വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Kerala

നടുറോഡില്‍ സ്‌കൂട്ടറില്‍ അഭ്യാസം; യുവതിയെ ഇടിച്ചിട്ടു; നിര്‍ത്താതെ പാഞ്ഞ് യുവാവ് (വീഡിയോ)

റോഡില്‍ അഭ്യാസപ്രകടനത്തിനിടെ വീണ്ടും അപകടം

Author : സമകാലിക മലയാളം ഡെസ്ക്


പാലക്കാട്: റോഡില്‍ അഭ്യാസപ്രകടനത്തിനിടെ വീണ്ടും അപകടം. പാലക്കാട് നഗത്തില്‍ സ്‌കൂട്ടറുമായി അഭ്യാസപ്രകടനം നടത്തിയ യുവാവ് യുവതിയെ ഇടിച്ചിട്ട് നിര്‍ത്താതെപോയി. പാലക്കാട് നഗരത്തിലെ എസ്ബിഐ ജങ്ഷനില്‍ കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. 

റോഡിലൂടെ അപകടകരമായ രീതിയില്‍ സ്‌കൂട്ടര്‍ ഓടിച്ചുവന്ന യുവാവ് മറ്റൊരു സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു്. അപകടം സംഭവിച്ചിട്ടും ഇയാള്‍ വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

അമിതവേഗതയില്‍ റോഡിലൂടെ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ ഒരു കാറിലെ യാത്രക്കാര്‍ നേരത്തെ ശ്രദ്ധിച്ചിരുന്നു. ഇവരാണ് യുവാവിന്റെ ദൃശ്യങ്ങള്‍ കാറിലെ ക്യാമറയില്‍ റെക്കോഡ് ചെയ്തത്. പിന്നാലെ അമിതവേഗത്തില്‍ സ്‌കൂട്ടര്‍ ബസിനെ മറികടക്കുകയും സിഗ്‌നലിന് തൊട്ടുമുമ്പായി സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് കടന്നുകളയുകയുമായിരുന്നു. 

ദൃശ്യങ്ങളില്‍നിന്ന് സ്‌കൂട്ടറിന്റെ നമ്പര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലത്തൂര്‍ ആര്‍ടി ഓഫീസില്‍ രവി എന്നയാളുടെ പേരിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കണ്ടെത്തി. മോട്ടോര്‍വാഹന വകുപ്പില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വൈകാതെ തന്നെ യുവാവിനെ പിടികൂടുമെന്നാണ് പൊലീസ് നല്‍കുന്നവിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി