എഐയ്ക്ക് തൊടാൻ പറ്റാത്ത പത്ത് തൊഴിൽ മേഖലകൾ ഇവയാണ്

എഐയുടെ വളർച്ചയും വികാസവും മൂലം വ്യാപക തൊഴിൽ നഷ്ടം സംഭവിക്കുന്ന ഈ കാലത്ത്, മനുഷ്യർക്ക് പകരമാകാൻ എഐയ്ക്ക് കഴിയാത്ത പത്ത് തൊഴിൽ മേഖലകൾ നോക്കിയാലോ? ചിലപ്പോൾ ഭാവിയിൽ ഉപകാരപ്പെടും!
AI jobs
here are ten ai proof jobs humans only future job securityPixabay
Updated on
3 min read

നിർമ്മിതബുദ്ധി അതിവേഗത്തിലാണ് വളർന്നുവരുന്നത്. ആവർത്തനവിരസതയുണ്ടാക്കുന്ന ജോലികൾ മുതൽ കലാപരമായ മേഖലകളിൽ വരെ എഐ പിടിമുറുക്കുകയാണ്. അത് മൂലം ഒട്ടേറെ പേർ ഇന്ന് തൊഴിൽ നഷ്ടവും നേരിടുന്നുണ്ട്. ഭാവിയിൽ ഇത് കൂടുതൽ മേഖലകളിലേക്ക് കടന്നുകയറുമെന്ന പ്രവചനവുമുണ്ട്. പണി എല്ലാം എഐ ചെയ്താൽ പിന്നെ ഈ മനുഷ്യരെല്ലാം എന്ത് പണിയെടുക്കുമെന്ന് ചിന്തിച്ചിട്ടില്ലേ?

ചില വിദഗ്ദർ പറയുന്നത് ഭാവിയിൽ പഴയ ജോലികൾ ഇല്ലാതാകുമ്പോൾ, പുതിയ തൊഴിലും തൊഴിൽ മേഖലകളും ഉണ്ടായിവരുമെന്നാണ്. പക്ഷേ, ആ ചിന്തക്ക് വേറൊരു ഉത്തരം കൂടിയുണ്ട്, ചില തൊഴിലുകൾ എഐയ്ക്ക് ഒരിക്കലും കൈകാര്യം ചെയ്യാനാവില്ല. കാരണം മനുഷ്യന്റെ ചിന്ത, അനുഭവം, കരുണ, സർഗ്ഗശക്തി, ഉത്തരവാദിത്തം എന്നിവ ആ ജോലികളുടെ തന്നെ അടിത്തറയാണ്. അത്തരം 10 തൊഴിൽ മേഖലകൾ ഏതാണ് എന്ന് പരിശോധിക്കാം.

AI jobs
ജോലിക്കുള്ള ഇന്റർവ്യൂ ഭയമാണോ? എങ്കിൽ ഗൂഗിളിന്റെ ഈ ഫ്രീ ടൂൾ ഉപയോഗിച്ചാൽ മതി!

1. നൈപുണ്യവും കായികാധ്വാനവും വേണ്ട ജോലികൾ (പ്ലംബർ, ഇലക്ട്രീഷ്യൻ, മെക്കാനിക്, കാർപെന്റർ എന്നിവ)

ഓരോ വീടും വാഹനവും കെട്ടിടവും വ്യത്യസ്തമാണ്. ഒരു പഴയ വീട്ടിലെ ചോരുന്ന പൈപ്പ് ശരിയാക്കലും, പൊടിപിടിച്ച ഗോഡൗണിലെ കേടായ ഇലക്ട്രിക് വയറിങ് നന്നാക്കലും എല്ലാം കൈകൾ കൊണ്ട് ചെയ്യേണ്ട കാര്യങ്ങളാണ്. ഒരു യന്ത്രത്തെ എത്ര നിർദേശങ്ങൾ നൽകി പഠിപ്പിച്ചാലും അതിന് യാഥാർത്ഥ്യത്തിലെ അനന്തവും സൂക്ഷ്മവുമായ വ്യത്യാസങ്ങൾ കൈകാര്യം ചെയ്യാനാവില്ല. സാഹചര്യത്തിന് അനുസരിച്ചുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ചെറിയ വ്യത്യാസങ്ങൾ വരുത്തി അത് നന്നാക്കിയെടുക്കാനും മനുഷ്യർക്കേ കഴിയു.

AI, Job
plumbing jobPixabay

2. സർജൻമാർ, പ്രത്യേകം നൈപുണ്യം വേണ്ടുന്ന ആരോഗ്യപരിചരണ മേഖലകൾ

റോബോട്ടുകൾ ശസ്ത്രക്രിയകൾക്ക് സഹായിച്ചേക്കാം, പക്ഷേ സങ്കീർണ്ണവും അനിശ്ചിതവുമായ ശസ്ത്രക്രിയകളിലെ നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ മനുഷ്യ സർജൻമാർക്ക് മാത്രമേ കഴിയു. ഓരോ രോഗിയും വ്യത്യസ്തരാണ്, അവർ കടന്ന് പോകുന്ന സാമൂഹിക സാഹചര്യങ്ങൾ വെവ്വേറെയാണ്. ജീവന്മരണ സന്ദർഭങ്ങളിൽ എഐയ്ക്ക് ഒരിക്കലും മനുഷ്യരെ പോലെ ഉത്തരവാദിത്തത്തോടുകൂടിയുള്ള തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ല. ഈ രംഗത്തെ ഫ്ളെബോടോമിസ്റ്റ്, നഴ്സിങ് എന്നിവയും ഇതുപോലെ എ ഐയുടെ ആധിപത്യത്തിന് വഴങ്ങാത്ത ജോലികളാണ്.

3. പ്രീ-സ്കൂൾ അധ്യാപകർ അല്ലെങ്കിൽ നഴ്‌സറി ടീച്ചർമാർ

നിർമിത ബുദ്ധിക്ക് പലതും ചെയ്യാൻ കഴിഞ്ഞേക്കും, ഒരു സങ്കീർണ്ണമായ വിഷയം നിങ്ങളെ നന്നായി പഠിപ്പിക്കാൻ വരെ പറ്റിയേക്കും. പക്ഷേ, കുട്ടികൾക്ക് വെറും അറിവ് മാത്രം പോരാ, അവർക്ക് അധ്യാപകരുടെ ശ്രദ്ധ, സ്‌നേഹം, ക്ഷമ, കരുതൽ എന്നിവ കൂടി ആവശ്യമാണ്. ഒരു കുട്ടിയുടെ കണ്ണീരൊപ്പാനോ അവരെ ആശ്വസിപ്പിക്കാനോ ആത്മവിശ്വാസം നൽകാനോ നിർമിത ബുദ്ധിക്ക് കഴിയില്ല. പ്രാരംഭ വിദ്യാഭ്യാസം എന്നത് പഠനത്തിലുപരി ഒരു തലമുറയെ കരുതലോടെ വാർത്തെടുക്കലും കൂടിയാണ് പ്രീസ്കൂൾ. അതുകൊണ്ട് തന്നെ ഇവിടെയും എ ഐ ഔട്ടാണ്.

4. പ്രസവശുശ്രൂഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്ന ജോലി

പ്രസവം എന്നത് , വികാരനിർഭരവും പൂർണ്ണമായും മനുഷ്യാനുഭവവുമായി ബന്ധപ്പെടുന്നതുമാണ്. പ്രസവശുശ്രൂഷ ചെയ്യുന്നവർ അമ്മയാകാൻ പോകുന്നവർക്ക് ആത്മവിശ്വാസവും സ്‌നേഹവും ആശ്വാസകരമായ സാന്നിധ്യവും നൽകുന്നു. പ്രസവസമയത്ത് ശാന്തമായ സാന്നിധ്യമാകാനോ ആ അമ്മയുടെ കൈപിടിച്ച് ആശ്വസിപ്പിക്കാനോ യന്ത്രങ്ങൾക്ക് സാധിക്കില്ല. പ്രസവശേഷം കുഞ്ഞിനേയും അമ്മയെയും പരിചരിക്കാനും സാധിക്കില്ല.

AI jobs
സ്കൂളുകളിലും കോർപ്പറേറ്റ് ഓഫീസുകളിലും മാനസിക സമ്മര്‍ദം സൃഷ്ടിപരമായ കഴിവിനെ അടിച്ചമർത്തുന്നതെങ്ങനെ?
AI, Job
AI Pixabay

5. പാലിയേറ്റീവ് & ഹോസ്പീസ് കെയർ

ജീവിതത്തിന്റെ അവസാനഘട്ടത്തിൽ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഏറ്റവും ആവശ്യമുള്ളത് മരുന്നോ യന്ത്രങ്ങളോ അല്ല, മറിച്ച് കരുതലും മനുഷ്യത്വവും കരുണയും പരിചരണവുമാണ്. വേദന കുറയ്ക്കുകയും മാനസികമായി ആശ്വാസം നൽകുകയും മാന്യതയോടെ അവസാന നിമിഷങ്ങൾ കടന്നുപോകാൻ സഹായിക്കുകയും ചെയ്യുന്ന ജോലികൾ മെഷീനുകൾക്ക് ഒരിക്കലും ചെയ്യാൻ സാധിക്കില്ല. മരണത്തോട് മല്ലിടുന്ന ഒരു രോഗിയുടെ കൈ പിടിച്ച് ആ വേദനയിൽ പങ്കുചേരുന്ന മനുഷ്യ സാന്നിധ്യത്തിന്റെ മൂല്യം പകരം വയ്ക്കാനാകാത്തതാണ്.

6. കായികതാരങ്ങൾ

എഐക്ക് ചിലപ്പോൾ കായികമത്സരങ്ങൾ സിമുലേറ്റ് ചെയ്യാൻ സാധിച്ചേക്കും, പക്ഷേ യന്ത്രങ്ങൾക്ക് ഒരിക്കലും കായികതാരം ആകാൻ കഴിയില്ല. ശരീരക്ഷമത, സഹനശക്തി, മത്സരം ജയിക്കാനുള്ള മനോവീര്യം എന്നിവ മനുഷ്യർക്കുള്ള പ്രത്യേകതകളാണ്. ആളുകൾ ഫുട്ബോൾ, ക്രിക്കറ്റ്, ടെന്നിസ് പോലുള്ള മത്സരങ്ങൾ കാണുന്നത് വിനോദത്തിന് വേണ്ടി മാത്രമല്ല; കളിയുടെ ഭാഗമായി മാറുന്ന കാണികൾ, അതിലെ വിജയപരാജയങ്ങളുടെ ഭാഗമാകുകയും ചെയ്യാറുണ്ട്. അതായത് വൈകാരികമായി കളിയോട് ഇഴുകിച്ചേരുകയാണ് ചെയ്യുന്നത്.

7. അഭിനയ-സംഗീത മേഖലകൾ

ശരിയാണ് എഐ ഡിജിറ്റൽ കഥാപാത്രങ്ങളെ സൃഷ്ടിച്ചേക്കാം, പുതിയ സംഗീതം കംപോസ് ചെയ്തേക്കാം. പക്ഷേ നാടകങ്ങൾ, കച്ചേരികൾ, ലൈവ് തമാശ ഷോകൾ എല്ലാം ആളുകൾ ഇഷ്ടപ്പെടുന്നത് അതിലെ മനുഷ്യ ഘടകം മൂലമാണ്. ഒരു നടന്റെ തത്സമയ വികാരാഭിനയം, അല്ലെങ്കിൽ ഒരു ഗായികയുടെ ഇംപ്രൊവൈസേഷൻ, അല്ലെങ്കിൽ ഒരു കൊമേഡിയൻ സദസിൽ ഉള്ളവരെ ഉൾപ്പെടുത്തി തമാശകൾ പറയുന്നത് എല്ലാം ആസ്വാദ്യകരമാകുന്നത്, ഒരു വ്യക്തിയുടെ കാലികമായ പ്രതികരണമാകുന്നത് കൊണ്ടാണ്.

AI jobs
നിങ്ങളുടെ ശബ്ദത്തിൽ ഇനി എഐ സംസാരിക്കും, ഇലവൻലാബ്‌സിലൂടെ
AI, Job
AI Pixabay

8. യാത്രികരും സാഹസികരും

എവറസ്റ്റ് കയറുകയോ ഗുഹകളിലേക്ക് ഇറങ്ങുകയോ അന്റാർട്ടിക്കയിൽ ഗവേഷണം നടത്തുകയോ ഒക്കെ ചെയ്യാൻ മനുഷ്യർക്കല്ലാതെ ആർക്കാണ് സാധിക്കുക? മനുഷ്യന്റെ സാഹസിക മനോഭാവത്തെയും കൗതുകത്തെയും ജീവൻ പണയം വെക്കുന്ന ധൈര്യത്തെയും അനുകരിക്കാൻ എഐയ്ക്ക് സാധിക്കില്ല. യാത്രകളിൽ എഐ സഹായികളായി വരാം, പക്ഷേ സാഹസിക മനസ്സ് മനുഷ്യരുടേത് മാത്രമാണ്.

9. ശിൽപ്പികളും കരകൗശല വിദഗ്ധരും

ലോഹം കൊണ്ടും മരം കൊണ്ടും ഗ്ലാസ്സുകൊണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നവരെ കണ്ടിട്ടില്ലേ? അവരുടെ ജോലികൾ ചെയ്യാൻ കൈക്കരുത്തും അനുഭവസമ്പത്തും സർഗ്ഗശക്തിയും അറിവുകളും ആവശ്യമാണ്. സംഗീതോപകരണം, ശിൽപം, ആഭരണം എന്തുമാകട്ടെ, അതിന്റെ മൂല്യം ഉയർത്തുന്നത് മനുഷ്യന്റെ സ്പർശത്തിലാണ്. എഐയ്ക്ക് ഒരിക്കലും കലയുടെ ആത്മാവിനെ സൃഷ്ടിക്കാനാവില്ല.

10. ന്യായാധിപർ

എഐയ്ക്ക് നിയമങ്ങൾ പഠിക്കാനും ഡാറ്റ പ്രോസസ് ചെയ്യാനും കഴിയും. പക്ഷേ നീതി എന്നത് വെറും നിയമമല്ല. അതിൽ കരുണ, നീതിബോധം, സാമൂഹിക വീക്ഷണം എല്ലാം ഉൾപ്പെടുന്നു. ഒരു കുറ്റത്തിന് ശിക്ഷയും കരുണയും തമ്മിൽ തുലനം ചെയ്യുന്നത് മനുഷ്യരുടെ നൈതികബോധം കൊണ്ടാണ്. അങ്ങനെയൊരു വിധികർത്താവാകാൻ നിർമിത ബുദ്ധിക്ക് സാധ്യമല്ല.

AI jobs
ചീവനിങ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

എഐയ്ക്ക് മനുഷ്യരേക്കാൾ വേഗത്തിലും ബുദ്ധിയോടെയും ചില മേഖലകളിൽ പണിയെടുക്കാൻ കഴിഞ്ഞേക്കും. പക്ഷേ, ചില മേഖലകളിൽ അതിന് ഒരിക്കലും കടന്നുവരാനാവില്ല. നൈപുണ്യം, കരുണ, ജീവിതാനുഭവം, ഉത്തരവാദിത്തം എന്നിവയെ അടിസ്ഥാനമാക്കിയ തൊഴിൽ മേഖലകൾ മനുഷ്യർക്ക് മാത്രമുള്ളതാണ്. സാങ്കേതിക വിദ്യ എത്ര മുന്നേറിയാലും, മനുഷ്യന് പകരമാകില്ല.

Career News: Artificial intelligence is taking over countless industries, but some careers remain untouchably human. These ten jobs depend on qualities no machine can ever replicate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com