രാഹുലും പ്രിയങ്കയും മൈസൂരുവില്‍ നിന്ന് റോഡ് മാര്‍ഗം മേപ്പാടിയിലെത്തും.  ഫയല്‍,പിടിഐ
Kerala

രാഹുലും പ്രിയങ്കയും നാളെ വയനാട്ടിലേയ്ക്ക്

മേപ്പാടിയിലെത്തുന്ന ഇരുവരും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടിലേയ്ക്ക് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ എത്തും. ഉച്ചയ്ക്ക് 12 മൈസൂരുവിലെത്തുന്ന ഇരുവരും പിന്നീട് റോഡ് മാര്‍ഗം മേപ്പാടിയിലെത്തുന്ന ഇരുവരും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും.

രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും പങ്കാളികളാകാന്‍ രാഹുല്‍ ഗാന്ധി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ വിളിച്ചും രാഹുല്‍ ഗാന്ധി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചൂരല്‍മലയില്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ പറന്നിറങ്ങി. താല്‍ക്കാലിക പാലം നിര്‍മിച്ച് കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപെടുത്തി തുടങ്ങി. മരണ സംഖ്യ 122 ആയി. മൂവായിരത്തിലധികം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. 113 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്നാണ് ഇതുവരെയുള്ള കണക്കുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്