ഷാഫി പറമ്പില്‍ 
Kerala

'എന്റെ പേര് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?'; വടകരയിലെ ഫ്‌ലാറ്റ് വിവാദത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍

വടകരയിലെ ഫ്‌ലാറ്റിനെക്കുറിച്ച് പരാതിക്കാരി ഉന്നയിച്ച പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, 'അതില്‍ ഞാന്‍ മറുപടി പറയേണ്ട കാര്യമില്ല, എന്റെ പേര് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?' എന്നായിരുന്നു ഷാഫിയുടെ മറുചോദ്യം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി വടകര എംപി ഷാഫി പറമ്പില്‍. രാഹുല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമല്ലെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നുമാണ് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍.എക്കെതിരെ അതിജീവിത നല്‍കിയ മൊഴിയില്‍ പരാമര്‍ശിക്കുന്ന വടകരയിലെ ഫ്‌ലാറ്റിനെ കുറിച്ചുള്ള ചോദ്യത്തിലും ഷാഫി പ്രതികരിച്ചു.

വടകരയിലെ ഫ്‌ലാറ്റിനെക്കുറിച്ച് പരാതിക്കാരി ഉന്നയിച്ച പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, 'അതില്‍ ഞാന്‍ മറുപടി പറയേണ്ട കാര്യമില്ല, എന്റെ പേര് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?' എന്നായിരുന്നു ഷാഫിയുടെ മറുചോദ്യം. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഷാഫി ചൂണ്ടിക്കാട്ടി. രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തതിലൂടെ കോണ്‍ഗ്രസ് അതിന്റെ ഉത്തരവാദിത്തം നിറവേറ്റി. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും സ്വീകരിക്കാത്ത വിധം വ്യക്തതയുള്ള നിലപാടാണ് കോണ്‍ഗ്രസ് എടുത്തതെന്നും ഷാഫി അവകാശപ്പെട്ടു. രാഹുലുമായി മുന്‍പുണ്ടായിരുന്ന സൗഹൃദം പാര്‍ട്ടി നടപടികള്‍ക്ക് തടസ്സമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വടകരയില്‍ എനിക്ക് ഫ്‌ലാറ്റുണ്ടെന്ന് ആരെങ്കിലും പറഞ്ഞോ..?, പിന്നെന്തിന് ഞാന്‍ മറുപടി പറയണം. ഇവിടെ നിയമപരമായി എടുക്കുന്ന ഒരു നടപടിക്കും തടസ്സമായി കോണ്‍ഗ്രസ് പാര്‍ട്ടിയോ അതിന്റെ നേതാക്കളോ ആരും വന്നിട്ടില്ലല്ലോ. അങ്ങനെ ഒരു ആരോപണം വന്നപ്പോള്‍ തന്നെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. പരാതി ലഭിച്ചപ്പോള്‍ പാര്‍ട്ടി തന്നെ അത് പൊലീസിന് കൈമാറി. അതിന് ശേഷം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇപ്പോള്‍ നിയമപരമായി കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ അതില്‍ നീതി നടക്കട്ടെ, തെറ്റ് ചെയ്‌തെങ്കില്‍ മറ്റുള്ള കാര്യങ്ങള്‍ നിയമം തീരുമാനിക്കട്ടെ. നിയമപരമായ നടപടികള്‍ക്ക് ഷീല്‍ഡുമായി ഞങ്ങളാരും ഇറങ്ങി നിന്നിട്ടില്ല. പാര്‍ട്ടി ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമല്ല. രാജിയെ സംബന്ധിച്ചും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമെല്ലാം പ്രതികരിച്ച് കഴിഞ്ഞു. അതിന്റെ മേലെ ഒരു അഭിപ്രായം പറയേണ്ടതില്ല'

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍ സിപിഎമ്മില്‍ ഉന്നത പദവികളിലും നിയമസഭയിലും തുടരുന്നത് ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളില്‍ ഞങ്ങളെ ഉപദേശിക്കുന്ന ആളുകള്‍ മനസിലാക്കേണ്ടത്, ഗുരുതരമായ കുറ്റകൃത്യത്തില്‍പെട്ടയാളുകള്‍ ജയിലിലും പാര്‍ട്ടിയിലും തുടരുന്നുണ്ട്. ശബരിമല കേസുമായി ബന്ധപ്പെട്ട് ഒരാള്‍ ജയിലിലും പാര്‍ട്ടിയിലും തുടരുന്നു. മറ്റാരോപണങ്ങളുമായി ബന്ധപ്പെട്ട ആളുകള്‍ നിയമസഭയിലും പാര്‍ട്ടിയിലും തുടരുകയാണ്. ഒരു നടപടിയും അവരാരും സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് അവരുടെ ഉപദേശം ഇത്തരം കാര്യങ്ങളില്‍ വേണ്ട.'-ഷാഫി പറഞ്ഞു.

Rahul mamkootathil allegation party action taken immediately says shafi parambil mp

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

'നിയമവിരുദ്ധമായി സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നു'; നവകേരള സര്‍വേക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ജോലി നേടാം; അവസാന തീയതി ജനുവരി 31

15 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍ എച്ച്‌ഐവി അണുബാധ വര്‍ധിക്കുന്നു; ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍ വീഴരുതെന്ന് മന്ത്രി വീണാ ജോര്‍ജ്

15 വര്‍ഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

SCROLL FOR NEXT