കെ സുധാകരനും രാഹുല്‍ ഗാന്ധിയും 
Kerala

'കെ സുധാകരന്‍ യഥാര്‍ഥ കോണ്‍ഗ്രസ് പോരാളി; 100ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തും'

യുഡിഎഫ് ഐക്യത്തോടെയും കരുത്തോടെയും മുന്നേറുകയാണ്. കേരളത്തില്‍ 100 സീറ്റുകള്‍ നേടും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗയെയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരന്‍ എംപി. കുടുംബസമേതമാണ് നേതാക്കളെ കാണാന്‍ സുധാകരന്‍ ഡല്‍ഹിയിലെത്തിയത്. യഥാര്‍ഥ കോണ്‍ഗ്രസ് പോരാളിയാണ് കെ സുധാകരനെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിലെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ കൂടിയാണ് കെ സുധാകരന്‍. മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ഒപ്പമുണ്ടായിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ജീവിതം മുഴുവന്‍ പോരാടിയ യഥാര്‍ഥ കോണ്‍ഗ്രസ് പേരാളിയാണ് കെ സുധാകരനെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 'കെ. സുധാകരന്‍ ജി തന്റെ ജീവിതകാലം മുഴുവന്‍ കേരളത്തിലെ ജനങ്ങള്‍ക്കായി പോരാടിയ വ്യക്തിയാണ് - ഓരോ പ്രതിസന്ധികളിലും, വെല്ലുവിളികളിലും, പരീക്ഷണഘട്ടങ്ങളിലും അദ്ദേഹം ജനങ്ങള്‍ക്കൊപ്പം നിന്നു. ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസ് പോരാളിയുടെ കരുത്തും കൂറും അദ്ദേഹത്തിനുണ്ട്. യുഡിഎഫ് ഐക്യത്തോടെയും കരുത്തോടെയും മുന്നേറുകയാണ്. കേരളത്തില്‍ 100 സീറ്റുകള്‍ നേടും'- രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

Rahul Gandhi hails K Sudhakaran as a 'true Congress warrior

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

'നിങ്ങളല്ലേ ബാപ്പ; കുട്ടിയെ ഉണ്ടാക്കിയ ശേഷം ഞങ്ങളോട് അബോര്‍ഷന്‍ ചെയ്യാന്‍ പറയുന്നു'- വിഡിയോ

അനില്‍ അക്കര അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

ലാലേട്ടന്‍ കാണിക്കുന്ന ചെറിയ ചുവട് വെക്കാന്‍ പറഞ്ഞാല്‍, നടു ഒടിഞ്ഞു തൂങ്ങും; ട്രോളുകള്‍ അവരുടെ ആവശ്യം!

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നീളും