കോഴിക്കോട് മെഡിക്കൽ കോളജ് ഫയൽ
Kerala

കോഴിക്കോട് മെഡിക്കൽ കോളജിൽ റാ​ഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

സീനിയർ വിദ്യാർഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നായിരുന്നു ജൂനിയർ വിദ്യാർഥികളുടെ പരാതി.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാ​ഗ് ചെയ്ത സംഭവത്തിൽ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ. കോളജ് ഹോസ്റ്റിലിൽ വെച്ച് ഒന്നാം വർഷം എംബിബിഎസ് വി​ദ്യാർഥികളെ രണ്ടാം വർഷ വിദ്യാർഥികൾ റാ​ഗ് ചെയ്തുവെന്ന വിദ്യാർഥികളുടെ പരാതിയിലാണ് നടപടി.

സീനിയർ വിദ്യാർഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നായിരുന്നു ജൂനിയർ വിദ്യാർഥികളുടെ പരാതി. ഇതിൽ പ്രിൻസിപ്പൽ അഞ്ചം​ഗ അന്വേഷണ സമിതിയെ നിയോ​ഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. തുടർ നടപടിക്കായി റിപ്പോർട്ട് മെഡിക്കൽ കോളജ് പൊലീസിന് കൈമാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്നു വിഎസ് സെക്രട്ടേറിയറ്റില്‍ ഓഫിസ് ചോദിച്ചിട്ടും കൊടുത്തില്ല, ഏകാന്ത തടവുകാരനെപ്പോലെയാക്കി ജനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി'; സി ദിവാകരന്‍ അഭിമുഖം

'അന്‍സിബയെ ജിഹാദിയെന്ന് വിളിച്ചു, അശ്ലീല ചുവയോടെ സംസാരിച്ചു'; ടിനി ടോമിനെതിരെ ഗുരുതര വകുപ്പുകള്‍; എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

കുടുംബശ്രീയിൽ കൂട്ടപ്പിരിച്ചുവിടൽ: 134 പേരുടെ ജോലി തെറിച്ചു, ഭൂരിഭാഗവും സ്ത്രീകൾ; രാഷ്ട്രീയ പ്രേരിതമെന്ന് എൽഡിഎഫ്

മെഡിറ്റേഷൻ ചെയ്യുമ്പോൾ തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ഈ അബദ്ധങ്ങൾ ഒഴിവാക്കാം

മുനീറിന് പിന്നാലെ പി ജെ ജോസഫും; ഭരണ പരിഷ്‌കാര കമ്മീഷന്‍ നോട്ടമിട്ട് നേതാക്കൾ; ഡല്‍ഹിയിലെ പ്രതിനിധിയാവാന്‍ പി ജെ കുര്യനും തരൂരും