രാഹുല്‍ മാങ്കൂട്ടത്തില്‍  file
Kerala

മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ തുടരും, റിമാന്‍ഡ് കാലാവധി നീട്ടി

മൂന്നാമതായി രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ ഈ മാസം 11-ാം തീയതിയാണ് രാഹുലിനെ കോടതി റിമാന്‍ഡ് ചെയ്തത്.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ റിമാന്‍ഡ് കാലാവധി നീട്ടി. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. റിമാന്‍ഡ് നീട്ടണമെന്ന് എസ്‌ഐടി കോടതിയോട് അപേക്ഷിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടിയത്.

മൂന്നാമതായി രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ ഈ മാസം 11-ാം തീയതിയാണ് രാഹുലിനെ കോടതി റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഈ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ റിമാന്‍ഡ് നീട്ടണമെന്ന ആവശ്യവുമായി എസ്‌ഐടി കോടതിയെ സമീപിച്ചത്.

തുടര്‍ന്ന് അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് റിമാന്‍ഡ് കാലാവധി കോടതി നീട്ടുകയായിരുന്നു. നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ ആണ് രാഹുല്‍ ഉള്ളത്. ജാമ്യഹര്‍ജിയിന്മേലുള്ള വാദം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത ബുധനാഴ്ച ഇതില്‍ വിധി പറയും.

Rahul Mankootathil MLA`s remand period has been extended by the Thiruvalla Judicial First Class Magistrate Court in connection with a rape case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒന്നും നടക്കാത്ത നാട്' എന്ന പരിഹാസത്തിനുള്ള മറുപടി; ആഗോള കപ്പല്‍ ചാലില്‍ വിഴിഞ്ഞം കേരളത്തിന്റെ പേര് സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തി

ദീപകിന്റെ മരണം: റിമാന്‍ഡിലുള്ള ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

തിരുനാവായ മഹാമാഘ മഹോത്സവം: യക്ഷിപൂജ നടന്നു- വിഡിയോ

വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ടത്തിന് തുടക്കം, അതിവേഗ റെയില്‍ പ്രഖ്യാപനം 15 ദിവസത്തിനകം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഇന്ത്യൻ റെയർ എർത്ത്‌സിൽ പെയ്ഡ് അപ്രന്റീസ് ആകാം, മാർച്ച് 15 വരെ അപേക്ഷിക്കാം

SCROLL FOR NEXT