പത്താം ക്ലാസ് വിദ്യാർത്ഥികൾ ഒന്നാം ബോർഡ് പരീക്ഷ നിർബന്ധമായും എഴുതണം, നയം വിശദീകരിച്ച് സിബിഎസ്ഇ

ഈ വർഷം മുതൽ സിബിഎസ്ഇ പത്താം ക്ലാസിലേക്ക് രണ്ട് ബോർഡ് പരീക്ഷകൾ നടത്തുന്ന സമ്പ്രാദയം ആരംഭിക്കും.
CBSE two-board exam policy guidelines for Class 10 students mandatory first board exam
CBSE two-board exam policy guidelines for Class 10 students mandatory first board examfile
Updated on
1 min read

സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഒന്നാം ബോർഡ് പരീക്ഷ എഴുതേണ്ടത് നിർബന്ധമാണെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) വ്യക്തമാക്കി, ഒന്നാം പരീക്ഷയിൽ കുറഞ്ഞത് മൂന്ന് വിഷയങ്ങളെങ്കിലും പരീക്ഷ എഴുതാത്തവരെ "എസൻഷ്യൽ റിപ്പീറ്റ്" വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് സിബിഎസ്ഇ അധികൃതർ പറഞ്ഞു.

ഈ വർഷം മുതൽ സിബിഎസ്ഇ പത്താം ക്ലാസിലേക്ക് രണ്ട് ബോർഡ് പരീക്ഷകൾ നടത്തുന്ന സമ്പ്രാദയം ആരംഭിക്കും.

CBSE two-board exam policy guidelines for Class 10 students mandatory first board exam
സുപ്രധാന മാർഗനിർദ്ദേശം പ്രസിദ്ധീകരിച്ച് സിബിഎസ്ഇ, 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിക്കും

ചില കാരണങ്ങളാൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഒന്നാം ബോർഡ് പരീക്ഷ എഴുതാൻ കഴിയില്ലെന്നും അതിനാൽ രണ്ടാം ബോർഡ് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ചില അപേക്ഷകൾ ലഭിച്ചതിനെ തുടർന്നാണ് ബോർഡ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.

"എല്ലാ വിദ്യാർത്ഥികളും ഒന്നാം ബോർഡ് പരീക്ഷ എഴുതേണ്ടത് നിർബന്ധമാണ്. വിജയിച്ചതും യോഗ്യതയുള്ളതുമായ എല്ലാ വിദ്യാർത്ഥികൾക്കും സയൻസ്, മാത്സ്,സോഷ്യൽ സയൻസ്, ലാംഗ്വേജ് എന്നിവയിലേതെങ്കിലും മൂന്ന് വിഷയങ്ങളിൽ ഇംപ്രൂവ്മെ​ന്റിന് അനുമതി നൽകും," എന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് പറഞ്ഞു.

"ആദ്യ പരീക്ഷയിൽ മൂന്നോ അതിലധികമോ വിഷയങ്ങൾ എഴുതിയിട്ടില്ലെങ്കിൽ, ആ വിദ്യാർത്ഥിയെ രണ്ടാമത്തെ പരീക്ഷ എഴുതാൻ അനുവദിക്കില്ല." എന്ന് ബോർഡ് അറിയിച്ചു.

CBSE two-board exam policy guidelines for Class 10 students mandatory first board exam
പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഇനി ഓണ്‍- സ്‌ക്രീന്‍ മാര്‍ക്കിങ്; അറിയാം സിബിഎസ്ഇയുടെ പുതിയ മാറ്റം

അങ്ങനെയുള്ള വിദ്യാർത്ഥികളെ "എസൻഷ്യൽ റിപ്പീറ്റ്" വിഭാഗത്തിൽ ഉൾപ്പെടുത്തും, അടുത്ത വർഷം ഫെബ്രുവരി മാസം നടത്തുന്ന മെയിൻ പരീക്ഷകളിൽ മാത്രമേ അവർക്ക് പിന്നീട് പരീക്ഷ എഴുതാൻ കഴിയൂ," അദ്ദേഹം വ്യക്തമാക്കി.

പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ പത്ത് മണിക്ക് മുമ്പ് തന്നെ പരീക്ഷ ഹാളിൽ എത്തിച്ചേരണ്ടാതാണെന്നും 10.30 ന് പരീക്ഷ ആരംഭിക്കുമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളിൽ സി ബി എസ് ഇ അറിയിച്ചിരുന്നു.

Summary

Education News: CBSE clarifies its two-board exam policy: Class 10 students are required to appear for the first board exam. Check details, guidelines, and updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com