മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പരീക്ഷയെഴുതി; യുവാവ് അറസ്റ്റില്‍; വാട്‌സ് ആപ്പ് വഴി ഉത്തരം അയച്ച അധ്യാപകന്‍ ഒളിവില്‍

ഈ മാസം ഒന്നിന് മട്ടന്നൂര്‍ പോളി ടെക്‌നിക് കോളജില്‍ നടന്ന കേരള ഗവ. സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷനിലാണ് (കെജിസിഇ) മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടി നടന്നത്.
janardhana
ജനാര്‍ദന
Edited By:
Updated on
1 min read

കണ്ണൂര്‍: പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കാസര്‍കോട് പൈവളിഗെ കുരുടപ്പദവിലെ സദന്‍ഗയ ഹൗസില്‍ എസ് ജനാര്‍ദനയെയാണ് അറസ്റ്റ് ചെയ്തത്. കെഎസ്ഇബി വൊര്‍ക്കാടി സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനാണ് ജനാര്‍ദന.

ഈ മാസം ഒന്നിന് മട്ടന്നൂര്‍ പോളി ടെക്‌നിക് കോളജില്‍ നടന്ന കേരള ഗവ. സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷനിലാണ് (കെജിസിഇ) മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടി നടന്നത്. ജനാര്‍ദനയ്ക്ക് നിയമനം സ്ഥിരമാകണമെങ്കില്‍ ഈ പരീക്ഷ ജയിക്കണമായിരുന്നു. കണ്ണൂര്‍ മോഡേണ്‍ ഐടിഐയില്‍ പരീക്ഷയ്ക്ക് വേണ്ടിയുള്ള ക്ലാസില്‍ ജനാര്‍ദന പങ്കെടുത്തിരുന്നു. ഈ സ്ഥാപനത്തിലെ അധ്യാപകനായ വടകര സ്വദേശി സുരേഷ് ബാബുവാണ് മൊബൈല്‍ ഫോണിലൂടെ ഉത്തരങ്ങള്‍ നല്‍കിയതെന്നും പൊലീസ് കണ്ടെത്തി.

ജനാര്‍ദനയെ കൂടാതെ 21 പേര്‍ കൂടി പരീക്ഷ എഴുതിയിട്ടുണ്ട്. ഇവര്‍ക്കും ഇത്തരത്തില്‍ ഉത്തരം നല്‍കിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടത്തുകയാണ്. സംഭവത്തിന് പിന്നാലെ സുരേഷ് ബാബു ഒളിവിലാണ്. ഇയാള്‍ അഡ്മിനായുള്ള വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങള്‍ നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ജനാര്‍ദനയെ അറസ്റ്റ് ചെയ്തത്.

janardhana
ഉദുമയിൽ എൽഡിഎഫിനെ കൈവിട്ട് 'നറുക്കെടുപ്പ് ഭാഗ്യം'; അവിശ്വാസം പാസാക്കി ഭരണം പിടിച്ച് യുഡിഎഫ്
janardhana
'ഇന്നും ഇരുട്ടില്‍ തന്നെ'; രാത്രി ഏഴിന് ശേഷം പവര്‍കട്ടെന്ന് കെഎസ്ഇബി
janardhana
'പഠിക്കുമ്പോള്‍ പെയിന്റിങ് തൊഴിലാളി; ഒറ്റയടിക്ക് സെക്രട്ടറിയായ ആളല്ല രാഗേഷ്;പാര്‍ട്ടിയുടെ പ്രതീകം'

Youth Arrested for Cheating with Mobile Phone in Exam Hall

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com