

ലോകത്തെല്ലായിടത്തുമെന്നുപോലെ ഇവിടെയും ഇലക്ട്രിക് വാഹനങ്ങൾ കൂടി വരുകയാണ്.ഇവി മേഖലയിൽ പുതിയ സാങ്കേതിക വിദ്യകളും വികസിക്കുന്നുണ്ട്. ഈ മേഖലയിൽ പുതിയതൊഴിലവസരങ്ങൾ തുറന്നുവരുന്നുണ്ട്. ഈ മേഖലയിൽ പുതിയ പല കോഴ്സുകളും ആരംഭിച്ചു. അതിലേറ്റവും പ്രധാനപ്പെട്ട കോഴ്സുകളിലൊന്നാണ് ഡൽഹി ഐഐടിയിൽ നടത്തുന്ന കോഴ്സ്.
ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) സെന്റർ ഫോർ ഓട്ടോമോട്ടീവ് റിസർച്ച് ആൻഡ് ട്രൈബോളജി (CART)യിൽ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ടെക്നോളജിയിൽ ഓൺലൈൻ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് നടത്തുന്നു. ഒരു വർഷമാണ് കോഴ്സ് കാലാവധി.
2025 ഒക്ടോബർ 11 മുതൽ ആരംഭിക്കുന്ന കോഴ്സ് 2026 ഒക്ടോബർ 10 വരെയാണ്. എഞ്ചിനീയർമാർ, ഗവേഷകർ, സംരംഭകർ, വ്യവസായ പ്രൊഫഷണലുകൾ എന്നിവർക്ക് ഗ്രീൻ മൊബിലിറ്റി സാങ്കേതിക വിദ്യയിൽ കൂടുതൽ മികവ് നേടുന്നതിന് സഹായകരമാകുന്നതാണ് കോഴ്സ്.
അക്കാദമിക്, വ്യവസായ മേഖലകളെ ബന്ധപ്പെടുത്തുന്നതിനാണ് പിജി ഡിപ്ലോമ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ കോഴ്സിൽ ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയിൽ സാങ്കേതിക വൈദഗ്ധ്യവും പ്രായോഗിക ഉൾക്കാഴ്ചകളും നൽകുന്നു.
കോഴ്‌സ് 12 മാസമാണ് (240 മണിക്കൂർ ഓൺലൈൻ പഠനം) കാലയളവ്, വാരാന്ത്യങ്ങളിൽ തത്സമയ ഓൺലൈൻ സെഷനുകൾ ഷെഡ്യൂൾ ചെയ്ത ക്ലാസുകൾ ഉണ്ടാകും
ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതൽ രാത്രി ഒമ്പത് മണി വരെയും ഞായറാഴ്ച രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ആണ് ഷെഡ്യൂൾ ചെയ്ത ലൈവ് ക്ലാസുകൾ നടത്തുക.
ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾസ് (HEV), ഇ വി ആർക്കിടെക്ചർ (EVA), ECO മോഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മൊബിലിറ്റി സൊല്യൂഷനുകളിലെ മെഷീൻ ലേണിങ് ആപ്ലിക്കേഷനുകൾ എന്നിങ്ങനെയുള്ള മേഖലകളെ അടിസ്ഥാനമാക്കിയായിരിക്കും ക്ലാസുകൾ നടത്തുക.
ഇലക്ട്രിക്കൽ സയൻസ് വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ഗ്രേഡോടെ ബാച്ചിലേഴ്സ് ബിരുദം നേടിയിരിക്കണം.
ഇലക്ട്രിക്കൽ സയൻസിൽ ഫസ്റ്റ് ക്ലാസ് ഗ്രേഡിൽ ഡിപ്ലോമയും കുറഞ്ഞത് മൂന്ന് വർഷത്തെ വ്യവസായ പരിചയവുമുള്ളവർക്കും അപേക്ഷിക്കാം.
• ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, അനുബന്ധ മേഖലകളിലെ എഞ്ചിനീയറിങ് വിദ്യാർത്ഥികൾ
• ഇ വി സാങ്കേതികവിദ്യ, പുനരുപയോഗ ഊർജ്ജം , പവർ സിസ്റ്റങ്ങൾ എന്നിവയിൽ സ്പെഷ്യലൈസ് ചെയ്യുന്ന ബിരുദാനന്തര ബിരുദധാരികൾ
• ഓട്ടോമോട്ടീവ്, പവർ ഇലക്ട്രോണിക്സ്, പുനരുപയോഗ ഊർജ്ജ മേഖലകളിലെ വ്യവസായ പ്രൊഫഷണലുകൾ
• ഇ വി സാങ്കേതികവിദ്യകൾ, ചാർജിങ് സൊല്യൂഷനുകൾ അല്ലെങ്കിൽ മൊബിലിറ്റി സ്റ്റാർട്ടപ്പുകൾ നിർമ്മിക്കുന്ന സംരംഭകരും ഇന്നൊവേറ്റേഴ്സും
ആകെ ഫീസ്: 4,50,000 രൂപ + 18% GST ആണ്.
ഗഡുക്കളായി നൽകാം
* ഓഫർ ലെറ്റർ ഇഷ്യൂ ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ 1,50,000 രൂപ
* 2026 ജനുവരി 10-നകം 1,50,000 രൂപ
* 2026 മെയ് 10-നകം 1,50,000 രൂപ
താൽപ്പര്യമുള്ളവർ ഐഐടി ഡൽഹി കരിയേഴ്‌സ് & സിഇപി പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമായ ഔദ്യോഗിക കാർട്ട്, ഐഐടി ഡൽഹി അഡ്മിഷൻ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ അവലോകനം ചെയ്യുകയും ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഐഐടി ഡൽഹിയിൽ നിന്ന് പ്രവേശന ഓഫറുകൾ ലഭിക്കുകയും ചെയ്യും.
വിശദവിവരങ്ങൾ:https://cepqip.iitd.ac.in/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates