രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്ക്
Kerala

'ഫോണിന്റെ പാസ്കോഡ് കൈമാറാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥൻ'; നിലപാട് അറിയിച്ച് സർക്കാർ

ഭരണഘടനാ അവകാശങ്ങൾ പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൊച്ചി: തിരുവല്ല ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പാസ്കോഡ് കൈമാറാൻ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഫോണുകൾ അൺലോക്ക് ചെയ്യുന്നതിന് പാസ്കോഡ് നൽകണമെന്ന കീഴ്ക്കോടതി ഉത്തരവിനെതിരെ രാഹുൽ സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അതേസമയം, പാസ്കോഡ് നൽകാൻ നിർബന്ധിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാകുമോ എന്ന് പരിശോധിക്കുന്നതിനായി കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.

കേസിന്റെ അന്വേഷണ ഭാഗമായി രാഹുലിന്റെ രണ്ട് മൊബൈൽ ഫോണുകളാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന് പാസ്കോഡ് നൽകാൻ രാഹുലിന് ബാധ്യതയുണ്ടെന്നും ഇതിന് ഭരണഘടനാപരമായ പരിരക്ഷ ലഭിക്കില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ, പാസ്കോഡ് നൽകാൻ നിർബന്ധിക്കുമ്പോൾ സ്വയം കുറ്റാരോപണത്തിനെതിരെയുള്ള ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുമോ എന്ന വിഷയം പരിശോധിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഫോണിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും പൊലീസ് ഇത് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമാണ് രാഹുലിന്റെ വാദം.

കേസിന്റെ പശ്ചാത്തലം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ മേയിൽ തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിദേശത്ത് താമസിക്കുന്ന 31-കാരിയായ മലയാളി യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജനുവരി 10-ന് ഷൊർണൂരിലെ ഹോട്ടലിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിറ്റേന്ന് പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേട്ട് രാഹുലിനെ റിമാൻഡ് ചെയ്തു.

ബലാത്സംഗത്തിനും ശാരീരിക-മാനസിക പീഡനത്തിനും പുറമേ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചതടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്. എന്നാൽ, ബലാത്സംഗമല്ലെന്നും പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നുമാണ് രാഹുലിന്റെ വാദം. നേരത്തെ ഉയർന്ന രണ്ട് ബലാത്സംഗ പരാതികൾക്ക് പുറമേ മൂന്നാമതൊരു കേസ് കൂടി വന്നതോടെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുഫാന്‍ ഹരിപ്പാട് ഇല്ലല്ലോ?; സ്വന്തം നാട്ടില്‍ അത് നടപ്പാക്കന്‍ ചെന്നിത്തലയ്ക്ക് ധൈര്യമില്ല; തുറന്നടിച്ച് ജി സുധാകരന്‍

'മമ്മൂക്ക ഒരു തമാശ കേട്ടാൽ പൊട്ടിച്ചിരിക്കും, പെട്ടെന്ന് തന്നെ അത് മറക്കും; അതുകൊണ്ടൊരു ​ഗുണമുണ്ട്'

ലഗേജില്‍ അഞ്ചു രൂപയുടെ 'ഖൈനി'; ഇന്ത്യക്കാരന് 18 ലക്ഷം രൂപ പിഴയിട്ട് ബഹ്റൈന്‍ കോടതി

'വില്ലന്‍' എഐ; ആറു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ടെക് കമ്പനികള്‍ പിരിച്ചുവിട്ടത് 61,266 ജീവനക്കാരെ

തൃശൂരിൽ എസ്.ടി പ്രൊമോട്ടർ ഒഴിവുകൾ; അഭിമുഖം 28-ന്