Shashi Tharoor, Rahul Gandhi ഫയൽ
Kerala

തരൂരിനെ അനുനയിപ്പിക്കണം, മഞ്ഞുരുക്കാന്‍ രാഹുല്‍ ഗാന്ധി ഇടപെടും

തരൂരും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള അഭിപ്രായവ്യത്യാസം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് സംസ്ഥാന നേതൃത്വവും ഹൈക്കാമന്‍ഡിനെ അറിയിച്ചിട്ടുണ്ട്

കെഎസ് ശ്രീജിത്ത്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂര്‍ എംപിയെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെടുന്നു. കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്ത് വേദിയില്‍ നേരിട്ട അവഗണനയില്‍ പ്രതിഷേധിച്ച് ഹൈക്കമാന്‍ഡ് വിളിച്ച യോഗം ഉള്‍പ്പെടെ ബഹിഷ്‌കരിച്ച് തരൂര്‍ നിലപാട് കടുപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ട് മഞ്ഞുരുക്കലിന് ശ്രമിക്കുന്നത്.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നതില്‍ സ്ഥിരീകരണം ആരാഞ്ഞ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തരൂരുമായി ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം ഹൈക്കമാന്‍ഡ് വൃത്തങ്ങളും സ്ഥിരീകരിക്കുന്നു. യോഗത്തിന് എത്തിയിരുന്നു എങ്കില്‍ രാഹുല്‍ ഗാന്ധി തരൂരുമായി ചര്‍ച്ച നടത്തി ആശയക്കുഴപ്പങ്ങള്‍ ഇല്ലാതാക്കുമായിരുന്നു എന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. അതേസമയം, പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി ജനുവരി 28 ന് ഡല്‍ഹിയില്‍ എത്തുന്ന തരൂര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

തരൂരും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള അഭിപ്രായവ്യത്യാസം വീണ്ടും ഉയര്‍ന്നുവരുന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് സംസ്ഥാന നേതൃത്വവും ഹൈക്കാമന്‍ഡിനെ അറിയിച്ചിട്ടുണ്ട്. നിര്‍ണായകമായ ഒരു രാഷ്ട്രീയ ഘട്ടത്തില്‍ തരൂരിന്റെ അസാന്നിധ്യം യുവാക്കള്‍, പ്രൊഫഷണലുകള്‍, മധ്യവര്‍ഗം, അപ്പര്‍ മിഡില്‍ക്ലാസ്, അരാഷ്ട്രീയ വോട്ടര്‍മാരെ പാര്‍ട്ടിയ്ക്ക് എതിരാക്കും എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ബന്ധപ്പെട്ട് വിഷയമായതിനാല്‍ മറ്റ് അനുനയ നീക്കങ്ങള്‍ക്കുള്ള സാധ്യതയില്ലെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

The Congress leadership reached out to Thiruvananthapuram MP Shashi Tharoor on Friday to help bridge reported differences between him and Rahul Gandhi and explore ways to resolve the rift.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒന്നും നടക്കാത്ത നാട്' എന്ന പരിഹാസത്തിനുള്ള മറുപടി; ആഗോള കപ്പല്‍ ചാലില്‍ വിഴിഞ്ഞം കേരളത്തിന്റെ പേര് സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തി

ഇന്ത്യൻ റെയർ എർത്ത്‌സിൽ പെയ്ഡ് അപ്രന്റീസ് ആകാം, മാർച്ച് 15 വരെ അപേക്ഷിക്കാം

തിരുപ്പതി ലഡ്ഡു കുംഭകോണം: മൂന്നു വര്‍ഷത്തിനിടെ വാങ്ങിക്കൂട്ടിയത് 68 ലക്ഷം കിലോ വ്യാജ നെയ്യ്; കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ

വിഴിഞ്ഞത്ത് സര്‍ക്കാരിന്റെ ചുമതലകള്‍ പൂര്‍ത്തിയായില്ല, വൈകലുകള്‍ ഇനിയുണ്ടാകരുത്; ഉദ്ഘാടന വേദിയില്‍ വിമര്‍ശനവുമായി വി ഡി സതീശന്‍

'കാത്തിരുന്ന ഷാരുഖിനെ തിരിച്ചു കിട്ടി!, 'ഇതാരാ പെൻ​ഗ്വിനോ ?'; ട്രോളിയും കയ്യടിച്ചും 'കിങ്' റിലീസ് വിഡിയോ ഏറ്റെടുത്ത് ആരാധകർ

SCROLL FOR NEXT