ഇലക്ട്രിക് വാഹനം ഓടിക്കുന്നവരാണോ? ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ദുബൈ പൊലീസ്

ഇലക്ട്രിക് വാഹന ഉടമകള്‍ക്കായി 'അമാന്‍ റോഡ്സ്' പങ്കുവെച്ച ചില പ്രധാന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍
electric vehicle
electric vehicle
Edited By:
Updated on: 
1 min read

ദുബൈ: യുഎഇയില്‍ ഇലക്ട്രിക് വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ പൊലീസ്. വാഹനങ്ങളുടെ ക്രമീകരണങ്ങളെക്കുറിച്ച് മതിയായ അറിവുള്ളവരും അടിയന്തര ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ഡ്രൈവര്‍മാര്‍ ബോധവാന്‍മാരായിരിക്കണമെന്നാണ് മുന്നറിയിപ്പ്.

ഉടമകള്‍ വാഹനത്തിന്റെ 'ഓണേഴ്‌സ് മാനുവല്‍' വായിച്ചു മനസ്സിലാക്കണമെന്നും, അടിയന്തര നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കണമെന്നും ദുബൈ പൊലീസിന്റെ 'അമാന്‍ റോഡ്സ്' സുരക്ഷാ പ്ലാറ്റ്ഫോം നിര്‍ദ്ദേശിക്കുന്നു. ഇലക്ട്രിക് വാഹന ഉടമകള്‍ക്കായി 'അമാന്‍ റോഡ്സ്' പങ്കുവെച്ച ചില പ്രധാന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ഇതാ.

1. ഡോര്‍ ലോക്ക് ആവുകയോ വൈദ്യുതി ബന്ധം നഷ്ടപ്പെടുകയോ ചെയ്താല്‍

അപകടങ്ങള്‍ സംഭവിക്കുമ്പോഴോ വൈദ്യുതി ബന്ധം നഷ്ടപ്പെടുമ്പോഴോ ഇലക്ട്രിക് വാഹനങ്ങളിലെ ഇലക്ട്രോണിക് ഡോര്‍ ലാച്ചുകള്‍ പ്രവര്‍ത്തിക്കാതെ വന്നേക്കാം. അതിനാല്‍, 'ഓണേഴ്‌സ് മാനുവല്‍' ശ്രദ്ധാപൂര്‍വ്വം വായിക്കുകയും, അടിയന്തര ഘട്ടങ്ങളില്‍ വാഹനം വിട്ടു പുറത്തിറങ്ങാന്‍ സഹായിക്കുന്ന 'മാനുവല്‍ റിലീസ്' എങ്ങനെ ഉപയോഗിക്കാമെന്ന് പരിശീലിക്കുകയും ചെയ്യുക.

2. മൊബൈല്‍ ആപ്പ് ഉപയോഗം

വാഹനം പ്രതികരിക്കാത്ത അവസ്ഥയിലായാല്‍, വാഹന നിര്‍മ്മാതാക്കള്‍ നല്‍കുന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വിദൂര നിയന്ത്രണ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനോ വാഹനത്തിന്റെ അവസ്ഥ പരിശോധിക്കാനോ സാധിച്ചേക്കാം. നിങ്ങളുടെ വാഹനത്തില്‍ ഈ സൗകര്യം ലഭ്യമാണോ എന്ന് പരിശോധിക്കുക.

3. തീപിടുത്ത സാധ്യതകളെക്കുറിച്ച് അറിഞ്ഞിരിക്കുക

'അമാന്‍ റോഡ്സ്' നല്‍കുന്ന വിവരമനുസരിച്ച്, അപൂര്‍വ്വമാണെങ്കിലും ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററിക്ക് തീപിടിക്കാന്‍ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍, ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുക. വിദഗ്ധര്‍ പരിശോധന നടത്തി വാഹനം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നത് വരെ തിരികെ വാഹനത്തിനുള്ളിലേക്ക് പ്രവേശിക്കരുത്.

4. അപകടം സംഭവിച്ചാല്‍ എന്തുചെയ്യണം?

പരിഭ്രമിക്കാതെ ശാന്തമായിരിക്കുക. പുകയോ തീജ്വാലകളോ ഉണ്ടോ എന്ന് പരിശോധിക്കുക. വാതിലുകള്‍ ലോക്ക് ആയിട്ടുണ്ടെങ്കില്‍ മാനുവലായി തുറന്ന് പുറത്തിറങ്ങുക. തുടര്‍ന്ന് സുരക്ഷിതമായ ഒരിടത്തേക്ക് മാറിയ ശേഷം സഹായത്തിനായി വിളിക്കുക.

5. ഓട്ടോപൈലറ്റ്, ഡ്രൈവിങ് സഹായ സംവിധാനങ്ങള്‍

ഓട്ടോപൈലറ്റ്, പാര്‍ക്കിങ് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങള്‍ എങ്ങനെ സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാമെന്നും, എങ്ങനെ നിര്‍ത്തിവെക്കാമെന്നും മനസ്സിലാക്കി വെക്കുക. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലും തിരക്കേറിയ റോഡുകളിലും ഇത് അറിഞ്ഞിരിക്കുന്നത് പ്രധാനമാണ്.

6. സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കുക

ഓട്ടോമാറ്റിക് ലോക്കിങ്, എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങിയ വാഹനത്തിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് മുന്‍കൂട്ടി മനസ്സിലാക്കി വെക്കുക. സുരക്ഷിതമായ സാഹചര്യത്തില്‍ ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പരീക്ഷിച്ച് നോക്കുന്നത്, അടിയന്തര ഘട്ടങ്ങളില്‍ കൂടുതല്‍ നന്നായി പ്രതികരിക്കാന്‍ സഹായിക്കും.

7. അടിയന്തര സഹായത്തിനുള്ള നമ്പറുകള്‍

വാഹന നിര്‍മ്മാതാക്കളോ ഇന്‍ഷുറന്‍സ് കമ്പനിയോ 'റോഡ്സൈഡ് അസിസ്റ്റന്‍സ്' നല്‍കുന്നുണ്ടെങ്കില്‍, ആ നമ്പറുകള്‍ എളുപ്പത്തില്‍ എടുക്കാന്‍ കഴിയുന്ന രീതിയില്‍ (ഉദാഹരണത്തിന് ഗ്ലോവ് ബോക്‌സിലോ ഫോണിലോ) സൂക്ഷിക്കുക. ഇതിനൊപ്പം യുഎഇയിലെ പ്രധാന അടിയന്തര സഹായ നമ്പറുകളും കൈയ്യില്‍ കരുതുക.

electric vehicle
അഞ്ച് വര്‍ഷം, ദുബൈയുടെ മുഖം മാറും; ഇത്തിഹാദ് റെയില്‍ അല്‍ മക്തും വിമാനത്താവളത്തിലേക്ക്
electric vehicle
റാസല്‍ഖൈമയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 11 പേര്‍ക്ക് ദാരുണാന്ത്യം
Summary

Drive an electric car? 7 essential safety tips from Dubai Police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER