൽപര്യമുള്ളവർ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂളിൽ എത്തണം. ഫോൺ: 0472-2812686, 9745088773, 9048940805.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺഡ് യൂണിറ്റിലെ എൻപിപിഎംബിഐ പ്രോജക്ടിൽ മെഡിക്കൽ ഓഫീസറെ കരാറിൽ നിയമിക്കുന്നു.
രണ്ട് ഒഴിവുണ്ട്. എം.എസ് / ഡി.എൻ.ബി ജനറൽ സർജറി അല്ലെങ്കിൽ എം.ബി.ബി.എസ് ആണ് യോഗ്യത. 50,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷമാണ് കരാർ കാലാവധി.
ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ 25ന് രണ്ടുമണിക്ക് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടെത്തണം.
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിലെ മറയൂർ മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിങ് കം കുക്കിങ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവുണ്ട്.
ഈ ഒഴിവ് നികത്തുന്നതിനായി മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന 23 വയസിന് മുകളിൽ പ്രായമുള്ള വനിതകൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസ വേതനം 6,000 രൂപ. താൽപ്പര്യമുള്ളവർ സെപ്റ്റംബർ 24 രാവിലെ 10 ന് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപമുള്ള മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org,
ഫോൺ: 0471-2348666.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates