സെമികണ്ടക്ടറില്‍ ഇനി ഇന്ത്യയുടെ കാലം, തുറക്കുന്നത് വന്‍ തൊഴില്‍ സാധ്യത; അറിയാം അഞ്ചു വര്‍ഷ എംഎസ്‌സി കോഴ്സിനെപ്പറ്റി

സെമികണ്ടക്റ്റ് മെറ്റീരിയലുകളുടെയും നാനോസ്ട്രക്ചറുകളുടെയും തത്ത്വങ്ങളിലും പ്രയോഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അഡ്വാൻസ്ഡ് ഗവേഷണം, ഇലക്ട്രോണിക്സ്, നാനോഫാബ്രിക്കേഷൻ, സാങ്കേതികവിദ്യാധിഷ്ഠിത വ്യവസായങ്ങൾ എന്നീ മേഖലകളിലെ കരിയ‍ർ കണ്ടെത്താൻ സഹായകമാണ് ഈ കോഴ്സ്. അഞ്ച് വർഷമാണ് കോഴ്സി​ന്റെ കാലാവധി.
 Semiconductor and Nanoscience,Integrated First Degree Course in BITS Pilani
M Sc. Semiconductor and Nanoscience dual degree Integrated First Degree Course in BITS PilaniAI representative image
Updated on
2 min read

സെമികണ്ടക്ടർ ആൻഡ് മൈക്രോഇലക്‌ട്രോണിക്‌സ് വ്യവസായം, നാനോ ടെക്‌നോളജി, സ്റ്റാർട്ടപ്പുകളും ഡീപ്-ടെക് സംരംഭങ്ങൾ, അക്കാദമിക്, ​ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിൽ ഭാവി തൊഴിലവസരങ്ങളുണ്ടാകാൻ സാധ്യതയുള്ളതാണ് സെമികണ്ടക്ടർ ആൻഡ് നാനോസയൻസ് മേഖല. ഈ മേഖലയിൽ ഇരട്ടബിരുദ കോഴ്സുകൾ പൊതുവിൽ ഇന്ത്യയിലില്ല. നിലവിൽ ഈ വിഷയം പഠിക്കാൻ വേണ്ടി രൂപകൽപ്പ ചെയ്തിരിക്കുന്ന ഇ​ന്റ​ഗ്രേറ്റഡ് ഫസ്റ്റ് ഡി​ഗ്രി കോഴ്സാണ് (ബിരുദവും ബിരുദാനന്തര ബിരുദവും ചേർത്തുള്ള കോഴ്സ്) സെമികണ്ടക്ടർ ആൻഡ് നാനോസയൻസ് എം.എസ്‌സി.

സെമികണ്ടക്ടർ, നാനോസയൻസ്, നാനോ ടെക്നോളജി, മെറ്റീരിയൽ സയൻസ് എന്നീ ഇന്റർ ഡിസിപ്ലിനറി മേഖലകളിൽ വിപുലമായ അറിവും പ്രായോഗിക കഴിവുകളും നൽകുന്നതിനായി ബിറ്റ്സ് പിലാനി രൂപകൽപ്പന ചെയ്തിട്ടുള്ള ഡ്യുവൽ ഡിഗ്രി കോഴ്സാണ് സെമികണ്ടക്ടർ ആൻഡ് നാനോസയൻസ് എം.എസ്‌സി. ഈ കോഴ്സ് സെമികണ്ടക്റ്റ് മെറ്റീരിയലുകളുടെയും നാനോസ്ട്രക്ചറുകളുടെയും തത്ത്വങ്ങളിലും പ്രയോഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അഡ്വാൻസ്ഡ് ഗവേഷണം, ഇലക്ട്രോണിക്സ്, നാനോഫാബ്രിക്കേഷൻ, സാങ്കേതികവിദ്യാധിഷ്ഠിത വ്യവസായങ്ങൾ എന്നീ മേഖലകളിലെ കരിയ‍ർ കണ്ടെത്താൻ സഹായകമാണ് ഈ കോഴ്സ്. അഞ്ച് വർഷമാണ് കോഴ്സി​ന്റെ കാലാവധി.

എല്ലാ ശാസ്ത്ര, എഞ്ചിനീയറിങ് മേഖലകളിലും നാനോ ടെക്നോളജിയുടെയും സെമികണ്ടക്ടർ സയൻസിന്റെയും സംയോജിത മേഖല വളർന്നു വരുന്ന കാലമാണിത്. ഈ മേഖലയിൽ സംയോജിത ഫസ്റ്റ്-ഡിഗ്രി കോഴ്സിന് വളരെയേറെ സാധ്യതകൾ കൽപ്പിക്കപ്പെടുന്നു. നാഷണൽ ക്വാണ്ടം മിഷന്റെ ആരംഭത്തോടെ, ഗണ്യമായ വ്യാവസായിക വികാസമുണ്ടാകമെന്ന് കണക്കാക്കുന്ന സാഹചര്യത്തിൽ, നാനോ, സെമികണ്ടക്ടർ സാങ്കേതികവിദ്യകളിൽ പ്രത്യേക വൈദഗ്ദ്ധ്യമുള്ളവരുടെ ആവശ്യകത സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു.

 Semiconductor and Nanoscience,Integrated First Degree Course in BITS Pilani
സിബിഎസ്‌ഇ അടുത്ത വര്‍ഷം മുതല്‍ ഓപ്പണ്‍ ബുക്ക് എക്‌സാം, ഓരോ ടേമിലും മൂന്ന് പരീക്ഷ; റിപ്പോര്‍ട്ട്

ലക്ഷ്യങ്ങൾ:

നാനോ സയൻസ്, സാങ്കേതികവിദ്യ എന്നിവയിലെ നിലവിലെ ഗവേഷണ പ്രവണതകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ആഴത്തിലുള്ള ധാരണ നൽകുക.

പ്രായോഗിക അനുഭവത്തിലൂടെയുള്ള പ്രോജക്ടുകൾ, തീസിസ് വർക്ക്, പരമ്പരാഗത ക്ലാസ് റൂം പഠനത്തിനൊപ്പം ഗവേഷണ/വ്യവസായ സ്ഥാപനത്തിൽ നിന്ന് പ്രായോഗിക അനുഭവജ്ഞാനം നേടുന്ന പ്രാക്ടീസ് സ്കൂൾ എന്ന സംവിധാനത്തിലൂടെ മെൻറർഷിപ്പോടെയുള്ള പരിശീലനം നൽകുക.

ഈ മേഖലയിൽ ഭാവിയിൽ ആവശ്യമായ മനുഷ്യവിഭവശേഷിക്ക് വേണ്ട വൈജ്ഞാനിക ശേഷിയുള്ള തലമുറയെ വാർത്തെടുക്കുക

സവിശേഷത:

ഇത് ഇ​ന്റർ ഡിസിപ്ലീനറി കോഴ്സാണ്, രസതന്ത്രം, ഗണിതം, മെറ്റീരിയൽ സയൻസ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, കെമിക്കൽ എഞ്ചിനീയറിങ്, ബയോസയൻസ് എന്നിവയുൾപ്പെടെ വിവിധ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.

ആവശ്യകത:

അക്കാദമിക, വ്യാവസായിക ഗവേഷണത്തിന്റെ നിലവിലെ സാഹചര്യത്തിൽ, വിവിധ വിഷയ മേഖലകളിൽ പരിശീലനം ലഭിച്ച മനുഷ്യവിഭവശേഷി ആവശ്യമാണ്. ശാസ്ത്ര അടിസ്ഥാനകാര്യങ്ങളിൽ മികച്ച പരിശീലനം നേടിയവരും സാങ്കേതിക വശങ്ങളിൽ ശക്തമായ അടിത്തറയുള്ളവരുമായ ഉദ്യോഗാർത്ഥികളെയാണ് വ്യവസായ മേഖലയ്ക്ക് ആവശ്യമായി വരിക. പ്രായോഗിക ഗവേഷണം, ആശയങ്ങളെ പ്രായോഗമായി നടപ്പിലാക്കൽ, ഉപകരണങ്ങളുടെ നിർമ്മാണം എന്നിവയിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്ക് അനുയോജ്യമായ രീതിൽ ഉള്ളടക്കമാണ് ഇതിൽ ഉൾപ്പെടുന്നത്.

ബിറ്റ്സ് പിലാനിയിലെ സെമികണ്ടക്ടർ ആൻഡ് നാനോസയൻസിലെ ഇന്റഗ്രേറ്റഡ് എം.എസ്‌സി. അടിസ്ഥാന ഗവേഷണം, വ്യവസായ നവീകരണം, അടുത്ത തലമുറ സാങ്കേതിക വികസനം എന്നിവ തമ്മിലുള്ള വിടവ് നികത്തുക എന്നലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത കോഴ്സാണ്.

തൊഴിൽ സാധ്യത:

സെമികണ്ടക്ടർ മെറ്റീരിയലുകൾ, ക്വാണ്ടം മെറ്റീരിയലുകൾ & ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, ഹൈഡ്രജൻ ഉത്പാദനം & സെൻസിങ്, സൗരോർജ്ജ ഉപയോഗം എന്നിവയ്ക്കായി ഇന്ത്യൻ സർക്കാർ ആരംഭിച്ച വിവിധ ദൗത്യങ്ങൾ ഈ ദിശകളിൽ പ്രവർത്തിക്കുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ഈ പ്രോഗ്രാമിലൂടെ നിറവേറ്റാൻ കഴിയുന്ന പരിശീലനം ലഭിച്ച മനുഷ്യവിഭശേഷിയുടെ ആവശ്യകത സമീപഭാവിയിൽ ഉണ്ടാകുമെന്ന് കണക്കാക്കുന്നു.

സെമികണ്ടക്ടർ ആൻഡ് മൈക്രോ ഇലക്‌ട്രോണിക്‌സ് വ്യവസായം (ചിപ്പ് ഡിസൈൻ, ഐസി ഫാബ്രിക്കേഷൻ, ലിത്തോഗ്രാഫി, എംഇഎംഎസ്/എൻഇഎംഎസ്, സെമികണ്ടക്ടർ പാക്കേജിങ് & ടെസ്റ്റിങ്)

നാനോ ടെക്‌നോളജി ആർ & ഡി (ക്വാണ്ടം കംപ്യൂട്ടിങ്, ഫോട്ടോണിക്‌സ്, എനർജി സ്റ്റോറേജ്, സെൻസറുകൾ, ബയോ-നാനോ ടെക്‌നോളജി)

അക്കാദമിക് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ (അഡ്വാൻസ്ഡ് മെറ്റീരിയൽസ് & നാനോ ഇലക്ട്രോണിക്‌സിൽ ഗവേഷണ യോഗ്യത)

സ്റ്റാർട്ടപ്പുകളും ഡീപ്-ടെക് സംരംഭകത്വവും (ഫ്ലെക്സിബിൾ ഇലക്ട്രോണിക്സ്, ന്യൂറോമോർഫിക് കംപ്യൂട്ടിങ്, സ്മാർട്ട് മെറ്റീരിയൽസ് എന്നിവയിലെ പുതിയ മേഖലകളിൽ)

 Semiconductor and Nanoscience,Integrated First Degree Course in BITS Pilani
ജോലിക്കുള്ള ഇന്റർവ്യൂ ഭയമാണോ? എങ്കിൽ ഗൂഗിളിന്റെ ഈ ഫ്രീ ടൂൾ ഉപയോഗിച്ചാൽ മതി!

കോഴ്സിന്റെ പ്രധാന ഘടന

മൾട്ടിഡിസിപ്ലിനറി ഫോക്കസുള്ള വ്യവസായ ബന്ധിത പാഠ്യപദ്ധതി

ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ് എന്നിവയ്ക്കൊപ്പം സെമികണ്ടക്ടർ ടെക്നോളജി, നാനോഫാബ്രിക്കേഷൻ, നാനോഇലക്ട്രോണിക്സ് എന്നിവയിലെ നൂതന മേഖകളെ ഇതുമായി സംയോജിപ്പിക്കുന്നു.

ക്വാണ്ടം മെക്കാനിക്സ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ്, സെമികണ്ടക്ടർ ഡിവൈസ് ഫിസിക്സ്, നാനോമെറ്റീരിയൽസ്, തിൻ-ഫിലിം ടെക്നോളജി, മൈക്രോ ഇലക്ട്രോണിക് മെക്കാനിക്കൽ സിസ്റ്റംസ്/ നാനോ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റംസ് ( MEMS/NEMS), അഡ്വാൻസ്ഡ് ലിത്തോഗ്രാഫി ടെക്നിക്കുകൾ എന്നിവയാണ് പ്രധാന വിഷയങ്ങൾ.

നിർമ്മിത ബുദ്ധി/ മെഷീൻ ലേണിങ് (AI/ML)- എന്നിവ കൊണ്ടുള്ള സെമികണ്ടക്ടർ ഡിസൈൻ, ഫോട്ടോണിക്സ്, ക്വാണ്ടം കംപ്യൂട്ടിങ് ആപ്ലിക്കേഷനുകൾ എന്നിവയെ കുറിച്ച് അറിവ് ലഭ്യമാക്കും

നാനോ ഫാബ്രിക്കേഷനിലും സെമികണ്ടക്ടർ പ്രോസസ്സിങ്ങിലും പ്രായോഗിക പരിചയം

വ്യവസായ പങ്കാളിത്തങ്ങൾ സെമികണ്ടക്ടർ ഉപകരണങ്ങളുടെ നിർമ്മാണം, സ്വഭാവരൂപീകരണം, കംപ്യൂട്ടേഷണൽ മോഡലിങ് എന്നിവയിൽ പ്രായോഗിക അറിവ് സാധ്യമാക്കുന്നു.

പ്രാക്ടീസ് സ്കൂൾ പ്രോഗ്രാമിലൂടെ, വിദ്യാർത്ഥികൾക്ക് സെമികണ്ടക്ടർ ഫാബ്രിക്കേഷൻ, ഐസി ഡിസൈൻ, എംഇഎംഎസ്/എൻഇഎംഎസ് സാങ്കേതികവിദ്യ എന്നിവയിൽ വ്യവസായ പരിചയം

2D മെറ്റീരിയലുകളും ഗ്രാഫീൻ ഇലക്ട്രോണിക്സ്, ക്വാണ്ടം ഡോട്ട് ആൻഡ് നാനോഫോട്ടോണിക്സ്, ന്യൂറോമോർഫിക് ആൻഡ് സ്പിൻട്രോണിക്സ് ഡിവൈസസ്, ഫ്ലെക്സിബിൾ ആൻഡ് വെയറബിൾ ഇലക്ട്രോണിക്സ്, എനർജി ഹാർവെസ്റ്റിങ് ആൻഡ് നാനോജനറേറ്റഴ്സ്, കാർബൺ നാനോട്യൂബ് ആൻഡ് മോളിക്യുലാർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിലെ കോഴ്സുകളും ഗവേഷണ അവസരങ്ങളുമായി സംയോജിപ്പിക്കുന്നു

യോ​​ഗ്യത

ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീവിഷയങ്ങളിൽ,ഓരോ വിഷയത്തിനും 60% മാർക്കിൽ കുറയാതെ മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോ​ഗ്യത ജയിച്ചവ‍ർക്ക് ബിറ്റ്സ് പിലാനി നടത്തുന്ന പ്രവേശന പരീക്ഷ എഴുതാം.

Summary

Education News: M.Sc. in Semiconductor and Nanoscience is a dual degree program in interdisciplinary fields of semiconductor, nanoscience, nanotechnology, and materials science.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com