വിദേശത്തെ ഇന്ത്യൻ വിദ്യാർത്ഥികളെ ആശങ്കയിൽ നിർത്തുന്ന സംഭവങ്ങൾ, അഞ്ച് വർഷത്തിനിടെ 91 ആക്രമണങ്ങൾ, 30 മരണം

കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ വിദ്യാർത്ഥികളുള്ള 12 പ്രധാനപ്പെട്ട വിദേശരാജ്യങ്ങളുടെ കണക്കെടുത്താൽ രണ്ട് രാജ്യങ്ങളൊഴികെ എല്ലായിടത്തും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്
Indian students facing Hostility
Incidents that worry Indian students abroad 91 attacks, 30 deaths in five years The New Indian Express
Updated on
2 min read

വിവിധ രാജ്യങ്ങളിലായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന രാജ്യങ്ങളിൽ മുൻനിരയിൽ ഇന്ത്യയുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾ പഠനാർത്ഥവും അതിന് ശേഷം തൊഴിലുമായും മറ്റും വിവിധ വിദേശരാജ്യങ്ങളിലുണ്ട്. കോളജ് പഠനം, ഗവേഷണം എന്നീ മേഖലകളിൽ മാത്രമായി ലോകത്തെ വിവിധ രാജ്യങ്ങളിലായി 13 ലക്ഷത്തിലേറെ ഇന്ത്യൻ വിദ്യാർത്ഥികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ വിദ്യാർത്ഥികളുള്ള 12 പ്രധാനപ്പെട്ട വിദേശരാജ്യങ്ങളുടെ കണക്കെടുത്താൽ രണ്ട് രാജ്യങ്ങളൊഴികെ എല്ലായിടത്തും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഏഴ് രാജ്യങ്ങളിൽ ഇത്തരം അക്രമങ്ങൾക്കിരയായി മരണവും സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Indian students facing Hostility
എന്‍ജിനിയറിങ്, ആർക്കിടെക്ചർ വിദ്യാർത്ഥികൾക്ക് അമേരിക്കൻ മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷൻ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുള്ളത് കാനഡയിലാണ് 4,27,000 പേരാണ് 2024 ലെ കണക്ക് പ്രകാരം അവിടെയുള്ളത്. തൊട്ടുപിന്നിൽ യു എസാണ്. അവിടെ 3,37,630 വിദ്യാർത്ഥികളാണുള്ളത്. ഏറ്റവും കുറവ് ഇറ്റലിയിലാണ്. അവിടെ 6,017 ഇന്ത്യൻ വിദ്യാർത്ഥികളാണുള്ളത്. യു കെ, ഓസ്ട്രേലിയ, ജർമ്മനി,റഷ്യ,ഫ്രാൻസ് അയ‍ർലാൻഡ്, ന്യൂസിലാൻഡ്, ചൈന, കീർഗിസ്ഥാൻ എന്നീരാജ്യങ്ങളാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്ന പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ.

Indian students facing Hostility
അയ്യായിരത്തിലധികം ഒഴിവുകളുമായി കുസാറ്റിൽ മെഗാ തൊഴിൽ മേള

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളുള്ളത് കാനഡയിലാണ് 4,27,000 പേരാണ് 2024 ലെ കണക്ക് പ്രകാരം അവിടെയുള്ളത്. തൊട്ടുപിന്നിൽ യു എസാണ്. അവിടെ 3,37,630 വിദ്യാർത്ഥികളാണുള്ളത്. ഏറ്റവും കുറവ് ഇറ്റലിയിലാണ്. അവിടെ 6,017 ഇന്ത്യൻ വിദ്യാർത്ഥികളാണുള്ളത്.

Indian students facing Hostility
ഇലക്ട്രിക് വാഹന രംഗത്ത് കരിയർ താൽപ്പര്യമുണ്ടോ? എങ്കിൽ, ഡൽഹി ഐഐടിയിൽ ഇവി ടെക്നോളജി പഠിക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരെ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് 91 ആക്രമണങ്ങളും തുടർന്ന് 30 മരണങ്ങളുമാണ് വിവിധ വിദേശ രാജ്യങ്ങളിൽ സംഭവിച്ചതെന്ന് പാർലമെന്റിൽ വച്ച കണക്കുകൾ പറയുന്നു. അഞ്ച് വർഷത്തിനിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ ഏറ്റവും കൂടുതൽ ആക്രമണമുണ്ടായതും അതേതുടർന്ന് മരണം സംഭവിച്ചതും കാനഡയിലാണെന്ന് കണക്കുകൾ പറയുന്നു.

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ 27 ആക്രമണങ്ങളും 17 മരണങ്ങളുമാണ് സംഭവിച്ചത്. ആക്രമണങ്ങളുടെ കാര്യത്തിൽ തൊട്ടുപിന്നിൽ റഷ്യയാണ്. 15 ആക്രമണങ്ങളാണ് ഇനത്യൻ വിദ്യാർത്ഥികൾക്ക് നേരെ നടന്നത്. ആക്രമണങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ രണ്ടാമത് യു എസ് ആണ്. അവിടെ ഒമ്പത് ആക്രമണങ്ങളും ഒമ്പത് മരണങ്ങളുമാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇതേസമയം ഇന്ത്യൻ വിദ്യാർത്ഥികൾ ഏറെ സുരക്ഷിതമായ രാജ്യങ്ങൾ ഫ്രാൻസും ന്യൂസിലാൻഡുമാണെന്ന് ഈ കണക്കുകൾ കാണിക്കുന്നു. 9,500 വിദ്യാർത്ഥികൾ പഠിക്കുന്ന ഫ്രാൻസിലും 7,300 വിദ്യാർത്ഥികൾ പഠിക്കുന്ന ന്യൂസിലാൻഡിലും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ ഇത്തരം സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.

Indian  student  migration Dat
Indian student migration DataTNIE
Indian students facing Hostility
ജാമിയ മിലിയയിൽ പുതിയ ബിരുദ കോഴ്സുകൾ പഠിക്കാം, അഡ്വാൻസ്ഡ് ഡിപ്ലോമ നേടാം; സെപ്റ്റംബർ ആറ് വരെ അപേക്ഷിക്കാം

കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ ഇടക്കാലത്തുണ്ടായ വിള്ളൽ, ഇന്ത്യൻ വിദ്യാർത്ഥികളെ ബാധിച്ചതായി പറയപ്പെടുന്നു. . ടൊറന്റോയിൽ, ബ്രാംപ്ടണിലെയും വാൻകൂവറിലെയും വിദ്യാർത്ഥികൾ അവിടെയുണ്ടായ സംഭവങ്ങൾ തങ്ങളെ ആശങ്കയിലാഴ്ത്തിയതായി പറയുന്നു.

അമേരിക്കയിൽ, 2017-ൽ കൻസാസിൽ എഞ്ചിനീയർ ശ്രീനിവാസ് കുച്ചിബോട്‌ല കൊല്ലപ്പെട്ട സംഭവം ഇന്ത്യൻ പ്രവാസികളുടെ ഓർമ്മയിൽ മായാതെ കിടക്കുന്നു, മറ്റ് രാജ്യക്കാരോടുള്ള വിദ്വേഷം എത്ര വേഗത്തിൽ, എത്രത്തോളം മാരകമാകുമെന്നതിന്റെ ഒരു മരവിപ്പിക്കുന്ന ഓർമ്മപ്പെടുത്തലാണിന്നും.

Summary

Education News: Data presented in the Indian Parliament earlier this year discloses that at least 91 attacks on Indian students abroad were officially recorded, culminating in 30 deaths.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com