വീട്ടിലിരുന്ന് ഐഐടിയിൽ പഠിക്കാം, സയൻസ് ബിരുദം നേടാം

നിരവധി തൊഴിൽ സാധ്യതകളുള്ള ഡാറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്, ഇലക്ട്രോണിക് സിസ്റ്റംസ് എന്നിവയിൽ ബി എസ്സിന് നോൺ ക്യാംപസ് കോഴ്സുകളിൽ പഠിക്കാൻ പ്ലസ്ടു കഴിഞ്ഞവർക്ക് ഐ ഐ ടി മദ്രാസ് അവസരം നൽകുന്നു.
Bachelor of Science,non campus bs in IIT
IIT Madras offers a four-year non campus online Bachelor of Science (BS) degree program in Data Science and Applications and Electronic SystemsIIT M
Updated on
3 min read

പ്രായം തടസ്സമാകാതെ, പ്ലസ്ടുക്കാർക്ക് വീട്ടിലിരുന്ന് പഠിച്ച് ഐ ഐ ടിയിൽ നിന്ന് സയൻസിൽ ബിരുദം നേടാം. എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ഐഐടി മദ്രാസ് നാല് വർഷത്തെ ബിഎസ് കോഴ്സുകൾ നടത്തുന്നത്. തൊഴിൽ മേഖലയിൽ വൈദഗ്ധ്യവും അറിവുമുള്ള മനുഷ്യവിഭവശേഷിയുടെ ആവശ്യകത മുന്നിൽ കണ്ട് രൂപകൽപ്പന ചെയ്തിട്ടുള്ള രണ്ട് കോഴ്സുകളാണ് ഐ ഐ ടി എമ്മിൽ നോൺ ക്യാംപസ് വിഭാ​ഗത്തിലുള്ളത്. (1) ഡാറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻസിൽ ബിഎസ്, (2) ഇലക്ട്രോണിക് സിസ്റ്റംസിൽ ബിഎസ്.

തൊഴിൽ സാധ്യതയുള്ളതിനാൽ തന്നെ വ്യാവസായിക മേഖലയ്ക്ക് ആവശ്യമായ നൈപുണികളും ശക്തമായ അടിത്തറയും വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുന്നതാണ് ഈ കോഴ്സ്. കോഴ്‌സ് വർക്ക്, പ്രായോഗിക പരിശീലനം, പ്രോജക്ടുകൾ എന്നിവയിലൂടെ വ്യവസായവുമായി ബന്ധപ്പെട്ട കഴിവുകൾ നൽകുന്നതിനാണ് പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യയിലുള്ളവർക്ക് മാത്രമല്ല, വിദേശത്തുള്ളവർക്കും ഈ കോഴ്സിൽ ചേരാൻ സാധിക്കും. ഈ കോഴ്സുകളിൽ ചേരാൻ ആ​ഗ്രഹിക്കുന്നവർക്ക് സെപ്തംബർ നാല് വരെ അപേക്ഷിക്കാം ഒക്ടോബർ 26 നാണ് യോ​ഗ്യതാ പരീക്ഷ.

Bachelor of Science,non campus bs in IIT
സിബിഎസ്‌ഇ അടുത്ത വര്‍ഷം മുതല്‍ ഓപ്പണ്‍ ബുക്ക് എക്‌സാം, ഓരോ ടേമിലും മൂന്ന് പരീക്ഷ; റിപ്പോര്‍ട്ട്

ഡാറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻസിൽ ബി എസ്

എല്ലാ മേഖലകളിലും ഡാറ്റ അധിഷ്ഠിതമായി കാര്യങ്ങൾ നടപ്പാക്കുന്ന രീതി കൂടുതൽ ശക്തിപ്പെടുന്ന കാലമാണ്. ഭാവിയിൽ ഡാറ്റാ അധിഷ്ഠമായ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. പാറ്റേണുകൾ തിരിച്ചറിയുന്നതിനും മോഡലുകൾ നിർമ്മിക്കുന്നതിനും വലിയ അളവിലുള്ള ഡാറ്റ വിശകലനം ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. കമ്പ്യൂട്ടിങ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് തുടങ്ങി നിരവധി അറിവുകളുടെയും ശേഷികളുടെയും സംയോജനം ആവശ്യമാണ്. ഇങ്ങനെയുള്ള അറിവും ശേഷിയും ഉൾപ്പെടുന്നതാണ് ഡാറ്റാ സയൻസ്.

ഡാറ്റാ സയന്റിസ്റ്റുകളുടെ ആവശ്യകതയേറെയാണെങ്കിലുും തൊഴിൽ വിപണിയിൽ അനുയോജ്യമായ യോഗ്യതയുള്ളവർ കുറവാണ്. പ്രോഗ്രാമിങ്, ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ഡാറ്റാ സയൻസസ്, മെഷീൻ ലേണിങ് എന്നിവയിൽ വൈദഗ്ധ്യമുള്ള സമഗ്ര പരിശീലനം ലഭിച്ച പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്നതാണ് ഡാറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻസിലെ ബി.എസ്. പ്രോഗ്രാം ലക്ഷ്യമിടുന്നത്. ഏത് സ്ട്രീമിൽ നിന്നും യോ​ഗ്യത പരീക്ഷ വിജയിച്ചവർക്കും ഈ കോഴ്സിൽ ചേരാൻ കഴിയും.

Bachelor of Science,non campus bs in IIT
ഗേറ്റ് 2026: രജിസ്ട്രേഷൻ ഓഗസ്റ്റ് 25 മുതൽ, പരീക്ഷ ഫെബ്രുവരിയിൽ

യോ​ഗ്യത:

പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ നി‍ർദ്ദിഷ്ട തത്തുല്യ യോ​ഗ്യത കോഴ്സുകളിലേതെങ്കിലും പാസായ ആർക്കും പ്രായമോ അക്കാദമിക് പശ്ചാത്തലമോ പരിഗണിക്കാതെ യോ​ഗ്യതാ പരീക്ഷയ്ക്ക് അപേക്ഷിക്കാം.

പന്ത്രണ്ടാം ക്ലാസ് തത്തുല്യ യോഗ്യത കോഴ്സുകൾ ഇവയാണ്

1. എ ഐ സി ടി ഇ (AICTE) അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് അം​ഗീകരിച്ച കുറഞ്ഞത് മൂന്ന് വർഷത്തെ കാലാവധിയുള്ളതോ ആയ ഡിപ്ലോമ.

2. ഇന്ത്യയിലോ അല്ലെങ്കിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് (AIU) 10+2 സിസ്റ്റത്തിന് തുല്യമായി അംഗീകരിച്ച ഏതെങ്കിലും വിദേശ രാജ്യത്തോ ഉള്ള ഏതെങ്കിലും പബ്ലിക് സ്‌കൂൾ / ബോർഡ് / യൂണിവേഴ്‌സിറ്റി പരീക്ഷ.

3. നാഷണൽ ഡിഫൻസ് അക്കാദമിയുടെ ജോയിന്റ് സർവീസസ് വിങ്ങിന്റെ ദ്വിവത്സര കോഴ്‌സിന്റെ ഫൈനൽ പരീക്ഷ.

4. അഡ്വാൻസ്ഡ് (എ) തലത്തിൽ ജനറൽ സർട്ടിഫിക്കറ്റ് എഡ്യൂക്കേഷൻ (GCE) പരീക്ഷ (ലണ്ടൻ / കേംബ്രിഡ്ജ് / ശ്രീലങ്ക).

5. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ഹൈസ്‌കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ അല്ലെങ്കിൽ ജനീവയിലെ ഇന്റർനാഷണൽ ബാക്കലറിയേറ്റ് ഓഫീസിന്റെ ഇന്റർനാഷണൽ ബാക്കലറിയേറ്റ് ഡിപ്ലോമ.

6. ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് വൊക്കേഷണൽ പരീക്ഷ.

7. അംഗീകൃത ബോർഡ് / യൂണിവേഴ്‌സിറ്റി നടത്തുന്ന ഇന്റർമീഡിയറ്റ് അല്ലെങ്കിൽ ദ്വിവത്സര പ്രീ-യൂണിവേഴ്സിറ്റി പരീക്ഷ.

8. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂൾ നടത്തുന്ന കുറഞ്ഞത് അഞ്ച് വിഷയങ്ങളെങ്കിലും ഉൾപ്പെടുന്ന സീനിയർ സെക്കൻഡറി സ്‌കൂൾ പരീക്ഷ.

11-ാം ക്ലാസ് ഫൈനൽ പരീക്ഷ എഴുതിയ സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ ഗ്രൂപ്പ്/സ്ട്രീം/ബോർഡ് വ്യത്യാസമില്ലാതെ അപേക്ഷിക്കാം. യോഗ്യത നേടുന്നവർക്ക് 12-ാം ക്ലാസ് പാസായ ശേഷം പ്രോഗ്രാമിൽ ചേരാം.

അപേക്ഷകർ പത്താം ക്ലാസിൽ ഗണിതവും ഇംഗ്ലീഷും പഠിച്ചിട്ടുണ്ടാകണം.

പഠന രീതി

ബിഎസ് ഡാറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻ കോഴ്സിലെ ഉള്ളടക്കം ഓൺലൈനായി നൽകും. അതേസമയം ക്വിസുകളും പരീക്ഷകളും ഇന്ത്യയിലും വിദേശത്തുമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നേരിട്ട് നടത്തുന്നു. എവിടെ നിന്നും പഠിക്കാൻ ഇത് വിദ്യാർത്ഥികളെ അനുവദിക്കുന്നു. നേരിട്ടുള്ള പരീക്ഷകളിലൂടെ പരിശീലനത്തിന്റെ ഗുണനിലവാരം വിലയിരുത്തും. പാഠ്യപദ്ധതി, അക്കാദമിക് ​ഗുണമേന്മ, കോഴ്സിലെ ഉള്ളടക്കം എന്നിവ ഐഐടി മദ്രാസ് മറ്റ് ബിരുദ കോഴ്സുകൾക്ക് തുല്യമാണ്.

വിശദവിവരങ്ങൾക്ക്: https://study.iitm.ac.in/ds/

Bachelor of Science,non campus bs in IIT
ജോലിക്കുള്ള ഇന്റർവ്യൂ ഭയമാണോ? എങ്കിൽ ഗൂഗിളിന്റെ ഈ ഫ്രീ ടൂൾ ഉപയോഗിച്ചാൽ മതി!

ഇലക്ട്രോണിക് സിസ്റ്റംസ് ബി എസ്

ഏതാണ്ട് എല്ലാ ആധുനിക എഞ്ചിനീയറിങി സിസ്റ്റങ്ങളുടെയും കാതലാണ് ഇലക്ട്രോണിക് സിസ്റ്റങ്ങൾ. അടിസ്ഥാനകാര്യങ്ങളും കഴിവുകളും നേടിയെടുക്കുന്നതിലൂടെ, ഓട്ടോമോട്ടീവ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, സ്പേസ്, മൊബൈൽ, മെഡിക്കൽ ഇലക്ട്രോണിക്സ്, ഡിഫൻസ് വ്യവസായങ്ങളിൽ ഇലക്ട്രോണിക് അല്ലെങ്കിൽ എംബഡഡ് സിസ്റ്റം ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് എഞ്ചിനീയറായി സേവനം ചെയ്യാൻ ഒരാൾക്ക് കഴിയും.

ഈ മേഖലയിൽ തൊഴിൽ ശേഷിയുടെ ആവശ്യകത വർദ്ധിച്ചുവരികയാണ്. ഇന്ത്യയിലെ ഇലക്ട്രോണിക്സ്, എംബഡഡ് മാനുഫാക്ചറിങ് മേഖലയിലെ വൈദഗ്ധ്യമുള്ള ബിരുദധാരികളുടെ വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് ഇലക്ട്രോണിക് സിസ്റ്റംസിലെ ബി.എസ്. ബിരുദം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പരിശീലന രീതി

ബിഎസ് ഡാറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ് കോഴ്സിൽ രീതിയിൽ നിന്നും വ്യത്യസ്തമാകുന്ന ഒരു കാര്യം. ബിഎസ്. ഇലക്ട്രോണിക് സിസ്റ്റംസ് വിദ്യാർത്ഥികൾ ഓരോ സെമസ്റ്ററിലും ഒന്ന് മുതൽ രണ്ട് ആഴ്ച വരെ ലാബ് പ്രവ‍ർത്തനങ്ങൾക്കായി ഐഐടി മദ്രാസ് കാമ്പസിൽ എത്തണം.

Bachelor of Science,non campus bs in IIT
'ജാം- 2026'ന് സെപ്തംബ‍ർ അഞ്ച് മുതൽ അപേക്ഷിക്കാം, പരീക്ഷ 2026 ഫെബ്രുവരി 15 ന്

യോ​ഗ്യത:

ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിൽ നിന്ന് 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ യോ​ഗ്യത പൂർത്തിയാക്കിയ ആർക്കുംപ്രായം കണക്കാക്കാതെ ഈകോഴ്സിന് അപേക്ഷിക്കാം.

പന്ത്രണ്ടാം ക്ലാസ് തത്തുല്യ യോഗ്യത കോഴ്സുകൾ ഇവയാണ്

1. എ ഐ സി ടി ഇ (AICTE) അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് അം​ഗീകരിച്ച കുറഞ്ഞത് മൂന്ന് വർഷത്തെ കാലാവധിയുള്ളതോ ആയ ഡിപ്ലോമ.

2. ഇന്ത്യയിലോ അല്ലെങ്കിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് (AIU) 10+2 സിസ്റ്റത്തിന് തുല്യമായി അംഗീകരിച്ച ഏതെങ്കിലും വിദേശ രാജ്യത്തോ ഉള്ള ഏതെങ്കിലും പബ്ലിക് സ്‌കൂൾ / ബോർഡ് / യൂണിവേഴ്‌സിറ്റി പരീക്ഷ.

3. നാഷണൽ ഡിഫൻസ് അക്കാദമിയുടെ ജോയിന്റ് സർവീസസ് വിങ്ങിന്റെ ദ്വിവത്സര കോഴ്‌സിന്റെ ഫൈനൽ പരീക്ഷ.

4. അഡ്വാൻസ്ഡ് (എ) തലത്തിൽ ജനറൽ സർട്ടിഫിക്കറ്റ് എഡ്യൂക്കേഷൻ (GCE) പരീക്ഷ (ലണ്ടൻ / കേംബ്രിഡ്ജ് / ശ്രീലങ്ക).

5. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ഹൈസ്‌കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ അല്ലെങ്കിൽ ജനീവയിലെ ഇന്റർനാഷണൽ ബാക്കലറിയേറ്റ് ഓഫീസിന്റെ ഇന്റർനാഷണൽ ബാക്കലറിയേറ്റ് ഡിപ്ലോമ.

6. ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് വൊക്കേഷണൽ പരീക്ഷ.

7. അംഗീകൃത ബോർഡ് / യൂണിവേഴ്‌സിറ്റി നടത്തുന്ന ഇന്റർമീഡിയറ്റ് അല്ലെങ്കിൽ ദ്വിവത്സര പ്രീ-യൂണിവേഴ്സിറ്റി പരീക്ഷ.

8. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂൾ നടത്തുന്ന കുറഞ്ഞത് അഞ്ച് വിഷയങ്ങളെങ്കിലും ഉൾപ്പെടുന്ന സീനിയർ സെക്കൻഡറി സ്‌കൂൾ പരീക്ഷ.

9. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂൾ( NIOS)വഴിയോ മറ്റേതെങ്കിലും തത്തുല്യ സ്ഥാപനത്തിലൂടെയോ ഗണിതവും ഭൗതികശാസ്ത്രവും വെവ്വേറെ പാസായ വിദ്യാർത്ഥികൾക്ക് മിനിമം യോഗ്യതാ ആവശ്യകത നിറവേറ്റിക്കൊണ്ട്, ബിഎസ് ഇൻ ഇലക്ട്രോണിക് സിസ്റ്റംസ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ നിലവിൽ അം​ഗീകാരം നൽകിയിട്ടുണ്ട്.

11-ാം ക്ലാസ് അവസാന പരീക്ഷ എഴുതിയ സ്കൂൾ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യത നേടുന്നവർക്ക് 12-ാം ക്ലാസ് പാസായ ശേഷം പ്രോഗ്രാമിൽ ചേരാം.

വിശദവിവരങ്ങൾക്ക്:https://study.iitm.ac.in/es/

Summary

Education News: IIT Madras offers four-year non campus BS programmes in Data Science and Applications and Electronic Systems that aim to provide quality education to all, irrespective of age, educational background, or location.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com