രാഹുല്‍ മാങ്കൂട്ടത്തില്‍ 
Kerala

രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് പുറത്ത്; തിരുവല്ലയിലെ ഹോട്ടലിലെത്തി വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ സംഘം

അര്‍ധരാത്രി പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ രാവിലെ പത്തനംതിട്ട എആര്‍ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തി ജീവനക്കാരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. റിസപ്ഷന്‍ ജീവനക്കാരടക്കമുള്ളവരുടെ മൊഴിയാണെടുത്തത്. വൈകിട്ട് 5.30 ഓടെയാണ് ഹോട്ടലിലെത്തിയ സംഘം രജിസ്റ്റുകളും പരിശോധിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിവരങ്ങള്‍ ശേഖരിച്ചത്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലും, പരാതിക്കാരിയും തമ്മിലുള്ള ചാറ്റിന്റെ വിവരങ്ങള്‍ പുറത്ത് വന്നു. പാലക്കാട് ഫ്‌ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് 2024 ഡിസംബര്‍ 20ന് നടന്ന ചാറ്റിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. 3 ബിഎച്ച്‌കെ ഫ്‌ലാറ്റ് വാങ്ങണമെന്ന് രാഹുല്‍ പറയുമ്പോള്‍ 2 ബിഎച്ച്‌കെ പോരേയെന്ന് രാഹുല്‍ ചോദിക്കുന്നത് ചാറ്റില്‍ കാണാം. പന്ത്രണ്ടാം നിലയിലെ ഫ്‌ലാറ്റ് വാങ്ങാനുള്ള പ്രൊപ്പോസല്‍ പങ്കുവച്ചാണ് സംസാരം. ഫ്‌ലാറ്റ് വാങ്ങാന്‍ 1.14 കോടി ചെലവഴിക്കണം എന്ന് രാഹുല്‍ പറഞ്ഞെന്ന് പരാതിക്കാരി മൊഴി നല്‍കി.

അതിനിടെ പാലക്കാട്ടെ കെപിഎം റീജന്‍സി ഹോട്ടലില്‍ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുക്കുന്ന നിര്‍ണായക ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അര്‍ധരാത്രി പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ രാവിലെ പത്തനംതിട്ട എആര്‍ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ ജി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അഞ്ച് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനോട് രാഹുല്‍ സഹകരിച്ചില്ല. ഉച്ചയോടെ ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് രാഹുലിനെ ഹാജരാക്കിയത്. പതിനാല് ദിവസത്തേയ്ക്ക് കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് ചെയ്ത രാഹുലിനെ, മാവേലിക്കര ജയിലിലേക്ക് മാറ്റി.

Rahul Mamkootathil case; SIT raid in Hotel in Thiruvalla

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി ധനപാലന്‍ അന്തരിച്ചു

ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം; മുഖ്യപ്രതികള്‍ക്കായി തിരച്ചില്‍, ലുക്ക്ഔട്ട് നോട്ടീസ്

വൈഭവിനെ നിഷ്പ്രഭമാക്കി ഗില്ലിന്റെ മാസ്മരിക പ്രകടനം, 53 പന്തില്‍ 104 റണ്‍സ്; ഗുജറാത്ത് ഫൈനലില്‍

മുതിര്‍ന്ന സിപിഎം നേതാവ് ടിപി ദാസന്‍ അന്തരിച്ചു

വീണ്ടും കാട്ടാന ആക്രമണം; ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ കര്‍ഷകന്‍ മരിച്ചു

SCROLL FOR NEXT