കാമുകിയുടെ കൈ പിടിച്ച് നിൽക്കുന്നതിനിടെ തൊട്ടരികിൽ ബിക്കിനി ധരിച്ച യുവതി; 'റോ‍ഡ്രി' തിരിഞ്ഞു നോക്കി!

സ്പാനിഷ് ഫുട്ബോൾ ടീം നായകന്റെ ഡിസ്ട്രാക്റ്റഡ് ബോയ്ഫ്രണ്ട് മീം വൈറൽ
Rodri Recreates Distracted Boyfriend Meme Internet Goes Wild
Rodrix
Updated on
2 min read

മാഡ‍്രിഡ്: സ്പെയിനിനു ലോകകപ്പ് സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് അവരുടെ ക്യാപ്റ്റനും മധ്യനിര എൻജിനുമായ മാഞ്ചസ്റ്റർ സിറ്റി താരം റോഡ‍്രിയാണ്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ​ഗോൾഡൻ ബോളും റോ‍ഡ്രി തന്നെയാണ് സ്വന്തമാക്കിയത്. നിലവിൽ താരം അവധി ആഘോഷത്തിലാണ്. കാമുകി ലോറ ഇ​ഗ്ലേഷ്യസിനൊപ്പമുള്ള റോഡ്രിയുടെ അവധി ആഘോഷത്തിനിടെയുള്ള ചിത്രം ഇപ്പോൾ വൈറലായി മാറിയിട്ടുമുണ്ട്. 'ഡിസ്ട്രാക്റ്റഡ് ബോയ്ഫ്രണ്ട്' മീമുമായുള്ള ഈ ചിത്രത്തിന്റെ സാദൃശ്യം ചിത്രത്തെ വൈറലാക്കി മാറ്റി.

ലോകകപ്പിനു പിന്നാലെ മാഞ്ചസ്റ്റർ സിറ്റി വിട്ട് റോ‍ഡ്രി റയൽ വമ്പൻമാരായ റയൽ മാഡ്രിഡിൽ ചേരും എന്നും അതല്ല ബാഴ്സലോണയിലേക്കാണ് താരം പോകുന്നത് എന്നുമുള്ള തരത്തിലുള്ള അഭ്യൂഹങ്ങൾ രണ്ടാഴ്ചയായി പ്രചരിക്കുന്നുണ്ട്. അതിനിടെയാണ് പുതിയ ചിത്രം വൈറലായത്. പുതിയ ഫോട്ടോ വച്ച് ഈ ട്രാൻസ്ഫർ റൂമറുകളേയും ആരാധകർ ട്രോളുന്നുണ്ട്.

ഐബിസയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ തന്റെ പങ്കാളി ലോറ ഇ​ഗ്ലേഷ്യസിനൊപ്പം കൈകോർത്ത് റോഡ്രി നിൽക്കുന്നതും ഇരുവർക്കും തൊട്ടരികിലൂടെ ഇടതു ഭാ​ഗത്ത് എതിർ ദിശയിലേക്ക് ചുവന്ന ബിക്കിനി ധരിച്ച് നീങ്ങുന്ന മറ്റൊരു യുവതിയുമാണ് ചിത്രത്തിലുള്ളത്. പങ്കാളിയുടെ കൈപിടിച്ചു നിൽക്കുന്നതിനിടയിൽ റോ‍ഡ്രി ബിക്കിനി ധരിച്ച യുവതിയെ തലതിരിച്ച് നോക്കുന്നതാണ് ഫോട്ടോയിലെ കൗതുകം. ഇതാണ് ട്രോൾ, മീം ഇറക്കുന്നവർക്ക് ചാകരയായി മാറിയത്.

Rodri Recreates Distracted Boyfriend Meme Internet Goes Wild
'നിങ്ങൾ നരേന്ദർ, കോച്ച് നരേന്ദർ, പ്രധാനമന്ത്രി നരേന്ദർ'; ആ പേര് വെറുപ്പിക്കുന്നുവെന്ന് പാക് താരം; പൊട്ടിച്ചിരിച്ച് മോദി

2015ൽ സ്പാനിഷ് ഫോട്ടോ​ഗ്രാഫറായ അന്റോണിയോ ​ഗില്ലെം എടുത്ത പ്രശസ്തമായ സ്റ്റോക്ക് ഫോട്ടോയുമായാണ് ഈ ചിത്രത്തെ ആരാധകർ താരതമ്യം ചെയ്യുന്നത്. ഒരു ഷർട്ട് ധരിച്ച യുവാവ് അരികിലൂടെ പോകുന്ന ചുവന്ന ടോപ്പ് ധരിച്ച മറ്റൊരു യുവതിയെ തിരിഞ്ഞു നോക്കുന്നതും കൂടെയുള്ള പങ്കാളി അതൃപ്തിയോടെ യുവാവിനെ നോക്കുന്നതുമാണ് ആ ചിത്രം.

ഒരാൾ കൈയിലുള്ള ഒരു കാര്യത്തെ അവ​ഗണിച്ച് പുതിയ കാര്യത്തിനു പിന്നാലെ പോകുന്ന സന്ദർഭങ്ങളെ സൂചിപ്പിക്കാൻ പിന്നീട് സമൂഹ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ ഉപയോ​ഗിച്ച ഒരു ഫോട്ടോ കൂടിയാണ് അന്റണിയോ ​ഗില്ലെത്തിന്റെ ഈ ചിത്രം. ഏതാണ്ട് അതിനു സമാനമാണ് റോഡ്രിയുടെ പുതിയ ഫോട്ടോയും. ഇതോടെയാണ് രണ്ട് ഫോട്ടോയും ഒരുമിച്ചുള്ള മീം വൈറലായി മാറിയത്.

ഈ ഫോട്ടോ ആരാധകർ മറ്റൊരു തരത്തിലും ട്രോളുന്നുണ്ട്. അത് താരത്തിന്റെ ക്ലബ് മാറ്റവുമായി ബന്ധപ്പെട്ടാണ്. പങ്കാളിയുടെ കൈ പിടിച്ച റോഡ്രി (റയൽ മാഡ്രിഡ്) അരികിലൂടെ നടന്നു പോകുന്ന മറ്റൊരു യുവതിയിൽ (ബാഴ്സലോണ) നോട്ടമിടുന്നു എന്നാണ് ഈ ട്രോൾ.

സ്പെയിനിനു രണ്ടാം ലോകകപ്പ് സമ്മാനിച്ചാണ് റോഡ്രി ഇത്തവണ താരമായത്. നേരത്തെ മാഞ്ചസ്റ്റർ സിറ്റിക്ക് ചരിത്രത്തിലാദ്യമായി ചാംപ്യൻസ് ലീ​ഗ് കിരീടം സമ്മാനിക്കുന്നതിലും താരം നിർണായകമായിരുന്നു. പിന്നാലെ സ്പെയിനിനു യൂറോ കപ്പ് കിരീടത്തിലേക്ക് നയിക്കുന്നതിലും റോഡ്രിയുടെ സാന്നിധ്യം ടീമിനു കരുത്തായി മാറി. 2024ലെ ബാല്ലൺ ഡി ഓർ പുരസ്കാരവും റോഡ്രി സ്വന്തമാക്കിയിരുന്നു.

കളി തുടരുന്നതിനിടെ എതിരാളികളെ നിരീക്ഷിക്കാനും എതിർ ടീമിന്റെ നീക്കങ്ങളെ മുൻകൂട്ടി കാണാനുമുള്ള റോ‍ഡ്രിയുടെ മൈതാന വിഷൻ അപാരമാണ്. സ്പാനിഷ് ടീമിന്റെ കമ്പ്യൂട്ടർ എന്നു തന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന സാന്നിധ്യമാണ് റോഡ‍്രി. എതിരാളികൾ നിൽക്കുന്ന സ്ഥാനത്തിനു അനുസരിച്ച് പാസിങ് ലൈനുകൾ കണ്ടെത്താനും സഹതാരങ്ങളെ മുന്നോട്ടു നയിക്കാനും അദ്ദേഹത്തിനു പ്രത്യേക മിടുക്കുണ്ട്.

Rodri Recreates Distracted Boyfriend Meme Internet Goes Wild
ഇന്ത്യൻ ക്രിക്കറ്റ് താരം രമൺദീപ് സിങ് വിവാഹിതനായി; വധു ടെലിവിഷൻ താരം ചാർലി ചൗഹാൻ
Rodri Recreates Distracted Boyfriend Meme Internet Goes Wild
'യുവരാജ് എന്നോട് കസേരയിൽ കയറി നിൽക്കാൻ പറഞ്ഞു, ഞാൻ ടെൻഷനടിച്ചു'... !
Summary

Spain midfielder Rodri recreated the famous 'distracted boyfriend' meme during vacation with his girlfriend Laura Iglesias

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com