rahul mamkootathil 
Kerala

രാഹുലിന്റെ ഫോൺ സ്യുച്ച് ഓഫ്, ഓഫീസ് പൂട്ടി സ്ഥലം വിട്ടു? റീത്ത് വച്ച് ഡിവൈഎഫ്ഐ; യുവതിയുടെ മൊഴിയെടുക്കുന്നു

സത്യമേവ ജയതേ എന്ന് ഫെയ്സ്ബുക്കിൽ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ലൈം​ഗിക പീഡന വിവാദത്തിൽ യുവതി മുഖ്യമന്ത്രിയ്ക്കു പരാതി നൽകിയതിനു പിന്നാലെ ഫോൺ സ്യുച്ച് ഓഫാക്കി മുങ്ങി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സത്യമേവ ജയതേ എന്നു ഫെയ്സ്ബുക്കിൽ കുറിച്ച ശേഷമാണ് രാഹുൽ ഫോൺ സ്യുച്ച് ഓഫ് ആക്കിയത്. പാലക്കാട്ടെ എംഎൽഎയുടെ ഓഫീസ് പൂട്ടിയ നിലയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സജീവമായിരുന്നു ഓഫീസ്. എന്നാൽ ഇപ്പോൾ ആരും ഓഫീസിൽ ഇല്ല.

എംഎൽഎ മുങ്ങിയതിനു പിന്നാലെ ഡിവൈഎഫ്ഐ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസിനു മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ റീത്ത് വച്ചു. പ്രതിഷേധം സംഘർഷത്തിനിടയാക്കി. ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി കണ്ണാടി പഞ്ചായത്തിലായിരുന്നു ഇന്ന് രാഹുൽ. എന്നാൽ പരാതി നൽകിയെന്ന വാർത്ത വന്നതിനു പിന്നാലെ പ്രചാരണത്തിൽ നിന്നു എംഎൽഎ പിൻമാറി. നിലവിൽ രാഹുൽ എവിടെയാണെന്നു വിവരങ്ങളില്ല.

അതിനിടെ റൂറൽ എസ്പി യുവതിയുടെ മൊഴിയെടുക്കുന്നത് പുരോ​ഗമിക്കുകയാണ്. മൊഴിയെടുത്ത് കേസെടുക്കാൻ എഡ‍ിജിപി നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി. കേസിൽ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കുമെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. രാഹുൽ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായും അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതായുമുള്ള വിവരങ്ങളും വരുന്നുണ്ട്.

rahul mamkootathil turned off his phone and drowned after a woman filed a complaint with the Chief Minister in the sexual harassment scandal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ ലോക ചാംപ്യനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാര വിസ്മയം! ഒകുഹാരയെ വീഴ്ത്തി 16കാരി തന്‍വി ശര്‍മ

'മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷനാണോ?; അനുഭവസമ്പത്തുള്ളവര്‍ അവിടെയുള്ളത് കൊണ്ടാണോ യുവതി അവിടെ പരാതി നല്‍കിയത്?'

എന്‍ജിന്‍ ടര്‍ബോ ചൂടായി പൊട്ടിത്തെറിച്ചു; ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളജില്‍ ബസ് നന്നാക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു

ഗുരുവായൂര്‍ ഏകാദശി മഹോത്സവം; ഡിസംബര്‍ ഒന്നിന് ചാവക്കാട് താലൂക്കില്‍ പ്രാദേശിക അവധി

തെളിവ് ഉള്‍പ്പടെ മുഖ്യമന്ത്രിക്ക് ലഭിച്ചു; രാഹുല്‍ എംഎല്‍എ സ്ഥാനത്ത് ഒരുനിമിഷം പോലും ഇരിക്കരുത്; എംവി ഗോവിന്ദന്‍

SCROLL FOR NEXT