ലഗേജില്‍ അഞ്ചു രൂപയുടെ 'ഖൈനി'; ഇന്ത്യക്കാരന് 18 ലക്ഷം രൂപ പിഴയിട്ട് ബഹ്റൈന്‍ കോടതി

ഒക്ടോബര്‍ 29ന് ടൂറിസ്റ്റ് വിസയില്‍ ബഹ്റൈനിലെത്തിയ സൗരഭിനെ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയായിരുന്നു
Bahrain: A UP Man Fined For Up To ₹18 Lakhs For Carrying Chewing Tobacco & Here’s What Happened
പ്രതീകാത്മക ചിത്രം Pinterest
Edited By:
Updated on: 
1 min read

മനാമ: ലഗേജില്‍ ഖൈനി പാക്കറ്റ് കണ്ടെത്തിയ സംഭവത്തില്‍ ബഹ്റൈനില്‍ ഇന്ത്യന്‍ പ്രവാസിക്ക് 18 ലക്ഷം രൂപ പിഴയിട്ട് കോടതി. ഉത്തര്‍പ്രദേശിലെ അസംഗഢ് സ്വദേശി സൗരഭ് റായിക്കെതിരെയാണ് നടപടി. അഞ്ചു രൂപ വിലയുള്ള ഖൈനി പാക്കറ്റ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഒക്ടോബര്‍ 29ന് ടൂറിസ്റ്റ് വിസയില്‍ ബഹ്റൈനിലെത്തിയ സൗരഭിനെ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയായിരുന്നു. കള്ളക്കടത്ത് സംശയിച്ചായിരുന്നു നടപടി. തുടര്‍ന്ന് ബഹ്റൈന്‍ പൊലീസിനും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റിനും കൈമാറി. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വസ്തുക്കളും അധികൃതര്‍ പിടിച്ചെടുത്തു.

സൗദി അറേബ്യയിലെ ദമ്മാമിനടുത്ത് അല്‍ഖത്തീഫില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് സൗരഭ്. ബഹ്റൈനിലെത്തിയ ശേഷം അധികൃതര്‍ തന്നെ മൂന്നാഴ്ചയോളം എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയില്‍ പുതപ്പോ മറ്റോ നല്‍കാതെ തടവില്‍ പാര്‍പ്പിച്ചെന്ന് സൗരഭ് ആരോപിച്ചു. കസ്റ്റഡിക്കാലത്ത് ആരോഗ്യനില മോശമായതായും ഇയാള്‍ പറഞ്ഞു.

പുകയിലയുമായി ബഹ്റൈനിലെത്തിയതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും രാജ്യത്ത് വില്‍ക്കാനോ കടത്താനോ പദ്ധതിയുണ്ടായിരുന്നോയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടിലുണ്ട്. പിഴയടയ്ക്കുകയോ ജയില്‍ശിക്ഷ അനുഭവിക്കുകയോ ചെയ്യണമെന്നായിരുന്നു അധികൃതരുടെ നിര്‍ദേശം.

സൗരഭിനെ ബഹ്റൈനിലെത്തിയശേഷം ബന്ധപ്പെടാന്‍ കഴിയാതായതോടെ സഹോദരന്‍ ഋഷഭ് നവംബര്‍ 12ന് അസംഗഢ് ഡിവിഷനല്‍ കമ്മീഷണര്‍, ജില്ലാ മജിസ്ട്രേറ്റ്, പൊലീസ് സൂപ്രണ്ട് എന്നിവരെ സമീപിച്ചു. തുടര്‍ന്ന് സൗരഭിനെ കണ്ടെത്തുന്നതിനും സഹായം ലഭ്യമാക്കുന്നതിനും വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ തേടി പൊലീസ് സൂപ്രണ്ട് കത്തയച്ചു.

ബഹ്റൈനിലെ പരിചയക്കാരുടെ സഹായത്തോടെ കുടുംബം അഭിഭാഷകനെ ഏര്‍പ്പെടുത്തി. തുടര്‍ന്ന് 7,200 ബഹ്റൈന്‍ ദിനാര്‍ (ഏകദേശം 17,66,355 രൂപ) പിഴയടച്ചാണ് നവംബര്‍ 18ന് സൗരഭിനെ മോചിപ്പിച്ചത്. പിന്നീട് സൗദി അറേബ്യയിലെത്തിയ ഇയാള്‍ അവിടെനിന്ന് വിമാനമാര്‍ഗം ഡല്‍ഹിയിലെത്തി. നവംബര്‍ 21ന് നാട്ടിലെത്തി. മലേറിയ, ടൈഫോയ്ഡ് രോഗങ്ങള്‍ ബാധിച്ചതിനെ തുടര്‍ന്ന് നിലവില്‍ ചികിത്സയിലാണ്.

Bahrain: A UP Man Fined For Up To ₹18 Lakhs For Carrying Chewing Tobacco & Here’s What Happened
റാസല്‍ഖൈമയിലെ വാഹനാപകടം; 3 മലയാളികളെ തിരിച്ചറിഞ്ഞു
Bahrain: A UP Man Fined For Up To ₹18 Lakhs For Carrying Chewing Tobacco & Here’s What Happened
ഇലക്ട്രിക് വാഹനം ഓടിക്കുന്നവരാണോ? ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ദുബൈ പൊലീസ്
Summary

Bahrain: A UP Man Fined For Up To ₹18 Lakhs For Carrying Chewing Tobacco

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER