Rahul Gandhi, KC Venugopal  Center-Center-Delhi
Kerala

രാഹുല്‍ ഗാന്ധിക്ക് താത്പര്യം കെസി വേണുഗോപാലിനെ; 'മുഖ്യമന്ത്രിയില്‍' രഹസ്യ കൂടിക്കാഴ്ച; റിപ്പോര്‍ട്ട്

ഹൈക്കമാന്‍ഡ് കൂടിക്കാഴ്ചയ്ക്ക് മുന്‍പ് രാഹുല്‍ ഗാന്ധി- വേണുഗോപാല്‍ ചര്‍ച്ച

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം കെസി വേണുഗോപാലിനു നല്‍കാനാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് താത്പര്യമെന്നു റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയാകാന്‍ വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എന്നിവരാണ് മത്സരിക്കുന്നത്. മൂന്ന് പേരുമായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മൂന്ന് മണിക്കൂറിനടുത്തു ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസുമായി അടുത്തു നില്‍ക്കുന്നവര്‍ കെസിയുടെ സാധ്യതകള്‍ വെളിപ്പെടുത്തിയത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും സ്വകാര്യ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കെസിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടു വരേണ്ടതിന്റെ പ്രാധാന്യവും തന്റെ തീരുമാനം പിന്തുണയ്ക്കണമെന്നു ആവശ്യപ്പെട്ടും രാഹുല്‍ ഗാന്ധി വരും ദിവസങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ കാണുമെന്നും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നുമാണ് പാര്‍ട്ടിയോടു അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഹൈക്കമാന്‍ഡ് കൂടിക്കാഴ്ച നടക്കുന്നതിനു മുന്‍പാണ് രാഹുല്‍ ഗാന്ധി വേണുഗോപാലുമായി പ്രത്യേക ചര്‍ച്ച നടത്തിയത്.

നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വേണുഗോപാലിനു തന്നെയാണ് മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തെ പോലെ ഒരു കേന്ദ്ര നേതാവ് വേണോ അതോ താഴെത്തട്ടില്‍ സ്വാധീനമുള്ള പ്രാദേശിക നേതാവ് വേണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നില്‍ക്കുന്നത്. വിഡി സതീശനും രമേശ് ചെന്നിത്തലയും സംസ്ഥാനത്ത് വലിയ സ്വാധീനമുള്ള നേതാക്കളാണ്. സതീശനെ മുഖ്യമന്ത്രിയാക്കാന്‍ യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗിന്റെ പിന്തണയുമുണ്ട്.

നേതാക്കന്‍മാരുമായുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ അവസാനിച്ചെങ്കിലും പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. അടുത്ത ദിവസം തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണിയെ താഴെയിറക്കാന്‍ അഹോരാത്രം പണിയെടുത്തത് വിഡി സതീശനാണെന്ന അഭിപ്രായമാണ് സംസ്ഥാനത്തെ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുള്ളത്. കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായി വേണുഗോപാലിനെതിരെ പരിഹാസ രൂപത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് വിഡി സതീശന്റെ പിന്തുണയിലാണെന്ന ആരോപണം അതിനിടെ ഉയര്‍ന്നു.

യോഗത്തിനെത്തിയ സതീശനോട് രാഹുല്‍ ഗാന്ധി ഈ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ വേണുഗോപാല്‍ മുഖ്യമന്ത്രി ആകുന്നതിനോട് എതിര്‍പ്പുണ്ടെന്നു സതീശന്‍ രാഹുലിനോടു സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വേണുഗോപാല്‍ എംഎല്‍എമാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് സതീശന്റെ വാദം. താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ സ്വന്തം നേട്ടത്തിനായി ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടില്ലെന്നും എല്ലാവരേയും ഒപ്പം നിര്‍ത്തിയാണ് പ്രവര്‍ത്തിച്ചതെന്നും സതീശന്‍ രാഹുലിനോടു വ്യക്തമാക്കി. നെന്മാറ, കഴക്കൂട്ടം, വടക്കാഞ്ചേരി, നെടുമങ്ങാട്, ചേര്‍ത്തല മണ്ഡലങ്ങളില്‍ വേണുഗോപാല്‍ ഇടപെട്ട് നിശ്ചയിച്ച സ്ഥാനാര്‍ഥികള്‍ അല്ലായിരുന്നുവെങ്കില്‍ പാര്‍ട്ടിക്ക് ഇനിയും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമായിരുന്നുവെന്നും സതീശന്‍ നേതൃത്വത്തോടു പറഞ്ഞതായാണ് വിവരം.

തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിനു പിന്നാലെ ഉടലെടുത്ത മുഖ്യമന്ത്രി തര്‍ക്കം പോസ്റ്റര്‍ യുദ്ധത്തിലേക്കും തെരുവ് പ്രതിഷേധങ്ങളിലേക്കും കടന്നത് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിരുന്നു. നേതാക്കളുമായുള്ള യോഗത്തിനു പിന്നാലെ ഇതെല്ലാം അവസാനിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്‍കി. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശമനുസരിച്ച് മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരിക്കുന്ന മൂന്ന് നേതാക്കളും ഒരുമിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പ്രവര്‍ത്തകരോടു ഫ്‌ലക്‌സുകളും മറ്റും അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടതു ഹൈക്കമാന്‍ഡ് വടിയെടുത്തതിന്റെ സൂചനയാണെന്ന വ്യഖ്യാനങ്ങള്‍ വന്നിരുന്നു.

Before Congress leaders officially met at party chief Mallikarjun Kharge's place in Delhi, Rahul Gandhi met KC Venugopal separately, sources said

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

INTERVIEW|കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിക്കട്ടെ: പി എം എ സലാം

Kerala CM Selection Live: പ്രഖ്യാപനം ഇന്നില്ല? അനിശ്ചിതത്വം തുടരുന്നു

അധികാരത്തിന്റെ കണ്ണൂർ കരുത്ത്: മാർത്താണ്ഡവർമ്മ മുതൽ പിണറായി വരെ; ചരിത്രം വഴിമാറുമോ അതോ ആവർത്തിക്കപ്പെടുമോ?

'ഞങ്ങള്‍ ഒരാളെ ഇടിച്ചിട്ടു, വിമാനത്തിനു തീപിടിച്ചു'; പരിഭ്രാന്തനായി പൈലറ്റ്; ഡെന്‍വര്‍ എയര്‍പോര്‍ട്ടില്‍ രക്ഷാപ്രവര്‍ത്തനം

പശു തൊഴുത്തില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

SCROLL FOR NEXT